Connect with us

india

പുതുതായി പടരുന്ന വൈറല്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലും മൃഗങ്ങളില്‍ നിന്നും പകരുന്നതാമെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍

ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം മൂലം പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലും വര്‍ധിച്ചുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Published

on

പുതുതായി പടരുന്ന വൈറല്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലും മൃഗങ്ങളില്‍ നിന്നും പകരുന്നതാണെന്ന് ലോക ആരോഗ്യ സംഘടന മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ നടന്ന ചടങ്ങില്‍ വേമ്പനാട്ട് കായലിലെ ജലഗുണനിലവാരം, ജലജന്യ പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

കാലാവസ്ഥാവ്യതിയാനവും പോഷകക്കുറവുള്ള ഭക്ഷണവും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു. ഇന്ത്യയില്‍ ഒരു പരിസ്ഥിതി ആരോഗ്യ നിയന്ത്രണ ഏജന്‍സി സ്ഥാപിക്കണമെന്ന് സൗമ്യ സ്വാമിനാഥന്‍ നിര്‍ദേശിച്ചു. ഇന്ത്യയില്‍ ഏറിയ വിഭാഗവും പോഷകാഹാരത്തിനുള്ള ശേഷിയില്ലാത്തവരാന്നെന്നും പോഷകാഹാരക്കുറവ്, വിളര്‍ച്ച, സൂക്ഷ്മ പോഷക അപര്യാപ്തതകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സൗമ്യ പറഞ്ഞു. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം മൂലം പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലും വര്‍ധിച്ചുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ കാലാവസ്ഥാവ്യതിയാനം മൂലം ഏറെ ഭീഷണി നേരിടുന്ന രാജ്യമാണെന്നും പ്രളയം, വരള്‍ച്ച, ചുഴലിക്കാറ്റുകള്‍, കൊടും ചൂട് തുടങ്ങിയവ രാജ്യത്തെ മിക്കവാറും മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്നുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.

ഇത്തരം വെല്ലുവിളികള്‍ നേരിടുന്നതിന് വിവിധ മന്ത്രാലയങ്ങള്‍, വിവിധ ഗവേഷണ ഏജന്‍സികള്‍ എന്നിവരുടെ സംയുകത സഹകരണവും വിവര കൈമാറ്റവും ആവശ്യമാണെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. കായലിലെ വെള്ളത്തിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനുള്ള വാട്ടര്‍ ക്ലിനിക്, ശുചിത്വരീതികളെ കുറിച്ചുള്ള സര്‍വേ നടത്തുന്നതിനാവശ്യമായ ക്ലെന്‍സ് ആപ്, ജലത്തിന്റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് ഗവേഷകരെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമായ അക്വാഡിപ് ആപ്പ്, തീരമേഖലയിലെ ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട ഡേറ്റബേസ് എന്നിവയും പുറത്തിറക്കി.

 

 

crime

അന്യമതത്തില്‍ പെട്ട യുവതിയെ വിവാഹം ചെയ്യാനെത്തി; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍- വിഡിയോ

രേഖകള്‍ സാക്ഷിപ്പെടുത്താനായി അഭിഭാഷകന്റെ അടുത്തെത്തിയപ്പോള്‍ സംസ്‌കൃതി ബച്ചാവോ മഞ്ച്, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്.

Published

on

ഇതരമതസ്ഥയെ വിവാഹം ചെയ്യാനെത്തിയ മുസ്‌ലിം യുവാവിനെ വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. മധ്യപ്രദേശിലാണ് സംഭവം. ഭോപ്പാലിലെ ജില്ലാ കോടതിയില്‍ വെച്ചാണ് സംഭവമുണ്ടായത്. രേഖകള്‍ സാക്ഷിപ്പെടുത്താനായി അഭിഭാഷകന്റെ അടുത്തെത്തിയപ്പോള്‍ സംസ്‌കൃതി ബച്ചാവോ മഞ്ച്, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്.

നര്‍സിങ് പൂര്‍ സ്വദേശിയായ മുസ്‌ലിം യുവാവിനാണ് ആക്രമണം നേരിട്ടത്. പിപാരിയ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കാനായി ഭോപ്പാലില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അഭിഭാഷകരുടെ അടുത്തെത്തിയപ്പോള്‍ വിവരം ചോര്‍ന്നതായും പിന്നാലെ കോടതി സമീപത്ത് സംഘടനകള്‍ ഒത്തുകൂടുകയും യുവാവിനെ മര്‍ദിക്കുകയുമായിരുന്നു.

