More
ബല്‍റാമിനെതിരെ അശോകന്‍ ചെരുവിലിന്റെ നേതൃത്വത്തില്‍ സി.പി.എം സൈബര്‍ ആക്രമണം

കോഴിക്കോട്: തൃത്താല എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി ബല്‍റാമിനെതിരെ എഴുത്തുകാരന്‍ അശോകന്‍ ചെരുവിലിന്റെ നേതൃത്വത്തില്‍ സി.പി.എം സൈബര്‍ ആക്രമണം. ബല്‍റാമിനെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള പോസ്റ്റിന് അശോകന്‍ ചെരുവില്‍ ലൈക്ക് അടിച്ചതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് സംഘടിത ആക്രമണത്തിലേക്കു നീങ്ങിയത്.
ബല്‍റാമുമായുള്ള വ്യക്തിപരമായ ചാറ്റിങ്ങിനെ ഒരു ഭാഗം മാത്രം എടുത്തുകാണിച്ച്, ബല്‍റാം തന്നെ തെറിവിളിച്ചു എന്ന രീതിയില്‍ അശോകന്‍ ഫേസ്ബുക്കില്‍ കുറിപ്പിടുകയായിരുന്നു. ഇടത് അനുകൂല മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം ബല്‍റാം വിശദീകരിച്ചതോടെ അശോകന്‍ ചെരുവിലിന്റെ കള്ളക്കളി വെളിച്ചത്തായി. എന്നാല്‍, തുടര്‍ന്നും സി.പി.എം സൈബര്‍ അണികള്‍ ബല്‍റാമിനെതിരെ വ്യക്തിഹത്യ നടത്തുകയാണ്.
ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൊന്നിനോടുള്ള പ്രതികരണമായി അയാളെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത കമന്റില്‍ ഒരാള്‍ ബല്‍റാമിനെ ‘നീ’ എന്നും അധിക്ഷേപകരമായ വാക്കുകളും ഉപയോഗിച്ചിരുന്നു. ആ കമന്റ് അശോകന്‍ ചെരുവില്‍ ലൈക്ക് ചെയ്തത് പേഴ്‌സണല്‍ ചാറ്റില്‍ ബല്‍റാം ചോദ്യം ചെയ്തപ്പോഴാണ് അതില്‍ തെറ്റില്ലെന്നും 95 മാര്‍ക്ക് നല്‍കുന്നുവെന്നും അശോകന്‍ ചെരുവില്‍ പറഞ്ഞത്.
ഇതേത്തുടര്‍ന്ന് അശോകന്‍, ‘എ പ്ലസ്’ മാര്‍ക്ക് നല്‍കിയ വാചകങ്ങള്‍ ഉപയോഗിച്ച് ബല്‍റാം അദ്ദേഹത്തെ തന്നെ അഭിസംബോധന ചെയ്ത് ചാറ്റ് അവസാനിപ്പിച്ചു. എന്നാല്‍, ഈ ഭാഗത്തിന്റെ മാത്രം സ്‌ക്രീന്‍ ഷോട്ടുമായി അശോകന്‍ ചെരുവില്‍, ബല്‍റാം തന്നെ അധിക്ഷേപിച്ചെന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.
ഇതിനെക്കുറിച്ച് ബല്‍റാം പിന്നീട് വ്യക്തമാക്കി.
‘എന്റെ വാളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ഒരാള്‍ വന്ന് ”പുന്നാര മോനേ’, ‘എമ്പോക്കി’ എന്നൊക്കെപ്പറഞ്ഞ് അധിക്ഷേപം നടത്തിയ കമന്റ് ഇദ്ദേഹം ലൈക് ചെയ്തപ്പോള്‍ അതിലെ ഔചിത്യമാണ് ദീര്‍ഘകാലമായി ഫേസ്ബുക്ക് ഫ്രണ്ടായ ഇദ്ദേഹത്തോട് ചാറ്റ് ബോക്‌സില്‍ ചോദിച്ചത്. ലൈക് എന്നത് പൂര്‍ണ്ണ പിന്തുണയാണ് എന്നാണല്ലോ ഫേസ്ബുക്കിലെ സിപിഎമ്മുകാരുടെ വാദം. വ്യക്തിബന്ധം വച്ചുള്ള എന്റെ ചോദ്യത്തിന് ഈ സാംസ്‌ക്കാരിക നായകന്‍ നല്‍കിയ മറുപടിയാണ് ഞാനീ ഇടുന്ന യഥാര്‍ത്ഥ സ്‌ക്രീന്‍ ഷോട്ടില്‍ ഉള്ളത്. ‘നീ’ എന്നതൊഴിച്ചാല്‍ ആ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ലാത്രേ. ആ കമന്റിന് ഇയാള്‍ 95 മാര്‍ക്കും എ പ്ലസ് ഗ്രേഡും നല്‍കുമത്രേ. സാംസ്‌ക്കാരിക നായകന് പരിഹാസം പൊട്ടിയൊലിക്കുകയാണ്”.
നേരത്തെ, ബല്‍റാമിനെ പ്രശംസിച്ച് അശോകന്‍ ചെരുവില്‍ മംഗളം പത്രത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു. ‘ജനപ്രതിനിധിയുടെ ജാതിയും മതവും’ എന്ന ലേഖനം ശ്രദ്ധയില്‍പെട്ട ബല്‍റാം അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ എം.എല്‍.എയും യുവ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനുമായ ബല്‍റാമിനെ തരംതാഴ്ത്തുന്നതിനാണ് അശോകന്‍ ചെരുവിലിനെപ്പോലുള്ള സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ഇപ്പോള്‍ ശ്രമിച്ചുവരുന്നത്. അതിന് സി.പി.എം സൈബര്‍ പോരാളികളും പിന്തുണക്കുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡണ്ടാണ് അശോകന്‍ ചെരുവില്‍.
കേരള സാഹിത്യ അക്കാദമി അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അശോകന്‍ ചെരുവില്‍ മലയാളത്തിലെ മുന്‍നിര എഴുത്തുകാരിലൊരാളാണ്. എന്നാല്‍, ഇദ്ദേഹത്തിന്റെ അന്ധമായ സി.പി.എം പക്ഷപാതിത്വവും ന്യായീകരണവും വിമര്‍ശന വിധേയമാകാറുണ്ട്. കഴിഞ്ഞ ദിവസം ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ ഗുരുവിനെപ്പറ്റി അശോകന്‍ ചെരുവില്‍ ദേശാഭിമാനിയില്‍ ലേഖനമെഴുതിയിരുന്നു. എന്നാല്‍, പിണറായി വിജയനെ മഹത്വവല്‍ക്കരിക്കാനാണ് ലേഖനത്തിന്റെ സിംഹഭാഗവും അദ്ദേഹം ഉപയോഗപ്പെടുത്തിയത്.
india
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി

kerala
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്‍ജന്‍
കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്.
കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ആര്‍.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയില്‍ രേഖപ്പെടുത്തിയത്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.
കൂടത്തായിയില്‍ 2002 മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.
kerala
എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം
ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കുന്നത്.
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
കുന്നംകുളത്ത് സി പി എം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
-
kerala2 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം
-
kerala2 days ago
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്‍ജന്‍
-
india2 days ago
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അന്യായം: ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി
-
kerala2 days ago
എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം