Connect with us

News

അടുത്ത മഹാമാരിക്ക് ലോകം സജ്ജമാകണം: ഡബ്ല്യു.എച്ച്.ഒ

കോവിഡിനെക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ ലോകം സജ്ജമായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ)

Published

on

ജനീവ: കോവിഡിനെക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ ലോകം സജ്ജമായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) മേധാവി ടെഡ്രോസ് ഗബ്രിയേസസിന്റെ മുന്നറിയിപ്പ്. കോവിഡിന്റെ വകഭേദം രൂപപ്പെടാനും അതിവേഗം വ്യാപിക്കാനും സാധ്യതയുണ്ട്. അതോടൊപ്പം മാരകശേഷിയുള്ള മറ്റൊരു രോഗാണുവിന്റെ സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

76-ാമത് ലോകാരോഗ്യ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയില്‍ കോവിഡ് അവസാനിച്ചതായി കണക്കാക്കരുത്. പുതിയ വകഭേദവും മരണങ്ങളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുതിയ മഹാമാരിയെത്തുമ്പോള്‍ കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ ഒറ്റക്കെട്ടായി നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നും ഗബ്രിയേസസ് ആഹ്വാനം ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടപ്പള്ളിയില്‍ നിന്ന് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; കൈനോട്ടക്കാരന്‍ കസ്റ്റഡിയില്‍, പോക്‌സോ ചുമത്തി പൊലീസ്

കേസില്‍ ഇയാളെ പൊലീസ് വിശദമായ ചോദ്യം ചെയ്യും.

Published

on

ഇടപ്പള്ളിയില്‍ നിന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവത്തില്‍ തൊടുപുഴ ബസ് സ്റ്റാന്‍ഡിലെ കൈനോട്ടക്കാരന്‍ കസ്റ്റഡിയില്‍. ഇയാളാണ് വിദ്യാര്‍ത്ഥി തൊടുപുഴയിലുണ്ടെന്ന വിവരം രാവിലെ രക്ഷിതാവിനെ അറിയിച്ചത് ഇയാള്‍ തന്നെയാണ്. കുട്ടിയെ ശിവകുമാര്‍ വീട്ടിലെത്തിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തും. കേസില്‍ ഇയാളെ പൊലീസ് വിശദമായ ചോദ്യം ചെയ്യും.

തൊടുപുഴ ബസ്റ്റാന്റ് പരിസരത്ത് നിന്നാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ കുട്ടിയെ കണ്ടെത്തിയെന്ന് ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. പരീക്ഷ എഴുതുന്നതിനായി ഇടപ്പള്ളിയിലെ സ്‌കൂളില്‍ എത്തി മടങ്ങിയ വിദ്യാര്‍ഥി, തിരികെ വീട്ടില്‍ എത്താത്തതോടെയാണ് രക്ഷിതാക്കള്‍ അന്വേഷണം ആരംഭിച്ചത്.

പ്രതിയെ കൊച്ചി എളമക്കര പൊലീസന് കൈമാറും.

ഒന്‍പത് മണിക്ക് ലുലുമാള്‍ പരിസരത്ത് കുട്ടിയുണ്ടായിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. മൂവാറ്റുപുഴ ബസില്‍ കുട്ടി കയറിയെന്ന വിവരത്തെ തുടര്‍ന്ന് ആ മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ തൊടുപുഴയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്.

Continue Reading

kerala

ശനിയാഴ്ച്ച വരെ അതിശക്തമായ മഴ; കോഴിക്കോടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം കൂടുതലായേക്കാം എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തിപ്രാപിക്കാനും സാധ്യതയുള്ളതിനാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചത്.

ഇന്ന് കോഴിക്കോട് വയനാട് ജില്ലകള്‍ക്കും വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടിണ്ട്.

Continue Reading

News

സ്റ്റുഡന്റ് വിസ ഇന്റര്‍വ്യൂ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് യുഎസ്; വിദേശവിദ്യാര്‍ത്ഥികളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കും

നേരത്തെ ബുക്ക് ചെയ്തിട്ടുള്ള അഭിമുഖങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ തുടരും.

Published

on

ലോകമെമ്പാടുമുള്ള എംബസികളില്‍ പുതിയ സ്റ്റുഡന്റ് വിസ ഇന്റര്‍വ്യൂ ഷെഡ്യൂള്‍ ചെയ്യുന്നത് അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നേരത്തെ ബുക്ക് ചെയ്തിട്ടുള്ള അഭിമുഖങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ തുടരും.

‘ഉടന്‍ പ്രാബല്യത്തില്‍, ആവശ്യമായ സോഷ്യല്‍ മീഡിയ സ്‌ക്രീനിംഗിന്റെയും വെറ്റിംഗിന്റെയും വിപുലീകരണത്തിനുള്ള തയ്യാറെടുപ്പിനായി, കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നതുവരെ കോണ്‍സുലാര്‍ വിഭാഗങ്ങള്‍ അധിക വിദ്യാര്‍ത്ഥികളെയോ എക്‌സ്‌ചേഞ്ച് സന്ദര്‍ശകരെയോ (എഫ്, എം, ജെ) വിസ അപ്പോയിന്റ്‌മെന്റ് ശേഷി ചേര്‍ക്കരുത്,” റൂബിയോ എഴുതി.

ദേശീയ സുരക്ഷയ്ക്കെതിരായ ഭീഷണികളും കാമ്പസ് അശാന്തിയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും ചൂണ്ടിക്കാട്ടി ഭരണകൂടം വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശന നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനിടെയാണ് ഏറ്റവും പുതിയ നീക്കം.

കര്‍ശനമായ സമീപനത്തെക്കുറിച്ച് റൂബിയോയില്‍ നിന്ന് നേരത്തെയുള്ള സൂചനകള്‍ക്കിടയിലാണ് പെട്ടെന്നുള്ള നീക്കം. മാര്‍ച്ചില്‍, പഠിക്കാനല്ല, പ്രതിഷേധത്തില്‍ ഏര്‍പ്പെടാനാണ് യുഎസിലേക്ക് വരുന്നതെന്ന് അവകാശപ്പെട്ട വിദ്യാര്‍ത്ഥികളെ അദ്ദേഹം പരാമര്‍ശിച്ചു.

ഏകദേശം 100 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഹാര്‍വാര്‍ഡുമായുള്ള എല്ലാ ഫെഡറല്‍ കരാറുകളും പിന്‍വലിക്കുമെന്ന് ഭരണകൂടം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കോടിക്കണക്കിന് ഗ്രാന്റ് പണം തിരിച്ചുവിടുമെന്ന് പ്രസിഡന്റ് ട്രംപും മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending