Connect with us

india

ബിഹാറില്‍ എല്ലാവരും എന്തുകൊണ്ടാണ് ജോലിയെ കുറിച്ച് സംസാരിക്കുന്നത്? ഉത്തരമിതാണ്

എന്തു കൊണ്ടാണ് ബിഹാറില്‍ രാഷ്ട്രീയ കക്ഷികള്‍ തൊഴിലിനെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും സംസാരിക്കുന്നത്. അതില്‍ അല്‍പ്പം കാര്യമുണ്ട്.

Published

on

പട്‌ന: പത്തു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ആര്‍ജെഡിയുടെ വാഗ്ദാനത്തിന് പിന്നാലെ ബിഹാറില്‍ 19 ലക്ഷം തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകാണ് ബിജെപി. രണ്ട് കക്ഷികളും പ്രകടന പത്രികയാണ് തങ്ങളുടെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്കു മുമ്പാകെ വച്ചത്. എന്തു കൊണ്ടാണ് ബിഹാറില്‍ രാഷ്ട്രീയ കക്ഷികള്‍ തൊഴിലിനെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും സംസാരിക്കുന്നത്. അതില്‍ അല്‍പ്പം കാര്യമുണ്ട്. കഥയിങ്ങനെയാണ്;

തൊഴിലില്ലായ്മാ നിരക്കില്‍ മുമ്പില്‍

ദേശീയ ശരാശരിയേക്കാള്‍ മുമ്പിലാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് എന്ന് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ നടത്തിയ പഠനം പറയുന്നു. 10.2 ശതമാനമാണ് ബിഹാറിലെ തൊഴിലില്ലായ്മ. ദേശീയ ശരാശരി 5.8 ശതമാനവും. മറ്റു സംസ്ഥാനങ്ങളുമായി തുലനം ചെയ്യുമ്പോള്‍ വര്‍ഷാവര്‍ഷം സംസ്ഥാനത്തെ തൊഴിലില്ലായ്മ വര്‍ധിച്ചു വരുന്ന സാഹചര്യമാണ് ഉള്ളത് എന്ന് പഠനം പറയുന്നു.

2004-05 കാലയളവില്‍ ദേശീയ ശരാശരിയേക്കാള്‍ 0.8 ശതമാനം മാത്രം കൂടുതലായിരുന്നു ബിഹാറിലേത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് ക്രമാനുഗതമായി വര്‍ധിച്ചു. 2011-12ല്‍ 1.6 ശതമാനമായി. 2017-18ല്‍ 1.2 ശതമാനമായി. 2018-19ല്‍ 1.8 ശതമാനവും.

പത്തു ശതമാനം മാത്രം ശമ്പളക്കാര്‍

സ്ഥിരം തൊഴിലില്‍ ബിഹാര്‍ ഏറെ പിന്നിലാണ്. സംസ്ഥാനത്തെ പത്തു ശതമാനം ആളുകള്‍ക്ക് മാത്രമേ സ്ഥിരമായി ശമ്പളം കിട്ടുന്ന തൊഴിലുള്ളൂ. ഇന്ത്യയില്‍ 23.8 ശതമാനം പേര്‍ ശമ്പളം കിട്ടുന്ന ജോലിക്കാരാണ്. ബിഹാറില്‍ ഇത് 10.4 ശതമാനം മാത്രം. 2004-05ല്‍ നിതീഷ് കുമാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ ഇത് 4.2 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഏകദേശം പത്തു വര്‍ഷങ്ങള്‍ക്ക് ശേഷവും ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

കുടിയേറ്റ തൊഴിലാളികള്‍

ഗുണമേന്മയുള്ള തൊഴിലുകള്‍ ഇല്ലാത്തതു മൂലം രാജ്യത്തിന്റെ പല ഭാഗത്തേക്കും തൊഴിലിനായുള്ള കുടിയേറ്റം ബിഹാറിലുണ്ട്. 2011ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ ബിഹാറികളാണ്. സംസ്ഥാനത്തിന്റെ മൊത്തം ജി.ഡി.പിയുടെ 33 ശതമാനവും സംഭാവന ചെയ്യുന്നത് ഇവര്‍ തന്നെയാണ്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് നഗരങ്ങളില്‍ നിന്ന് വലിയ തോതിലാണ് ബിഹാറിലേക്ക് റിവേഴ്‌സ് മൈഗ്രേഷന്‍ ഉണ്ടായത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ ഈ അസംതൃപ്തി വോട്ടിങിനെ സ്വാധീനിക്കുമെന്ന് തീര്‍ച്ചയാണ്. ഇതിനെ മറികടക്കാന്‍ കൂടിയാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രഖ്യാപനങ്ങള്‍.

വിവരങ്ങള്‍ക്ക് കടപ്പാട്- ഹിന്ദുസ്ഥാന്‍ ടൈംസ്‌

india

ആസ്ട്രലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി; ഗ്രാന്റ്സ്ലാം പോരാട്ടം അവസാനിപ്പിച്ച് സാനിയ

ബ്രസീലില്‍ നിന്നുള്ള ലൂസിയ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് ടീമിനോട് 7-6, 6-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്

Published

on

ആസ്ട്രലിന്‍ ഓപ്പണ്‍ ടെന്നിസ് മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. കലാശപ്പൊരാട്ടത്തില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യമാണ് പുറത്തായത്. ബ്രസീലില്‍ നിന്നുള്ള ലൂസിയ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് ടീമിനോട് 7-6, 6-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്. സാനിയയുടെ കരിയറിലെ അവസാന ഗ്രാന്റ്സ്ലാം മത്സരമായിരുന്നു ഇത്. മൂന്ന് വീതം ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ വനിതാ താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഇത് തന്റെ അവസാന ഗ്രാന്റ്സ്ലാം ആയിരിക്കുമെന്ന് സാനിയ നേരത്തെ അറിയിച്ചിരുന്നു.

Continue Reading

india

മോദിയെ തമിഴ്‌നാട്ടില്‍നിന്നും മല്‍സരിപ്പിക്കാന്‍ നീക്കം

തമിഴ്‌നാട്ടില്‍ 39ല്‍ നിലവില്‍ ഡി.എം.കെക്ക് പുറമെ മുസ്‌ലിം ലീഗ്-1, കോണ്‍ഗ്രസ് -7, സി.പി.എം.സിപി.ഐ മൂന്നുവീതം സീറ്റുകളാണുള്ളത്. എ.ഐ.ഡി.എം കെ.യുടെ ഒരു കഷണത്തെകൂടെക്കൂട്ടാനും ബി.ജെ.പി പദ്ധതിയുണ്ട്.

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയെ തമിഴ്‌നാട്ടില്‍നിന്ന് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ നീക്കം. തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലൈ തന്നെയാണ് ഇത് പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍ ജാതിവികാരം ശക്തമാണെന്നും മോദി മല്‍സരിച്ചാല്‍ അതിനെ മറികടന്ന ഹിന്ദുത്വവികാരം ശക്തമാക്കാമാകുമെന്നുമാണ് പറയുന്നത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് ഇളക്കമുണ്ടാക്കാനും ഇതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നു.
മോദിയെ വടക്കേ ഇന്ത്യക്ക് പുറമെ തമിഴ്‌നാട്ടിലോ കര്‍ണാടകയിലോ മല്‍സരിപ്പിക്കണമെന്ന് ഇരുസംസ്ഥാനങ്ങളിലെയുംബി.ജെ.പിക്കാര്‍ക്ക് ആഗ്രഹമുണ്ട്. അതിലൂടെ ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ തവണ ഗുജറാത്തിലും യു.പിയിലും മോദി മല്‍സരിച്ചിരുന്നു. വരാണസിയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.ഇതുപോലെ വരാണസിയിലും രാമനാഥപുരത്തോ ബെല്ലാരിയിലോ മല്‍സരിച്ചാല്‍ വിജയം സുനിശ്ചിതമാണെന്നും അവര്‍ കണക്കുകൂട്ടുന്നു. നിലവില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ബി.ജെ.പിക്ക് സീറ്റൊന്നുമില്ല. തമിഴ്‌നാട്ടില്‍ 39ല്‍ നിലവില്‍ ഡി.എം.കെക്ക് പുറമെ മുസ്‌ലിം ലീഗ്-1, കോണ്‍ഗ്രസ് -7, സി.പി.എം.സിപി.ഐ മൂന്നുവീതം സീറ്റുകളാണുള്ളത്. എ.ഐ.ഡി.എം കെ.യുടെ ഒരു കഷണത്തെകൂടെക്കൂട്ടാനും ബി.ജെ.പി പദ്ധതിയുണ്ട്.

Continue Reading

india

ജപ്പാനെ ഗോളില്‍ മുക്കി ഇന്ത്യ, എട്ട് ഗോളിന്റെ ഏകപക്ഷീയ വിജയം

ഇന്നത്തെ മറ്റു ക്ലാസ്സിഫിക്കേഷന്‍ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക മലേഷ്യയെ 6-3ന് പരാജയപ്പെടുത്തിയപ്പോള്‍ വെയില്‍സ് ഫ്രാന്‍സിനെ പരാജയപ്പെടുത്തി.

Published

on

ആദ്യ പകുതിയില്‍ ഒരു ഗോള്‍ പോലും നേടാനായില്ലെങ്കിലും രണ്ടാം പകുതിയില്‍ എട്ട് ഗോളുകള്‍ നേടി ജപ്പാനെ നിഷ്പ്രഭമാക്കി ഇന്ത്യ.ലോകകപ്പ് ഹോക്കിയുടെ 9-16 സ്ഥാനങ്ങള്‍ക്കായുള്ള ക്ലാസ്സിഫിക്കേഷന്‍ മത്സരത്തിലാണ് ഇന്ന് ഇന്ത്യ ജപ്പാനെ തകര്‍ത്തെറിഞ്ഞത്.

അഭിഷേക്, ഹര്‍മ്മന്‍പ്രീത് സിംഗ് എന്നിവര്‍ രണ്ട് വീതം ഗോളുകള്‍ നേടിയപ്പോള്‍ മന്‍ദീപ് സിംഗ്, വിവേക് സാഗര്‍ പ്രസാദ്, മന്‍പ്രീത് സിംഗ്, സുഖ്ജീത് സിംഗ് എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറര്‍മാര്‍.

ഇന്നത്തെ മറ്റു ക്ലാസ്സിഫിക്കേഷന്‍ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക മലേഷ്യയെ 6-3ന് പരാജയപ്പെടുത്തിയപ്പോള്‍ വെയില്‍സ് ഫ്രാന്‍സിനെ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ 2-1ന് വെയില്‍സ് വിജയം നേടി.

 

Continue Reading

Trending