india
വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; മൂന്ന് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
പുലര്‍ച്ചെ മൂന്നുമണിയോടെ വാതില്‍ തകര്‍ത്ത് അകത്തുകയറി ആദ്യം കുട്ടിയെ ചവിട്ടുകയും പിന്നീട് 55കാരിയായ അസലയെയും ആക്രമിക്കുകയുമായിരുന്നു.
തമിഴ്‌നാട് വാല്‍പ്പാറയില്‍ വീണ്ടും കാട്ടാന ആക്രമണം. സംഭവത്തില്‍ മൂന്ന് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു. വാട്ടര്‍ഫാള്‍ എസ്‌റ്റേറ്റില്‍ കാടര്‍പ്പാറക്ക് സമീപം ഉണ്ടായ കാട്ടാന ആക്രമണത്തില്‍ 55കാരി അസല, മൂന്ന് വയസുള്ള ഹേമാഹ്രി എന്നിവരാണ് മരിച്ചത്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ആന ഇരുവരെയും ആക്രമിക്കുകയായിരുന്നു.
പുലര്‍ച്ചെ മൂന്നുമണിയോടെ വാതില്‍ തകര്‍ത്ത് അകത്തുകയറി ആദ്യം കുട്ടിയെ ചവിട്ടുകയും പിന്നീട് 55കാരിയായ അസലയെയും ആക്രമിക്കുകയുമായിരുന്നു. വനപാലകരെത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു. അവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്ന വനം പ്രദേശമാണ് വാല്‍പ്പാറ. മൂന്ന് വീടുകള്‍ മാത്രമാണ് ഈ ഭാഗങ്ങളില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ സംഘം ചേര്‍ന്നുള്ള പ്രതിരോധമൊന്നും സാധ്യമായിരുന്നില്ല.
india
ചെങ്കോട്ട സ്‌ഫോടനം; സംസ്ഥാനത്ത് പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്
കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്
കോഴിക്കോട്: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരിശോധന. കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, ബീച്ച്, ksrtc ബസ്റ്റാന്റ് എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബീച്ച് തുടങ്ങി ജനങ്ങൾ കൂടുതൽ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.
ഡൽഹി സ്ഫോടനത്തെ തുടർന്ന് കൊച്ചിയിലും വ്യാപക പരിശോധന. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും മറ്റ് ജനങ്ങൾ കൂട്ടമായി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലുമാണ് പരിശോധന നടത്തുന്നത്. ആർപിഎഫും പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്. പാലക്കാട്ട് റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടന്നു. ഡോഗ്-ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന. പാലക്കാട് ജംഗ്ഷൻ, ഷൊർണൂർ തുടങ്ങിയ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ പരിശോധന തുടരുകയാണ്. ആലപ്പുഴ ജില്ലയിൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡും കെ – 9 സ്ക്വാഡും പരിശോധന നടത്തി.
അതേസമയം, ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എയർപോർട്ടുകളുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം. ബ്യൂറോ ഓഫ് സിവിൽ ഏരിയേഷൻ സെക്യൂരിറ്റി ഡിജിയാണ് നിർദേശം നൽകിയത്. സംസ്ഥാന പോലീസ് മേധാവിമാർക്ക് കത്തയച്ചു. സുരക്ഷ വർധിപ്പിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ സ്ക്രീനിങ് നടപടികൾ ശക്തമാക്കി. സുരക്ഷാ നടപടികളുമായി സഹകരിക്കണമെന്ന് യാത്രക്കാർക്ക് നിർദേശം.
india
ഡല്‍ഹി സ്‌ഫോടനത്തിലെ i20 കാറിന്റെ ഉടമസ്ഥര്‍ നാല് തവണ മാറിയെന്ന് സൂചന
india
മാംസാഹാരം കഴിച്ചെന്ന് ആരോപണം; തിരുമല തിരുപ്പതി ദേവസ്ഥാനം ജീവനക്കാരെ പുറത്താക്കി
അലിപിരിക്ക് സമീപം മാംസാഹാരം കഴിച്ചതായി കണ്ടെത്തിയതിനാല്‍ രണ്ട് ഔട്ട്‌സോഴ്‌സ് ജീവനക്കാരെ പിരിച്ചുവിട്ടതായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അറിയിച്ചു.
തിരുപ്പതി: അലിപിരിക്ക് സമീപം മാംസാഹാരം കഴിച്ചതായി കണ്ടെത്തിയതിനാല്‍ രണ്ട് ഔട്ട്‌സോഴ്‌സ് ജീവനക്കാരെ പിരിച്ചുവിട്ടതായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അറിയിച്ചു. രാമസ്വാമി,സരസമ്മ എന്ന രണ്ടു ജീവനക്കാരെയാണ് പുറത്താക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ടിടിഡി തിരുമല രണ്ട് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ് ചാരിറ്റബിള്‍ ആന്‍ഡ് എന്‍ഡോവ്‌മെന്റെസ് ആക്ട് സെക്ഷന്‍ 114 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ ഔദോഗിക സൂക്ഷിപ്പുകാരായ ടിടിഡി പത്രക്കുറിപ്പിലൂടെ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.
-
kerala2 days agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
india3 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
News2 days agoകെട്ടിട അവിശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇസ്രാഈലി സൈനികന്റെ മൃതദേഹം കണ്ടെടുത്ത് ഹമാസ്
-
india2 days agoഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതി; സംസ്കാര ചടങ്ങിനിടെ ശ്വസിച്ച് യുവാവ്
-
india3 days agoഹെല്‍മറ്റ് ധരിക്കാത്തതിന് സ്കൂട്ടര്‍ ഉടമയ്ക്ക് 20 ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി യുപി പൊലീസ്
-
kerala2 days agoകേരളത്തില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
-
News2 days agoന്യൂയോര്‍ക്ക് പരിപാടിയില്‍ സൊഹ്റാന് മമദാനി ഉമര്‍ ഖാലിദിന്റെ ജയില്‍ ഡയറി വായിച്ചപ്പോള്‍
-
kerala2 days agoകുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍

