Connect with us

Culture

ജയ് ഷാ വിവാദം; അന്വേഷണം അനിവാര്യമാണെന്ന് യശ്വന്ത് സിന്‍ഹ

Published

on

ന്യുഡല്‍ഹി: സാമ്പത്തികമേഖലയിലെ മാന്ദ്യവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ സര്‍ക്കാരിനു നേര്‍ക്ക് ഉയര്‍ത്തിയതിനു പിന്നാലെ അമിത് ഷാ വിഷയത്തില്‍ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി മുതിര്‍ന്ന നേതാവുമായ യശ്വന്ത് സിന്‍ഹ. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ അന്വേഷണം അനിവാര്യമാണെന്ന് സിന്‍ഹ. ജയ് ഷായ്‌ക്കെതിരായ ആരോപണം സര്‍ക്കാരിന് ധാര്‍മികമായ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

ജയ് ഷാക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുന്നത് ശരിയായ നടപടിയല്ലെന്നും സിന്‍ഹ പറഞ്ഞു. നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ ഇടപെടല്‍ ഇതിലുണ്ടായിട്ടുള്ളതുകൊണ്ട് അന്വേഷണം അനിവാര്യമാണെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

അമിത് ഷായുടെ മകനെ പിന്തുണയ്ക്കാന്‍ മുതിര്‍ന്ന മന്ത്രിമാരെ രംഗത്തിറക്കിയതിനെയും സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയെ ജയ് ഷായ്ക്കു വേണ്ടി കോടതിയില്‍ ഹാജരാകാന്‍ അനുവദിച്ചതിനെയും ചൂണ്ടിക്കാണിച്ച് വിഷയത്തില്‍ പാര്‍ട്ടിക്ക് പലവിധ പാളിച്ചകള്‍ സംഭവിച്ചതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഊര്‍ജമന്ത്രാലയം ജയ് ഷായ്ക്ക് വായ്പ നല്‍കിയ രീതിയും പിന്നീട് ആരോപണം ഉയര്‍ന്നപ്പോള്‍ പീയുഷ് ഗോയല്‍ പിന്തുണച്ച രീതിയും എന്തോ തെറ്റായി സംഭവിച്ചു എന്ന തോന്നലുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവ്യക്തിക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (തുഷാര്‍ മെഹ്ത) ഹാജരാകുക എന്നത് മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നും- സിന്‍ഹ പട്നയില്‍ പറഞ്ഞു.

ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 2013ല്‍ 6,230 രൂപയും 14ല്‍ 1,724 രൂപയും നഷ്ടമുണ്ടായിരുന്നു. 2014-15ല്‍ കമ്പനിക്ക് 50,000 രൂപയുടെ വരുമാനവും 18,728 രൂപയുടെ ലാഭമുണ്ടായി. എന്നാല്‍, 2015-16ല്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കമ്പനിയുടെ വിറ്റുവരവ് 80.5 കോടി രൂപയായി കുതിച്ചുയര്‍ന്നെന്നുമായിരുന്നു ആരോപണം.

രാജേഷ് ഖാണ്ഡ്വാല എന്നയാളുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തില്‍നിന്ന് ജയ് ഷായുടെ കമ്പനിക്ക് 15.78 കോടി രൂപയുടെ ‘അനധികൃത വായ്പ’ ലഭിച്ച അതേ വര്‍ഷമാണ് കമ്പനി അസ്വാഭാവിക വരുമാനം നേടിയതെന്നും ‘ദ വയര്‍’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി പിന്തുണയുള്ള രാജ്യസഭാ എം.പിയും റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ സീനിയര്‍ എക്‌സിക്യൂട്ടീവുമായ പരിമാള്‍ നാഥ്വാനിയുടെ ബന്ധുവാണ് രാജേഷ് ഖാണ്ഡ്വാല

വെറും ഏഴു കോടി മാത്രം വരുമാനമുള്ള സമയത്താണ് ഖാണ്ഡ്വാലയുടെ ധനകാര്യ സ്ഥാപനമായ കിഫ്‌സ് (കെ.ഐ.എഫ്.എസ്) ടെംപിള്‍ എന്റര്‍പ്രൈസസിന് 15.78 കോടി രൂപ വായ്പ നല്‍കിയത്. ടെംപിള്‍ എന്റര്‍പ്രസൈസ് സമര്‍പ്പിച്ച രേഖകളെക്കുറിച്ച് കിഫ്‌സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെങ്കിലും, ജയ് ഷായുടെ കമ്പനിക്കു നല്‍കിയ വായ്പയെക്കുറിച്ച് മിണ്ടാട്ടമില്ല.

kerala

പെ​രു​ന്നാ​ൾ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

വാ​രാ​ന്ത്യ​ദി​ന​ങ്ങ​ളു​ൾ​പ്പെ​ടെ അ​ഞ്ചു ദി​വ​സം അ​വ​ധി ല​ഭി​ക്കും.

