വാഷിംഗ്ടണ്‍: ട്വിറ്ററില്‍ അശ്ലീല ഭാഷാപ്രയോഗവുമായി പോസ്റ്റിട്ട യുവതിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയമായ നാസയില്‍ ഇന്റേണ്‍ഷിപ്പായി ജോലി ചെയ്യാനുള്ള അവസരം നഷ്ടമായി. നവോമി എന്ന യുവതിക്കാന്‍ നിര്‍ഭാഗ്യകരമായ അവസ്ഥയുണ്ടായിരിക്കുന്നത്.
നാസയില്‍ പരിശീലനത്തിന് പോവുകയാണെന്ന കാര്യം നാസയുടെ ഹാഷ് ടാഗില്‍ അശ്ലീല ചുവയോടെ ട്വിറ്ററില്‍ നവോമി പോസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ തുടക്കം. അശ്ലീല പോസ്റ്റിന് താഴെ മുന്‍ നാസാ എന്‍ജിനീയറും നാഷണല്‍ സ്‌പെയ്‌സ് കൗണ്‍സില്‍ അംഗവുമായ ഹോമര്‍ ഹിക്കാം ലാങ്ക്വേജ് എന്ന് മാത്രം ട്വീറ്റ് ചെയ്തു. അതിന് റി ട്വീറ്റ് ചെയ്ത നവോമി, താന്‍ നാസയുടെ ഭാഗമാവാന്‍ പോവുകയാണെന്ന് പറഞ്ഞ് അതിനേക്കാള്‍ അശ്ലീല ഭാഷയിലായിരുന്നു. അതേ നാസയെ നിയന്ത്രിക്കുന്ന നാഷണല്‍ സ്‌പെയ്‌സ് കൗണ്‍സില്‍ അംഗമാണ് താനെന്ന് തിരിച്ച് ഹോമര്‍ ഹിക്കാം മറുപടിയും പറഞ്ഞു.
ഈ സംഭാഷണം നാസയുടെ ശ്രദ്ധയില്‍ പെട്ടതോടെ നവോമിക്ക് നാസയില്‍ പരിശീലനം നേടാനുള്ള അവസരം നഷ്ടപ്പെട്ടു. നവോമിയുടെ അവസരം നഷ്ടപ്പെട്ടതില്‍ തനിക്കൊരു പങ്കുമില്ലെന്ന് ഹോമര്‍ ഹിക്കാം പ്രതികരിച്ചു. നാസയുടെ കൂടെ ഹാഷ് ടാഗ് ഉപയോഗിക്കുമ്പോള്‍ ഭാഷ ശ്രദ്ധിക്കണമെന്ന് മാത്രമേ താന്‍ പറഞ്ഞുള്ളുവെന്നും നാസയില്‍ ആളുകളെ എടുക്കാനും പിരിച്ച് വിടാനും താന്‍ ആരുമല്ലെന്നും ഹിക്കാം കൂട്ടിചേര്‍ത്തു.
Please share @NASA https://t.co/xaGROaxa7q
— Naomi 😎 H (@NaomihOfficial) August 23, 2018
ഹിക്കാം ആരാണെന്ന് മനസ്സിലാക്കിയ നവോമി അദ്ദേഹത്തെ പിന്നീട് വിളിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു. നവോമിക്ക് നഷ്ടപ്പെട്ട അവസരം തിരിച്ച് ലഭിക്കാന്‍ താന്‍ പരമാവധി ശ്രമിക്കുമെന്നും ഹിക്കാം പിന്നീട് പ്രതികരിച്ചു.
Be the first to write a comment.