വെല്ലിങ്ടണ്‍ : ന്യൂസിലാന്റിനെതിരെ കന്നി ടെസ്റ്റ് മത്സരത്തിനറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ അമ്പരീസിന് അപൂര്‍വ്വ റെക്കോര്‍ഡ്. അരങ്ങേറ്റ മത്സരത്തില്‍ ഹിറ്റ് വിക്കറ്റ് -ഗോള്‍ഡന്‍ ഡക്കാവുന്ന ആദ്യതാരമെന്ന മോശം റെക്കോര്‍ഡിനാണ് അമ്പരീസ് ഉടമയായത്.

നാലു വിക്കറ്റിന് 80 എന്ന ക്രീസിലെത്തിയ അമ്പരീസ് ആദ്യപന്തില്‍ നെയ്ല്‍ വാഗ്നറിനെതിരെ ബാക്ഫൂട്ട്‌ ഷോട്ട് ശ്രമത്തിനിടെ കാല്‍ വിക്കറ്റില്‍ തട്ടി പുറത്താകുകയായിരുന്നു. ഇതോടെ ആദ്യ മത്സരം അവിസ്മരണിയമാക്കാനിറങ്ങിയ താരത്തിന് നിരാശയുടെതായി മാറി.

 

ന്യൂസിലാന്റ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ വംശദജനായ നെയ്ല്‍ വാഗ്നറിന്റെ ബൗളിങിനു മുമ്പില്‍ തരിപ്പണമായ വീന്‍ഡീസ് 134 റണ്‍സിന് പുറത്തായി. 14.2 ഓവര്‍ എറിഞ്ഞ വാഗ്നര്‍ 39 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റാണ് പിഴുത്തത്. മറുപടി ബാറ്റിങിനറങ്ങിയ കീവിസ് ഒന്നാം ദിവസം കളി നിര്‍ത്തുബോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സു നേടിയിട്ടുണ്ട്.