Connect with us

kerala

സംസ്ഥാനത്ത് രണ്ട് ദിവസം മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Published

on

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുണ്ടാവാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പ്രധാന ജാഗ്രതാ നിര്‍ദേശങ്ങള്‍:

*പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

*പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

*നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക.

*അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

*പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

*പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.

 

kerala

കണ്ണൂരില്‍ പുഴയില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

അമ്മ റീമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

Published

on

കണ്ണൂരില്‍ പുഴയില്‍ ചാടി ജീവനൊടുക്കിയ റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ചെമ്പല്ലിക്കുണ്ട് പാലത്തിന്റെ താഴെ നിന്നാണ് മൂന്ന് വയസ്സുകാരന്‍ ഋഷിപ്പ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മ റീമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഭര്‍തൃ വീട്ടിലെ മാനസിക പീഡനത്തില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്

ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്നാണ് റീമ പുഴയിലേക്ക് ചാടിയത്. കുട്ടിയെ ഷാള്‍ ഉപയോഗിച്ച് ശരീരത്തോട് ചേര്‍ത്ത് കെട്ടിവെച്ച് പുഴയിലേക്ക് ചാടുകയായിരുന്നു. ഈ സമയം പുഴയില്‍ ചൂണ്ടയിടുകയായിരുന്ന യുവാവ് റീമ ചാടുന്നത് കണ്ടു.

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പാലത്തില്‍ നിന്ന് 200 മീറ്റര്‍ അകലെ റീമയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ച്ച മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിയ ഭര്‍ത്താവ് കുട്ടിയെ തിരികെ വേണമെന്ന് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റീമയുടെ ബന്ധുക്കളുടെ ആരോപണം.

Continue Reading

kerala

വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

യു.എ.ഇ സമയം 5.45നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക.

Published

on

രണ്ടാഴ്ച മുമ്പ് ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. യു.എ.ഇ സമയം 5.45നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ എല്ലാ നടപടികളും പൂര്‍ത്തിയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് ഷാര്‍ജയിലെ ഫോറന്‍സിക് ലാബില്‍ എംബാമിങ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.

വിപഞ്ചികയുടെ അമ്മയും സഹോദരങ്ങളും ഭര്‍ത്താവ് നിതീഷും എംബാമിങ് കേന്ദ്രത്തില്‍ എത്തിയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ബന്ധുക്കള്‍ നേരത്തെ കോടതിയിയെ സമീപിക്കുകയും ഇവിടെ നിന്ന് ലഭിച്ച രേഖകള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കൈമാറുകയും ചെയ്തു.

ദുബൈയിലെ ജബല്‍ അലി ശ്മശാനത്തില്‍ വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം നേരത്തെ ഹിന്ദു മതാചാരപ്രകാരം സംസ്‌കരിച്ചിരുന്നു. ഈ മാസം എട്ടിനാണ് വിപഞ്ചികയും മകളും ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കാണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍തൃ പീഡനമാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

Continue Reading

kerala

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം നല്‍കിയ നേതാവായിരുന്നു വി.എസ്; വി.ഡി സതീശന്‍

മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവാണ് വി.എസെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം വി.എസ് അച്യുതാനന്ദന്‍ നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവാണ് വി.എസെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സാധാരണ കമ്യൂണിസ്റ്റ് രീതികളില്‍ നിന്ന് വ്യത്യസ്തനായിരുന്നു അദ്ദേഹം. വി.എസ് സര്‍ക്കാറിനെതിരെ താന്‍ ഉയര്‍ത്തിയ നിരവധി വിഷയങ്ങള്‍ അദ്ദേഹം പരിശോധിച്ച് പരിഹാരം കണ്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് വി.എസിനെ കേരള രാഷ്ട്രീയം ഏറ്റെടുത്തതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending