Connect with us

Health

കോവിഡ് ബാധിച്ചാല്‍ ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ ലഭിക്കുമെന്ന പ്രചാരണം തെറ്റ്; ലോകാരോഗ്യ സംഘടന

രോഗത്തെ തെറ്റായ രീതിയില്‍ നേരിടാനാകില്ലെന്നും പരമാവധി ആളുകള്‍ക്ക് വരട്ടേയെന്ന് ആരും കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Published

on

ജനീവ: കോവിഡ് വന്നുപോകട്ടെ എന്ന മനോഭാവം അപകടകരമാണെന്നും കോവിഡ് വന്നാല്‍ സമൂഹത്തിന് താനെ പ്രതിരോധ ശേഷിയുണ്ടാകുമെന്ന പ്രചാരണം തെറ്റാണെന്നും ലോകാരോഗ്യ സംഘടന സെക്രട്ടറി ജനറല്‍ ഡോ. ടെഡ്രോസ് അധനോം ഗിബ്രിയേസുസ്.

രോഗത്തെ തെറ്റായ രീതിയില്‍ നേരിടാനാകില്ലെന്നും പരമാവധി ആളുകള്‍ക്ക് വരട്ടേയെന്ന് ആരും കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് ബാധിച്ചു കഴിഞ്ഞാല്‍ ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ വരുമെന്നും മറ്റു കരുതലുകളില്ലാതെ ഇതിനെ നേരിടാമെന്നും വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. സമൂഹത്തിലെ വലിയ വിഭാഗം ആളുകള്‍ക്ക് അസുഖം ബാധിച്ചാല്‍, സ്വാഭാവികമായി ഇവര്‍ക്ക് രോഗപ്രതിരോധ ശേഷി ലഭിക്കും എന്നതിനെയാണ് ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാല്‍ കൃത്യമായ വാക്‌സിനേഷന്‍ നടത്തിയ സമൂഹങ്ങളിലാണ് ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’യുള്ളതെന്നും കോവിഡിന് ഇതുവരെ വാക്‌സിന്‍ കണ്ടുപിടിച്ചിട്ടു പോലുമില്ലെന്നും ലോകാരോഗ്യ സംഘടന സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി. മഹാമാരിയെ നേരിടാന്‍ ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ ഒരിക്കലും ഒരു വഴിയായി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വഴി ശാസ്ത്രീയവും ധാര്‍മികവുമായി പ്രശ്‌നങ്ങളുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Health

കുടിശിക 500 കോടി; ജീവൻരക്ഷാ മരുന്നുകൾക്കു ക്ഷാമം

കമ്പനികൾക്കു കഴിഞ്ഞ വർഷത്തെ 200 കോടി രൂപയും ഈ വർഷത്തെ 300 കോടി രൂപയിലേറെയുമാണു നൽകാനുള്ളത്.

Published

on

മരുന്നുകമ്പനികൾക്ക് 500 കോടി രൂപയിലേറെ കുടിശിക വരുത്തിയതിനാൽ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾക്കു ക്ഷാമം. കമ്പനികൾക്കു കഴിഞ്ഞ വർഷത്തെ 200 കോടി രൂപയും ഈ വർഷത്തെ 300 കോടി രൂപയിലേറെയുമാണു നൽകാനുള്ളത്. തുകയ്ക്കുവേണ്ടി ആരോഗ്യവകുപ്പു പലവട്ടം ധനവകുപ്പിനെ സമീപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കൈമലർത്തി.

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനയാണ് ആശുപത്രികൾക്കുള്ള മരുന്നു സംഭരിക്കുന്നത്. 3 ഘട്ടങ്ങളിലായി കമ്പനികൾ നൽകിയ മരുന്നിനു പണം നൽകാനായിട്ടില്ല. അതിനാൽ ഒട്ടേറെ കമ്പനികൾ അവസാനഘട്ട മരുന്നു വിതരണം മരവിപ്പിച്ചു. ധനവകുപ്പ് കനിഞ്ഞില്ലെങ്കിൽ മാർച്ച് വരെ മരുന്നു ക്ഷാമം തുടരും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മുതൽ മെഡിക്കൽ കോളജ് ആശുപത്രികളിൽ വരെ മരുന്നുക്ഷാമമുണ്ട്.  മെഡിക്കൽ കോളജ് ആശുപത്രികളിലെ അർബുദ ചികിത്സാ വിഭാഗങ്ങളിൽ ആവശ്യമായ മരുന്നുകളുടെ മൂന്നിലൊന്നു മാത്രമേ ലഭ്യമായിട്ടുള്ളൂ. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള മരുന്നുകളും വേണ്ടത്രയില്ല.

പ്രമേഹ രോഗികൾക്കുള്ള ഇൻസുലിനും മെറ്റ്ഫോർമിനും ഗ്ലിമിപ്രൈഡ് ഉൾപ്പെടെ വിവിധയിനം മരുന്നുകളും പല ആശുപത്രികളിലും ലഭ്യമല്ല.

രക്താതിമർദം കുറയ്ക്കാനുള്ള ആംലോ, കൊളസ്ട്രോളിനുള്ള അറ്റോർവസ്റ്റാറ്റിൻ, രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനുള്ള ക്ലോപിഡോഗ്രൽ, ഫംഗൽ ഇൻഫെക്‌ഷൻ മാറ്റാനുള്ള ഫ്ലൂക്കോനാസോൾ, ഇൻഫെക്‌ഷൻ ബാധിതർക്കു നൽകുന്ന ആന്റിബയോട്ടിക്കായ അസിത്രോമൈസിൻ, അസിഡിറ്റി കുറയ്ക്കാനുള്ള പാന്റോപ്രസോൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ മരുന്നുകൾക്കു ക്ഷാമമുണ്ട്.

ആശുപത്രികൾ തമ്മിലുള്ള മരുന്നു കൈമാറ്റം നിലച്ചതും ക്ഷാമത്തിനു വഴിവച്ചു. 2 വർഷം മുൻപുവരെ എല്ലാ മാസവും ജില്ലാതലത്തിൽ സർക്കാർ ഫാർമസിസ്റ്റുകളുടെ അവലോകന യോഗം നടന്നിരുന്നു. അവിടെ ഓരോ ആശുപത്രിയിലെയും മരുന്നു ലഭ്യത പരിശോധിച്ചു കൂടുതൽ സ്റ്റോക്ക് ഉള്ള ആശുപത്രിയിൽ നിന്നു കുറവുള്ള ആശുപത്രിയിലേക്കു നൽകുന്നതായിരുന്നു പതിവ്. ഈ യോഗം നിർത്തലാക്കിയതോടെ ഇത്തരത്തിലുള്ള മരുന്നു കൈമാറ്റത്തിനുള്ള അവസരം ഇല്ലാതായി.

Continue Reading

Health

തലവേദനക്ക് കുത്തിവെപ്പെടുത്തു; പിന്നാലെ 7 വയസ്സുകാരന്റെ കാല് തളർന്നെന്ന് പരാതി; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്

കുത്തിവെപ്പിന് തുടർന്ന് കാലിന് ഭാഗികമായി ചലനശേഷി നഷ്ടപ്പെട്ട കുട്ടി ഇപ്പോൾ ചികിത്സയിലാണ്.

Published

on

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളർന്നെന്ന പരാതിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്.

ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കിയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. കുത്തിവെപ്പിന് തുടർന്ന് കാലിന് ഭാഗികമായി ചലനശേഷി നഷ്ടപ്പെട്ട കുട്ടി ഇപ്പോൾ ചികിത്സയിലാണ്.

തൃശൂർ പാലയൂർ സ്വദേശി ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയെ തലവേദനയെ തുടർന്നാണ് മാതാവ് ഹിബയുമൊത്ത് ചവക്കട് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഡിസംബർ 1ന് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോൾ രണ്ട് കുത്തിവെപ്പുകൾ എടുക്കാൻ നിർദേശിച്ചു. തുടർന്ന് ഗസാലിയുടെ ഇടതു കൈയിൽ ആദ്യം കുത്തിവെപ്പ് നൽകി.

കൈയിൽ വേദന അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞപ്പോൾ പുരുഷ നഴ്സ് സിറിഞ്ച് താഴെ വെച്ച് അവിടെനിന്ന് പോയെന്നും മാതാവ് പിന്നാലെ പോയി പറഞ്ഞിട്ടാണ് നഴ്സ് തിരികെ വന്നതെന്നും പരാതിയിൽ പറയുന്നു.

ശേഷം അരക്കെട്ടിൽ ഇടതുഭാഗത്തായി കുത്തിവെപ്പ് നൽകി. ഇതോടെ ഇടതുകാലിൽ ശക്തമായ വേദനയും തരിപ്പും അനുഭവപ്പെട്ടു. എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചപ്പോൾ ഇടത് കാലിന് ബലക്കുറവ് തോന്നുകയും ചെയ്തു.

ഈ സമയം കുട്ടിയുടെ മാതാവ് ഹിബ ഡോക്ടറെ ചെന്നുകണ്ട് വിവരം പറഞ്ഞു. മാറിക്കോളുമെന്ന് പറഞ്ഞ് ഡോക്ടർ വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. പക്ഷെ കുട്ടിയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതായതോടെ കോട്ടയ്ക്കലിലെ ആശുപത്രിയിലെത്തിച്ചു.

മരുന്ന് മാറിയതിനാലോ ഇൻജക്ഷൻ ഞരമ്പിൽ കൊണ്ടതിനാലോ ആവാം കാലിലെ തളർച്ചയെന്ന് അവിടെയുള്ള ഡോക്ടർ അറിയിച്ചുവെന്ന് കുടുംബം പറയുന്നു.

തുടർന്ന് രക്ഷിതാക്കൾ ചാവക്കാട് പൊലീസിനും ആശുപത്രി സൂപ്രണ്ട്, എം.എൽ.എ, ആരോഗ്യമന്ത്രി, ബാലാവകാശ കമീഷൻ എന്നിവർക്കും പരാതി നൽകുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ജില്ല മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ പറഞ്ഞു.

Continue Reading

Health

എലിപ്പനി- ഡെങ്കിപ്പനി; 5 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ

രാ​ജ്യ​ത്ത്​ ഡെ​ങ്കി കേ​സു​ക​ളി​ൽ കേ​ര​ള​മാ​ണ് മു​ന്നി​ൽ.

Published

on

സം​സ്ഥാ​ന​ത്ത് എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ. 11 മാ​സ​ത്തി​നി​ടെ 4254 പേ​രാ​ണ്​ എ​ലി​പ്പ​നി​യും സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യും ചി​കി​ത്സ​തേ​ടി​യ​ത്. ഡെ​ങ്കി​പ്പ​നി​യും സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യും 47,986 പേ​രും ചി​കി​ത്സ​തേ​ടി. ഈ​വ​ർ​ഷം എ​ലി​പ്പ​നി​യും സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യും 229 പേ​ർ ഇ​തു​വ​രെ മ​രി​ച്ചു.

ഡെ​ങ്കി​പ്പ​നി​യും സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യും 152 പേ​രും മ​രി​ച്ചു. എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ്​ ഡെ​ങ്കി​പ്പ​നി രൂ​ക്ഷം. ഒ​ക്​​ടോ​ബ​റി​ൽ മാ​ത്രം എ​ലി​പ്പ​നി ബാ​ധി​ച്ച്​ മ​രി​ച്ച​ത്​ 50 പേ​രാ​ണ്. വി​വി​ധ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച്​ 60 പേ​രും മ​രി​ച്ചു. ഈ ​മാ​സം പ​ത്ത്​ ദി​വ​സ​ത്തി​നി​ടെ എ​ലി​പ്പ​നി ബാ​ധി​ച്ച്​ അ​ഞ്ച്​ ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞു.

രാ​ജ്യ​ത്ത്​ ഡെ​ങ്കി കേ​സു​ക​ളി​ൽ കേ​ര​ള​മാ​ണ് മു​ന്നി​ൽ. ആ​കെ കേ​സു​ക​ളി​ൽ ക​ർ​ണാ​ട​ക​യും മ​ഹാ​രാ​ഷ്ട്ര​യു​മാ​ണ് തൊ​ട്ടു​പി​ന്നി​ൽ. സം​സ്ഥാ​ന​ത്ത് ഡെ​ങ്കി കേ​സു​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 56 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം 4468 കേ​സു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. ക​ഴി‌​ഞ്ഞ​വ​ർ​ഷം ആ​കെ 58 മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം എ​ലി​പ്പ​നി 2482 പേ​ർ​ക്കാ​ണ്​ സ്ഥി​രീ​ക​രി​ച്ച​ത്. സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 2833 പേ​രും ച​കി​ത്സ​തേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷം 121 മ​ര​ണ​ങ്ങ​ളാ​ണ്​ കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്
രോ​ഗ​വ്യാ​പ​നം കു​റ​ക്കാ​ൻ ത​ദ്ദേ​ശ​വ​കു​പ്പി​ന്റെ പ​ങ്കാ​ളി​ത്ത​തോ​ടെ കൊ​തു​ക് നി​ർ​മാ​ർ​ജ​നം ഉ​ൾ​പ്പെ​ടെ ആ​വി​ഷ്ക​രി​ച്ചെ​ങ്കി​ലും പ​ല​യി​ട​ങ്ങ​ളി​ലും കാ​ര്യ​മാ​യി ന​ട​പ്പാ​യി​ല്ലെ​ന്ന​തി​ന് തെ​ളി​വാ​ണ് കേ​സു​ക​ളി​ലെ വ​ർ​ധ​ന. ഇ​ട​വി​ട്ടു​ള്ള മ​ഴ​യും ഓ​ട​ക​ൾ പൊ​ട്ടി​യൊ​ഴു​കു​ന്ന​തും കേ​സു​ക​ൾ ഇ​നി​യും കൂ​ടാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Continue Reading

Trending