മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ തോറ്റതിന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. തീകൊളുത്തിയാണ് കൊലപ്പെടുത്തിയത്. ഹൈദരാബാദ് നാഗോര്‍ സ്വദേശിനി ഹരികയാണ് ഭര്‍ത്താവ് ഋഷികുമാറിന്റെ കൊടുംക്രൂരതക്കു ഇരയായത്. ഹരിക എം.ബി.ബി.എസ് പ്രവേശന പരീക്ഷ എഴുതിയെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല. ഇതിനെചൊല്ലി ഹരികയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷത്തോളമായിട്ടും ഇതേ കാരണത്തില്‍ ഇരുവരും തമ്മില്‍ എന്നും വഴക്കായിരുന്നുവെന്ന് ഹരികയുടെ സഹോദരി പറഞ്ഞു.

hyderabad-woman-death-ani_650x400_71505790568
ഹരികയെ കൊലപ്പെടുത്തിയതല്ലെന്നും സീറ്റ് ലഭിക്കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് ഋഷികുമാര്‍ പറഞ്ഞത്. ദേഹമാസകലം മണ്ണെണ്ണം ഒഴിച്ച് തീ കൊളുത്തിയ നിലയില്‍ ഋഷികുമാര്‍ തന്നെയാണ് ഹരികയെ ആസ്പത്രിയിലെത്തിച്ചത്. എന്നാല്‍ ഹരിക ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്ന് ഉറപ്പുണ്ടെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഋഷികുമാറിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റു ചെയ്തു.