Published

on

ഒ​മാ​നി​ൽ ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു​അ​വ​ധി അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചു. മാ​ർ​ച്ച്‌ 30ന് (​ഞാ​യ​ർ) ആ​ണ് പെ​രു​ന്നാ​ൾ എ​ങ്കി​ൽ ഏ​പ്രി​ൽ ഒ​ന്നു​വ​രെ​യാ​യി​രി​ക്കും അ​വ​ധി.

ബു​ധ​നാ​ഴ്ച മു​ത​ൽ പ്ര​വൃത്തി ദി​വ​സം ആ​രം​ഭി​ക്കും. വാ​രാ​ന്ത്യ​ദി​ന​ങ്ങ​ളു​ൾ​പ്പെ​ടെ അ​ഞ്ചു ദി​വ​സം അ​വ​ധി ല​ഭി​ക്കും. മാ​ർ​ച്ച്‌ 31ന് ​ആ​ണ് പെ​രു​ന്നാ​ൾ എ​ങ്കി​ൽ ഏ​പ്രി​ൽ അ​ഞ്ചു​വ​രെ​യാ​യി​രി​ക്കും അ​വ​ധി. വാ​രാ​ന്ത്യ അ​വ​ധി​ക​ൾ കൂ​ടി ചേ​ർ​ത്ത് ഒ​മ്പ​തു ദി​വ​സ​ത്തെ അ​വ​ധി ല​ഭി​ക്കും. നീ​ണ്ട അ​വ​ധി​ക്ക് ശേ​ഷം ഏ​പ്രി​ൽ ആ​റി​ന് പ്ര​വ​ൃത്തി ദി​വ​സ​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കും. പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജീ​വ​ന​ക്കാ​ർ​ക്ക് വേ​ത​നം പെ​രു​ന്നാ​ളി​ന് മു​മ്പാ​യി ന​ൽ​ക​ണം

മ​സ്ക​ത്ത്: ഈ​ദു​ൽ ഫി​ത​്റി​ന് മു​മ്പാ​യി ജീ​വ​ന​ക്കാ​ർ​ക്ക് വേ​ത​നം വേ​ഗ​ത്തി​ൽ ന​ൽ​കാ​ൻ ഒ​മാ​നി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ മ​ന്ത്രാ​ല​യം നി​ർ​​േദശം ന​ൽ​കി.

റോ​യ​ൽ ഡി​ക്രി ന​മ്പ​ർ 53/2023 പു​റ​പ്പെ​ടു​വി​ച്ച തൊ​ഴി​ൽ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി, മാ​ർ​ച്ച് മാ​സ​ത്തെ വേ​ത​നം 27ന് ​മു​മ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Continue Reading

kerala

പഞ്ചാരക്കൊല്ലിയെ ഭീതിയിലാഴ്ത്തി വീണ്ടും കടുവാ സാന്നിധ്യം; കാൽപ്പാടുകൾ കണ്ടെത്തി

പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. 

Published

on

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയെ ഭീതിയിലാഴ്ത്തി വീണ്ടും കടുവാ സാന്നിധ്യം കണ്ടെത്തി. നേരത്തെ രാധയെ കടുവ ആക്രമിച്ച പ്രദേശത്തോട് ചേർന്നാണ് വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

ഇത് കടുവയുടേത് തന്നെയാണെന്ന് വനം വകുപ്പ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി അവസാന വാരത്തിലാണ് പഞ്ചാരക്കൊല്ലിയിലെ വീട്ടമ്മയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ചത്. ഇതിന് പിന്നാലെ പ്രദേശത്ത് വൻതോതിൽ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. രാധയെ ആക്രമിച്ച നരഭോജി കടുവയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ദിവസങ്ങളോളം ആളെക്കൊല്ലി കടുവയുടെ പിടികൂടാനുള്ള തെരച്ചിലിലായിരുന്നു ദൗത്യസംഘം.

