ദുബൈ ഭരണാധികാരിയും യുഎഇ വൈസ്പ്രസിഡണ്ടുമായ ശൈഖ് റാഷിദ് അല്‍ മഖ്തൂമിനെ അനുകരിക്കുന്ന പിഞ്ചുകുഞ്ഞിന്റെ വിഡിയോ വൈറലായി. സോഷ്യല്‍മീഡിയയുടെ അഭിനന്ദന സന്ദേശങ്ങള്‍ക്കിടെ ദുബൈ ഭരണാധികാരി തന്നെ ആശംസയുമായി രംഗത്തെത്തിയതോടെ കുട്ടിക്ക് ലഭിച്ചത് ദേശീയ ശ്രദ്ധ. കുട്ടിയുടെ അനുകരണം ഇഷ്ടമായ അദ്ദേഹം കുട്ടിയെ കാണാനും താല്‍പര്യം പ്രകടിപ്പിച്ചു.
കുട്ടികളോട് ദുബൈ ഭരണാധികാരിയുടെ വാല്‍സല്യം നേരത്തെ തന്നെ പ്രശസ്തമാണ്. യുവാക്കളോടും കുട്ടികളോടും സംവദിക്കാന്‍ സമയം കണ്ടെത്തുന്ന ഭരണാധികാരി
കുട്ടിയുടെ വീഡിയോ റീട്വീറ്റ് ചെയ്തതോടെ കുട്ടിയെ അന്വേഷിച്ചായി പിന്നീട് സോഷ്യല്‍മീഡിയയുടെ അന്വേഷണം.

തന്റെതായ ശൈലിയില്‍ ശൈഖ് മുഹമ്മദിനെ അനുകരിക്കുകയാണ് വിഡിയോയില്‍ കുട്ടി.