രണ്ട് പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിക്കണമെന്ന് യുവാവ് യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നായിരുന്നു അക്രമികള്‍ ആരോപിച്ചത്. അക്രമികള്‍ യുവാവിനെ നിലത്തിട്ട് ചവിട്ടുകയും അടിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

പിന്നാലെ സംഭവത്തില്‍ പൊലീസ് ഇടപെടുകയുണ്ടായി. ദമ്പതികളെ എം.പി നഗര്‍ പൊലീസ് സ്‌റ്റേ,നിലേക്ക് കൊണ്ടുപോവുകയും മൊഴി രേഖപ്പെടുത്തിയതുമായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും ആക്രമണത്തില്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Continue Reading

india

ഹജ്ജ് 2025: വിദേശ ഇന്ത്യക്കാർക്ക് പാസ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി നീട്ടണം: ഹാരിസ് ബീരാന്‍ എം.പി

നേരത്തെ പാസ്‌പോര്‍ട്ട് കൊടുക്കേണ്ടി വരുമ്പോള്‍ ജോലി, വിദ്യാഭ്യാസം, തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലെത്തുന്ന ഇന്ത്യക്കാക്ക് പ്രയാസമാകും.

Published

on

ഹജ്ജിന് അവസരം ലഭിച്ച വിദേശത്തുള്ള ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് അഡ്വ. ഹാരിസ് ബീരാന്‍ എം.പി.

നിലവില്‍ ഫെബ്രുവരി 18നുള്ളില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി നല്‍കണം. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യനെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

നേരത്തെ പാസ്‌പോര്‍ട്ട് കൊടുക്കേണ്ടി വരുമ്പോള്‍ ജോലി, വിദ്യാഭ്യാസം, തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലെത്തുന്ന ഇന്ത്യക്കാക്ക് പ്രയാസമാകും. അതോടൊപ്പം മലബാറില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്തടകാരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന അധിക യാത്രാ ചിലവ് കുറക്കുന്നതിനും ഹാജിമാര്‍ക്കുണ്ടാവുന്ന ഇത്തരം പ്രയാസങ്ങള്‍ ഭാവിയില്‍ ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തുന്നതിനും മന്ത്രിയുടെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടാവണമെന്നും ഹാരിസ് ബീരാന്‍ എം.പി ആവശ്യപ്പട്ടു.

Continue Reading

india

കല്‍ക്കാജി സീറ്റില്‍ അതിഷിക്ക് വിജയം

ബിജെപിയുടെ രമേശ് ബിദുഡി, കോണ്‍ഗ്രസിന്‍റെ അല്‍ക്ക ലാംബ എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ഥികൾ.

Published

on

വന്‍തിരിച്ചടിക്കിടയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ആശ്വാസമായി മുഖ്യമന്ത്രി കൂടിയായിരുന്ന അതിഷി മർലേനയുടെ ജയം. കല്‍ക്കാജി മണ്ഡലത്തിൽ നിന്നാണ് അതിഷി ജനവിധി തേടിയത്. ബിജെപിയുടെ രമേശ് ബിദുഡി, കോണ്‍ഗ്രസിന്‍റെ അല്‍ക്ക ലാംബ എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ഥികൾ.

ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ മദ്യനയ അഴിമതിക്കേസിൽ ജയിലിലായതോടെ മന്ത്രിസഭയിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു അതിഷി. വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം തുടങ്ങിയ പ്രധാന വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തുവന്നത്.

കെജ്‌രിവാൾ കൂടി അറസ്റ്റിലായതോടെ ഡൽഹി ഭരണം നയിച്ചതും ഈ 43കാരിയായിരുന്നു. മദ്യനയ അഴിമതിക്കേസിൽ ജയിൽമോചിതനായതിന് പിന്നാലെ കെജ്‍രിവാള്‍ രാജിവച്ചിരുന്നു. തുടർന്നു നടന്ന ആം ആദ്മി പാർട്ടി എംഎൽഎമാരുടെ യോ​ഗത്തിലാണ് മുഖ്യമന്ത്രിയായി അതിഷിയുടെ പേര് കെജ്‌രിവാൾ നിർദേശിച്ചത്. എഎപിയുടെ സ്ഥാപക നേതാക്കളിലൊരാളായ പ്രശാന്ത് ഭൂഷണുമായുള്ള പരിചയത്തിലൂടെയാണ് അതിഷി പാർട്ടിയിലെത്തുന്നത്.

Continue Reading

Trending