മുംബൈ: ഇന്നലെ അന്തരിച്ച പ്രശസ്ത ബോളിവുഡ് നടന്‍ വിനോദ് ഖന്നയുടെ ശവസംസ്‌ക്കാരത്തിനെത്താത്ത ബോളിവുഡ് യുവതാരനിരക്കെതിരെ നടന്‍ ഋഷി കപൂര്‍ രംഗത്ത്. ശവസംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്ത അദ്ദേഹം യുവതലമുറയെ ഒന്നാകെ വിമര്‍ശിച്ചു. ദീര്‍ഷനാളായി ക്യാന്‍സര്‍ ബാധിതനായ വിനോദ് ഖന്ന ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.

untitled-1-copy

‘ഇത് ലജ്ജാകരമാണ്. ഈ തലമുറയില്‍ നിന്ന് ഒരാളുപോലും ചടങ്ങില്‍ പങ്കെടുത്തില്ല. എല്ലാവര്‍ക്കുമൊപ്പം ജോലി ചെയ്തയാളാണ് അദ്ദേഹം. തീര്‍ച്ചയായും വിനോദ് ഖന്നയെ ബഹുമാനിക്കണമായിരുന്നു’. -ട്വിറ്ററില്‍ ഋഷി കപൂര്‍ കുറിച്ചു. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പെരുമാറ്റമുണ്ടായതെന്ന് ചോദിച്ച അദ്ദേഹം തന്റെ മകനായ റണ്‍ബീറും ഭാര്യയും ഇന്ത്യയിലില്ലാത്തതുകൊണ്ടാണ് ചടങ്ങിനെത്താതിരുന്നതെന്നും പറഞ്ഞു. യുവതലമുറ താരങ്ങളോട് വളരെയധികം ദേഷ്യം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിതാഭ് ബച്ചനും മകന്‍ അഭിഷേകുമുള്‍പ്പെടെ നിരവധി പഴയ താരങ്ങള്‍ വിനോദ്ഖന്നയെ സന്ദര്‍ശിച്ചിരുന്നു.

vinod-khannas-funeral_700x700_41493351022

vinod-khanna-funeral_700x500_41493350911

vinod-khanna-funeral_700x500_51493350978

vinod-khanna-funeral_700x500_81493350947