kerala
വിജയരാഘവന്റെ പരാമർശം: അനങ്ങാതെ സി.പി.എം, ആയുധമാക്കി ബി.ജെ.പി
ലോക്സഭ പ്രതിപക്ഷ നേതാവിന്റേത് വർഗീയവാദികളുടെ പിന്തുണയോടെയുള്ള വിജയമാണെന്ന് ഘടകകക്ഷിനേതാവ് തന്നെ പ്രഖ്യാപിച്ചതാണ് ഗൗരവതരമായി മാറുന്നത്.

വയനാട്ടിലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നടത്തിയ വിവാദ പരാമർശങ്ങൾ ഇൻഡ്യ മുന്നണിക്കെതിരെ ആയുധമാക്കി ബി.ജെ.പി. ലോക്സഭ പ്രതിപക്ഷ നേതാവിന്റേത് വർഗീയവാദികളുടെ പിന്തുണയോടെയുള്ള വിജയമാണെന്ന് ഘടകകക്ഷിനേതാവ് തന്നെ പ്രഖ്യാപിച്ചതാണ് ഗൗരവതരമായി മാറുന്നത്.
കോൺഗ്രസും സി.പി.എമ്മും ഒത്തുചേർന്ന് ഇൻഡ്യ സഖ്യമെന്ന പേരിലാണ് പ്രവർത്തിക്കുന്നതെന്നും ഇവർ വർഗീയശക്തികളെ വളർത്തുകയാണെന്നും ബി.ജെ.പി പ്രഭാരി പ്രകാശ് ജാവദേത്കർ പ്രതികരിച്ചു. ഉത്തരേന്ത്യയിലെ സംഘ് അനൂകൂല സാമൂഹികമാധ്യമ ഹാൻഡിലുകളും വിഷയം ചർച്ചയാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, വിവാദങ്ങൾ ഉയരുമ്പോഴും ഫേസ്ബുക് പോസ്റ്റിലൂടെ വിജയരാഘവൻ നിലപാട് ആവർത്തിച്ചു. ഫലത്തിൽ വയനാട്ടിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ജയം ന്യൂനപക്ഷ വിജയമായി വരുത്താൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ നീക്കങ്ങൾക്കാണ് വിജയരാഘവന്റെ വാക്കുകൾ കരുത്തേകുന്നത്.
‘ഇന്ത്യ’ക്കൊപ്പം നിൽക്കുമ്പോൾ തന്നെ മുന്നണിയുടെ രാഷ്ട്രീയ സമീപനങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാടാണ് പൊളിറ്റ് ബ്യൂറോ അംഗത്തിൽനിന്ന് ഉണ്ടായത്. ഇതിനിടെ കോൺഗ്രസും സി.പി.എമ്മും വർഗീയ ശക്തികളെ വളർത്തുകയാണെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് എം.ടി രമേശും രംഗത്തെത്തി. വിജയരാഘവൻ ഉന്നമിട്ടത് കോൺഗ്രസിനെയാണെങ്കിലും വിഷയം ആയുധമാക്കിയ ബി.ജെ.പി ഇരുകൂട്ടരെയും ഉന്നംവെയ്ക്കുകയാണ്.
പൗരത്വസമരത്തിൽ തീവ്രവാദികൾ നുഴഞ്ഞുകയറുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന, പൗരത്വപ്രക്ഷോഭം നേരിടാൻ സംഘ്പരിവാർ ആയുധമാക്കിയതിന് സമാനമാണ് സാഹചര്യം. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ലോക്സഭയില്‍ കേരള മുഖ്യമന്ത്രിയുടെ പരാമർശം അടിവരയിട്ട് സംസാരിച്ചിരുന്നു. വിജയരാഘവന്റെ പരാമർശത്തിനെതിരെ യു.ഡി.എഫ് രംഗത്തെത്തിയെങ്കിലും സി.പി.എം പ്രതികരിച്ചിട്ടില്ല.
മെക് സെവൻ വ്യായാമ കൂട്ടായ്മക്കെതിരെ കോഴിക്കോട് ജില്ല സെക്രട്ടറി നടത്തിയ വർഗീയ പരാമർശങ്ങൾ തള്ളിപ്പറഞ്ഞ് വിവാദങ്ങളിൽനിന്ന് ഒരുവിധം പാർട്ടി തലയൂരുമ്പോഴാണ് അടുത്ത കല്ലുകടി. മാത്രമല്ല, ഒറ്റപ്പെട്ടതെന്ന് ന്യായീകരിക്കാനാകാത്ത വിധമാണ് വിവാദങ്ങളുടെ ആവർത്തനം.
പ്രതിപക്ഷമാകട്ടെ കാഫർ സ്ക്രീൻഷോട്ടും മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖവും മുതലുള്ള സമാന വിവാദശൃംഖലകൾ അക്കമിട്ട് സി.പി.എം വർഗീയ കാർഡ്മാറ്റ രാഷ്ട്രീയത്തിലേക്കെന്ന ഗുരുതര ആരോപണമുന്നയിച്ച് കഴിഞ്ഞു. 2019ൽ രാഹുൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ നടത്തിയ റാലിയെ കുറിച്ച് അമിത് ഷാ നടത്തിയ പരാമർശങ്ങളുടെ ലൈനിലാണ് വിജയരാഘവൻ പ്രസംഗിക്കുന്നതെന്നാണ് വിമർശനം.
തലസ്ഥാനത്തെ സി.പി.എം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത പി.ബി അംഗം എം.എ. ബേബി, ബി.ജെ.പിയുടെ വളർച്ച ഉയർത്തുന്ന ഭീഷണി പ്രസംഗത്തിൽ അടിവരയിട്ടപ്പോഴാണ് വയനാട്ടിൽ മറ്റൊരു പി.ബി അംഗത്തിൽ നിന്നുള്ള അപ്രതീക്ഷിത പരാമർശങ്ങളെന്നതും ശ്രദ്ധേയം.
kerala
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരില്‍
രണ്ടുമാസവും 27 ദിവസവും കൊണ്ട് 774.5 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്

ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയില്‍. മാര്‍ച്ച് ഒന്നുമുതല്‍ മെയ് 27 വരെയുള്ള കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരമാണ് കണ്ണൂര്‍ മയപ്പെയ്ത്തില്‍ മുന്നിലായത്. കണ്ണൂര്‍ ജില്ലയില്‍ സാധാരണ വര്‍ഷപാതം 208.8 മില്ലിമീറ്റര്‍ ആണ്. എന്നാല്‍ രണ്ടുമാസവും 27 ദിവസവും കൊണ്ട് 774.5 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്.
മേയ് 29,30 തീയതികളില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അതിതീവ്ര മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്.
kerala
ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ അനുമതി തേടി സര്‍ക്കാര്‍; വനം വകുപ്പിനെ ചുമതലപ്പെടുത്തി
നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ചു നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇതിനായി വനം വകുപ്പിനെ ചുമതലപ്പെടുത്തി. നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ചു നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
കാട്ടുപന്നികളെ കൂടാതെ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലുന്നതിന് അനുമതി തേടാനാണ് നീക്കം. കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിക്ഷിപ്തമായ അധികാരം ഹോണററി വൈല്‍ഡ് ലൈഫ് വാര്ഡന്/അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്ത് മാര്‍ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളുമടങ്ങുന്ന സര്‍ക്കാര്‍ ഉത്തരവുകളുടെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും തീരുമാനമായി.
kerala
സിദ്ധാര്‍ഥ് ജീവനൊടുക്കിയ സംഭവം; പ്രതികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി
സിദ്ധാര്‍ഥന്റെ അമ്മ എംആര്‍ ഷീബയുടെ അപ്പീലിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.

വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങ്ങിനിരയായി വിദ്യാര്‍ഥി സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി. പ്രതികളുടെ തുടര്‍പഠനം സര്‍വകലാശാല തടഞ്ഞിരുന്നു. സിദ്ധാര്‍ഥന്റെ അമ്മ എംആര്‍ ഷീബയുടെ അപ്പീലിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
പ്രതികളായ 19 വിദ്യാര്‍ഥികളെയാണ് സര്‍വകലാശാല പുറത്താക്കുകയും, അടുത്ത മൂന്നു വര്‍ഷത്തേക്ക് മറ്റൊരു സര്‍വകലാശാലയിലോ ക്യാമ്പസിലോ പഠനത്തിനുള്ള സൗകര്യമൊരുക്കരുതെന്നും ആന്റി റാഗിങ് കമ്മറ്റി നല്കിയ അടിയന്തിര റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
2024 ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ സിദ്ധാര്‍ഥനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
gulf3 days ago
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
-
kerala3 days ago
കനത്ത മഴ; റെഡ് അലര്‍ട്ട്; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം
-
kerala2 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു