Connect with us

Culture

ജയംകൊണ്ടു മാത്രമായില്ല; രാജ്യസഭയില്‍ ഭൂരിപക്ഷത്തിനായി ബിജെപി ഇനിയും വിയര്‍ക്കണം

Published

on

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി വന്‍വിജയം നേടിയെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷം നേടുന്നത്് മോദി സര്‍ക്കാറിന് ഇനിയും പ്രശ്്‌നമായി തുടരും. രാജ്യസഭയിലേക്ക് ഇനി വരുന്ന ഒഴുവുകകളിലേക്ക് മത്സസരിച്ച് ബിജെപിക്ക് എംപിമാരുടെ എണ്ണം കൂട്ടാന്‍ സഹായകമാവുമെങ്കിലും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ സഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ ഇതൊകൊണ്ടാവില്ലെന്നതാണ് കരണം. സുപ്രധാന ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ സഹകരണം തുടര്‍ന്നും വേണ്ടിവരുമെന്നത് കേന്ദ്രഭരണത്തിന് തലവേദനയായി തുടരും. 245 അംഗ രാജ്യസഭയില്‍ ഭൂരിപക്ഷത്തിനു 123 അംഗങ്ങള്‍ വേണമെന്നിരിക്കെ ബിജെപിക്കും എന്‍ഡിഎ സഖ്യത്തിലെ കക്ഷികള്‍ക്കും കൂടി 74 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. വരും വര്‍ഷങ്ങളിലായി വരാനുള്ള ഒഴിവുകള്‍ ബിജെപി നേടിയാണ് ഭൂരിപക്ഷം നേടാന്‍ മോദി സര്‍ക്കാറിനാവില്ല.

വിവിധ സംസ്ഥാനങ്ങളിലായി ഈ വര്‍ഷം 10 രാജ്യസഭാ സീറ്റുകളുടെ ഒഴിവാണ് നിലവിലുള്ളത്. എന്നാല്‍ ഇതില്‍ ഗുജറാത്തില്‍ ഒഴിവുവരുന്ന രണ്ടു സീറ്റുകളില്‍ ഒരെണ്ണം മാത്രമേ ബിജെപിക്കു വിജയിക്കാനാന്‍ സാധിക്കു എന്നാണ് നിഗമനം.
അതേസമയം 2018 ല്‍ ഉത്തര്‍പ്രദേശില്‍ വരുന്ന 10 സീറ്റ് ഒഴിവിലേക്ക് എട്ടുപേരെ ജയിപ്പിക്കാന്‍ ബിജെപി കഴിയും. മറ്റു 15 സംസ്ഥാനങ്ങളില്‍ നിന്നുമായി 69 സീറ്റുകള്‍ ഒഴിയും. ഇതില്‍ നാലു സീറ്റുകള്‍ ബിജെപിക്കു ലഭിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുപിയില്‍നിന്നു ബിജെപിക്കു നിലവില്‍ മൂന്നു രാജ്യസഭാ അംഗങ്ങള്‍ മാത്രമാണുള്ളത്. നിലവില്‍ രാജ്യസഭയില്‍ 57 അംഗങ്ങള്‍ വിവിധ കക്ഷികളിലായി ബിജെപി സര്‍ക്കാരിനെ എതിര്‍ക്കുന്നവരുമാണ്.

Culture

സുരേഷ് ഗോപിയെ അധ്യക്ഷനായി വേണ്ടെന്ന് സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്.

Published

on

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതില്‍ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍. സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിര്‍ക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹിന്ദുത്വ ആശയവും ബിജെപിയുമായുള്ള സുരേഷ് ഗോപിയുടെ ബന്ധവുമാണ് എതിര്‍പ്പിന് പിന്നിലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വളരാന്‍ അവസരം നല്‍കുന്ന സ്ഥാപനത്തിന്റെ മികവിനെ ബാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തില്‍ സുരേഷ് ഗോപിക്കും അത്യംപതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

Continue Reading

Film

25,000 രൂപ തന്ന് അപമാനിക്കരുത്, പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്: നടന്‍ അലന്‍സിയര്‍

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം

Published

on

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തുക വര്‍ധിപ്പിക്കണം. 25000 രൂപ നല്‍കി അപമാനിക്കരുത് എന്നും അലന്‍സിയര്‍ അഭിപ്രായപ്പെട്ടു.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്‍സിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

 

Continue Reading

Film

തമിഴിലെ നാല് മുന്‍നിര താരങ്ങള്‍ക്ക് വിലക്ക്; നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിനാണ് വിലക്ക്

അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

Published

on

ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിന് നാല് പ്രമുഖ താരങ്ങള്‍ക്ക് വിലക്ക്. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമാണ് ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുണ്ടായത്. അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിര്‍മാതാക്കള്‍ക്കൊപ്പം റെഡ് കാര്‍ഡ് ലഭിച്ച നടന്മാര്‍ക്ക് ജോലി ചെയ്യാനാകില്ല. ഫലത്തില്‍ തമിഴ് സിനിമയില്‍നിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ല ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

Continue Reading

Trending