തൃപ്പൂണിത്തുറ: മഹാകവി വയലാര്‍ രാമവര്‍മയുടെ ആദ്യ ഭാര്യ ചേര്‍ത്തല പുത്തന്‍കോവിലകത്ത് എസ്.ചന്ദ്രമതി തമ്പുരാട്ടി അന്തരിച്ചു. 86 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി തൃപ്പൂണിത്തുറയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
ചെങ്ങമണ്ട കോവിലകത്തെ ഉത്രംതിരുനാള്‍ രാമവര്‍മയുടെയും സരസ്വതി തമ്പുരാട്ടിയുടെയും മകളായിരുന്നു ചന്ദ്രമതി തമ്പുരാട്ടി. 1950ല്‍ വയലാര്‍ രാമവര്‍മ്മയുടെ ജീവിതസഖിയായി. അമ്മയാകാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ തന്റെ സഹോദരി ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിക്കാന്‍ ചന്ദ്രമതി തമ്പുരാട്ടിയാണ് വയലാറിനോട് ആവശ്യപ്പെട്ടത്.
സംസ്‌കാരം ഇന്നു ഉച്ചക്ക് വയലാറിന്റെ ഓര്‍മകളുറങ്ങുന് രാഘവപ്പറമ്പില്‍ സംസ്‌കാരം നടക്കും.