india
വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ജനാധിപത്യ വിരുദ്ധം; മോദി സർക്കാരിന് ഗൂഢലക്ഷ്യമെന്ന് രമേശ് ചെന്നിത്തല
കേന്ദ്ര സര്‍ക്കാരിന്‍റെ ഉദ്ദേശ്യം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷം പാർലമെന്‍റില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കോടികള്‍ വില വരുന്ന വഖഫ് ഭൂമി പലര്‍ക്കും വീതിച്ച് നല്‍കാനുള്ള ഗൂഢമായ നീക്കമാണ് മോദി സര്‍ക്കാരിന്‍റെ ഭേദഗതി ബില്ലിന് പിന്നിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഉദ്ദേശ്യം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷം പാർലമെന്‍റില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളാണ് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ടുള്ളത്. അതില്‍ മാറ്റം വരുത്തുന്നതിന് മുമ്പായി രാഷ്ട്രീയ പാര്‍ട്ടികളുമായും ന്യൂനപക്ഷ സംഘടനകളുമായും ചർച്ചചെയ്യേണ്ടതായിരുന്നുവെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നിലവിലെ വഖഫ് ബോര്‍ഡ് നിയമത്തില്‍ വെള്ളം ചേര്‍ത്ത് മതന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് കേന്ദ്രസര്‍ക്കാർ സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യാ സഖ്യത്തിന്‍റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിട്ടത്. സംയുക്ത പാര്‍ലമെന്‍ററി സമിതിയില്‍ പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിക്കും. ഇത്തരത്തില്‍ ഒരു നിയമം പാസാക്കുന്നത് ഒട്ടും ഗുണകരമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
india
മുംബൈ ഭട്കല സ്വകാര്യ ബസില്‍ നിന്ന് 50 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും പിടികൂടി
രേഖകളില്ലാതെ പാഴ്‌സലായി പണവും സ്വര്‍ണവും കടത്തിയതാണെന്ന് പൊലീസ് അറിയിച്ചു.
മംഗളൂരു: മുംബൈയില്‍ നിന്ന് ഭട്കലിലേക്കുള്ള സ്വകാര്യ ബസില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണാഭരണങ്ങളും പൊലീസ് പിടിച്ചെടുത്തു. രേഖകളില്ലാതെ പാഴ്‌സലായി പണവും സ്വര്‍ണവും കടത്തിയതാണെന്ന് പൊലീസ് അറിയിച്ചു.
പ്രാഥമിക വിവരം പ്രകാരം ‘ഇര്‍ഫാന്‍’ എന്ന പേരില്‍ അയച്ച നീല നിറത്തിലുള്ള ബാഗ് പൊലീസ് പരിശോധിച്ചപ്പോള്‍, അതില്‍ നിന്ന് 50 ലക്ഷം രൂപയും 401 ഗ്രാം ഭാരമുള്ള സ്വര്‍ണവളകളും കണ്ടെത്തുകയായിരുന്നു.
ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും ഇല്ലാത്തതിനാല്‍ പണവും സ്വര്‍ണവും പൊലീസ് പിടിച്ചെടുത്തു. പോളീസ് ഇന്‍സ്പെക്ടര്‍ ദിവാകറും എസ്.ഐ നവീനും നേതൃത്വം നല്‍കിയ ഓപറേഷനിലാണ് ബസ് പരിശോധന നടന്നത്.
പിടിച്ചെടുത്ത പണവും സ്വര്‍ണവും യഥാര്‍ത്ഥ ഉടമസ്ഥന്‍ സാധുവായ രേഖകള്‍ ഹാജരാക്കിയാല്‍ തിരികെ നല്‍കുമെന്നു പൊലീസ് വ്യക്തമാക്കി. അതേസമയം, അയച്ചയാളെയും സ്വീകരിച്ചയാളെയും കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.
india
വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ടിവികെ; മത്സരം ടിവികെയും ഡിഎംകെയും നേര്‍ക്കുനേര്‍
കരൂര്‍ ദുരന്തത്തിന് ശേഷം 2000 പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വിജയ് പങ്കെടുത്ത ആദ്യ പാര്‍ട്ടി പരിപാടിയായിരുന്നു മഹാബലിപുരത്തെ ജനറല്‍ കൗണ്‍സില്‍ യോഗം.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ടിവികെ. 2026ല്‍ സംഖ്യങ്ങളില്ലാതെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മഹാബലിപുരത്ത് നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സല്‍ തീരുമാനം അറിയിച്ചു. കരൂര്‍ ദുരന്തത്തിന് ശേഷം 2000 പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വിജയ് പങ്കെടുത്ത ആദ്യ പാര്‍ട്ടി പരിപാടിയായിരുന്നു മഹാബലിപുരത്തെ ജനറല്‍ കൗണ്‍സില്‍ യോഗം. ഈ യോഗത്തിലാണ് പ്രധാനപ്പെട്ട രണ്ട് തീരുമാനം ഉണ്ടായത്.
തിരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്നും ടിവികെയും ഡിഎംകെയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമെന്നും വിജയ് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങളോടുള്ള അഭിപ്രായങ്ങളും ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. കരൂര്‍ ദുരന്തത്തിന് പിന്നാലെ പലരീതിയിലുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. വിജയ് എഐഡിഎംകെയുമായി സഖ്യത്തിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. കേന്ദ്രസര്‍ക്കാറുമായി വിജയ് ചില നീക്കുപോക്കുകള്‍ ഉണ്ടാക്കി എന്നരീതിയിലുള്ള അഭ്യൂഹങ്ങളാണ് ജനറല്‍ കൗണ്‍സില്‍ യോഗത്തിന് ശേഷമുള്ള പ്രഖ്യാപനത്തോടെ ഇല്ലാതാവുന്നത്.
india
കാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു
ഫരീദാബാദിലെ രാംനഗര്‍ പ്രദേശത്ത് യുവതിയുടെ വീട്ടില്‍ കോടാലിയുമായി അതിക്രമിച്ച് കയറിയതിനാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസ് കൈമാറിയത്.
ഫരീദാബാദ്: മുന്‍ കാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച് അറസ്റ്റിലായ യുവാവ് പൊലീസ് സ്റ്റേഷനില്‍ തന്നെ തീകൊളുത്തി മരിച്ചു. മഥുര സ്വദേശിയായ ധരംവീര്‍ ആണ് മരിച്ചത്.
ഫരീദാബാദിലെ രാംനഗര്‍ പ്രദേശത്ത് യുവതിയുടെ വീട്ടില്‍ കോടാലിയുമായി അതിക്രമിച്ച് കയറിയതിനാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസ് കൈമാറിയത്. യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും അതിഥികളോട് മോശമായി പെരുമാറിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സ്ത്രീയുടെ ബന്ധുക്കള്‍ തന്നെയാണ് ധരംവീറിനെ സെക്ടര്‍ 11 പോസ്റ്റിലെ പൊലീസിന് ഏല്‍പ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനിടെ, ഇയാള്‍ ബാഗില്‍ നിന്ന് പെട്രോള്‍ കുപ്പി എടുത്ത് തീകൊളുത്തുകയായിരുന്നു.
തീ അണച്ച് ധരംവീറിനെ സിവില്‍ ആശുപത്രിയിലും തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ചികിത്സ ഫലിച്ചില്ല. തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. പോലീസ് വൃത്തങ്ങള്‍ ധരംവീര്‍ വിവാഹിതനാണെന്നും മൂന്ന് കുട്ടികളുണ്ടെന്നും സ്ഥിരീകരിച്ചു.
-
india3 days ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
-
kerala3 days agoമുസ്ലിംലീഗിന്റെ കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളത്, വിളിപ്പാടകലെ ഞങ്ങളുണ്ടാകും; പി.കെ ബഷീര്‍ എം.എല്‍.എ
-
kerala3 days agoഅഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ അന്തരിച്ചു
-
india3 days agoതമിഴകത്ത് ചരിത്രം സൃഷ്ടിച്ച് മുസ്‌ലിം ലീഗ് നീലഗിരി ജില്ലാ സമ്മേളനം
-
Cricket3 days ago51 കോടി! ലോകകിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് ചരിത്ര പ്രതിഫലം പ്രഖ്യാപിച്ച് ബിസിസിഐ
-
Video Stories2 days agoമികച്ച നടന് പുരസ്കാരമാണ് ആഗ്രഹിച്ചത്: ആസിഫ് അലി
-
News2 days agoഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ചരിത്രവിജയം; കിരീടത്തോടൊപ്പം താരങ്ങളുടെ ബ്രാന്‍ഡ് മൂല്യവും ആകാശനീളം
-
kerala1 day agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