ജില്ലയിൽ മൂന്ന് റേഞ്ചുകളായി തിരിച്ച് ആഴ്ചയിൽ മൂന്ന് ദിവസം തെരച്ചിൽ നടത്തുമെന്ന് നം മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. ഭക്ഷണവും വെള്ളവും കുറവായത് കൊണ്ടാണ് വന്യജീവികൾ കാടിറങ്ങുന്നതെന്നും ജലലഭ്യത ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ കർമ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചിരുന്നു. വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തുന്ന പദ്ധതിയായ ‘മിഷൻ FFW’ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മൂന്ന് ഘട്ടങ്ങളിലായി ഈ പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

പദ്ധതിയുടെ ഒന്നാംഘട്ടത്തിൻ്റെ ഭാഗമായി വനത്തിനുള്ളിലെ കുളങ്ങളും ചെക്ക് ഡാമുകളും ശുചീകരിക്കുമെന്നും യൂക്കാലി പോലുള്ള മരങ്ങൾ വെട്ടിനീക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് ജനകീയ തെരച്ചിൽ നടത്തുമെന്നും ജനങ്ങൾ ആവശ്യപ്പെട്ട പ്രകാരം പ്രദേശത്തെ അടിക്കാടുകൾ വെട്ടിമാറ്റാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

Continue Reading

india

നാഗ്പൂര്‍ സംഘര്‍ഷത്തില്‍ അറസ്റ്റിലായ മുസ്‌ലിം യുവാവിന്റെ വീട് ബുള്‍ഡോസ് ചെയ്തു

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യമെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

Published

on

ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട് നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ മുസ്‌ലിം യുവാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. വീടിന്റെ പ്ലാനിന് നഗരസഭയുടെ അനുമതിയില്ലെന്ന് കാണിച്ചാണ് നടപടി.

സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ ഫഹീം ഖാന്റെ വീടാണ് നാഗ്പൂര്‍ നഗരസഭ തകര്‍ത്തത്. കലാപത്തിന് ശേഷം, മാര്‍ച്ച് 20ന് നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഫഹീം ഖാന്റെ വീട് മഹാരാഷ്ട്ര റീജിയണല്‍ ആന്‍ഡ് ടൗണ്‍ പ്ലാന്‍ ആക്ട് ലംഘിച്ച് നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്.

ഫഹീം ഖാന്റെ അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 86.48 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള വീടിന്റെ ഒരു ഭാഗമാണ് അധികൃതര്‍ പൊളിച്ചത്. കൈയേറ്റം ആരോപിച്ചാണ് വീടിന്റെ ഒരു ഭാഗം ഇടിച്ച് നിരത്തിയത്.

എന്നാല്‍ വീടിന്റെ ബാക്കിനില്‍ക്കുന്ന ഭാഗങ്ങള്‍ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച് നഗരസഭാ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. പൊളിക്കല്‍ നടപടിക്ക് മുന്നോടിയായി വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്ത് സജ്ജമാക്കിയിരുന്നത്. പക്ഷെ നടപടിക്കെതിരെ കാര്യമായ പ്രതിഷേധങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫഹീം ഖാന്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് ആരോപിച്ചാണ് ഫഹീം ഖാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യമെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനുപുറമെ നാഗ്പൂരിലെ സംഘര്‍ഷത്തിലുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം കലാപകാരികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും അവ വില്‍ക്കുമെന്നും ഫഡ്നാവിസ് മുന്നറിയിപ്പ് നല്‍കി.

ആരെയും വെറുതെ വിടില്ലെന്നും അക്രമത്തിനെതിരെ സര്‍ക്കാരിന് ഉറച്ച നിലപാടുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 104 പേരെ തിരിച്ചറിയുകയും അതില്‍ 92 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഫഡ്നാവിസ് അറിയിച്ചു.

നാഗ്പൂരില്‍ വി.എച്ച്.പി പ്രവര്‍ത്തകരുള്‍പ്പെടെ നടത്തിയ സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും കല്ലേറുണ്ടാവുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ പത്ത് കമാന്റോകള്‍ക്കും രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് ഫയര്‍മാന്‍മാര്‍ക്കുമാണ് പരിക്കേറ്റത്.

ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നാണ് വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചത്.

Continue Reading

Trending