തിരുവനന്തപുരം: കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആകെ 2,67,31,509 വോട്ടര്‍മാരാണുള്ളത്. ഇതില്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തത് 5,79,083 പേരാണ്. 1.56 ലക്ഷം പേരുകള്‍ വോട്ടര്‍ പട്ടികയില്‍നിന്നു നീക്കം ചെയ്തു.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരം നല്‍കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ്, കുറവ് വയനാട്ടിലും. കന്നി വോട്ടര്‍മാര്‍ 2.99 ലക്ഷം. 1,37,79,263 സ്ത്രീ വോട്ടര്‍മാരും 221 ട്രാന്‍സ്‌ജെന്‍ഡര്‍മാരും 90,709 പ്രവാസി വോട്ടര്‍മാരുമാണ് ഉള്ളത്.