Connect with us

india

നോക്കിവായിച്ചിട്ടും രണ്ടു തവണ തെറ്റിച്ച് ജയ് ഷാ; ട്രോളി സോഷ്യല്‍മീഡിയ

ഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Published

on

കേന്ദ്ര ആഭ്യന്തര അമിത് ഷായുടെ പുത്രന്‍ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നടത്തിയ പ്രസംഗം വൈറലായി. ഇംഗ്ലീഷിലെ കണ്‍ഗ്രാജുലേറ്റ് (അഭിനന്ദനം) എന്ന വാക്ക് രണ്ടു തവണയും തെറ്റായി പറഞ്ഞതാണ് സമൂഹമാധ്യമങ്ങളില്‍ പരിഹാസപാത്രമായിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണ് ജയ്ഷാ. ക്രിക്കറ്റിനെക്കുറിച്ച് യാതൊരുവിധ അറിവും ഇല്ലാതെ രാജ്യത്തെ ക്രിക്കറ്റ് ഭരണം ഇദ്ദേഹത്തെ ഏല്‍പ്പിച്ചത് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. ബിസിസിഐ പദവിക്കൊപ്പം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

 

 

Football

കൊച്ചിയില്‍ ആവേശ സമനില

ഇരുടീമുകളും 3 ഗോളുകള്‍ വീതം നേടി സമനില പാലിച്ചു

Published

on

ഐ.എസ്.എല്ലില്‍ ആവേശം നിറച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്.സി മത്സരം. ഇരുടീമുകളും 3 ഗോളുകള്‍ വീതം നേടി സമനില പാലിച്ചു. ആദ്യ മിനിറ്റില്‍ തന്നെ വലചലിപ്പിച്ച് ചെന്നൈയിന്‍ എഫ് സിയാണ് ആവേശപോരിന് തുടക്കം കുറിച്ചത്. ചെന്നൈന് അനുകൂലമായി വിധിക്കപ്പെട്ട ഫ്രീ ക്വീക്കില്‍ നാടകീയ രംഗങ്ങളാണ് കണ്ടത്.

റാഫേല്‍ ക്രിവെല്ലാരോ 35 വാരയോളം പിന്നില്‍ നിന്നെടുത്ത ഫ്രീ ക്വിക്ക് റഹീം അലിയെയും ജോര്‍ദാന്‍ മുറെയെയും മറികടന്ന് വലയിലേക്ക് . ഇരുവരും പന്തില്‍ ടച്ച് ചെയ്തില്ലെങ്കിലും ഗോള്‍ റഹീം അലിയുടെ പേരില്‍ വിധിച്ചു. ടെലിവിഷന്‍ റീപ്ലേകളില്‍ റഹീം അലി ഓഫ്‌സൈഡിലാണെന്ന സംശയവും ശക്തമായിരുന്നു.

10 മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് മറുപടി നല്‍കി. ബ്ലാസ്റ്റേഴ്‌സ് താരം ക്വാമി പെപ്രയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ദിമിത്രിയോസ് ഡയമന്റക്കോസ് വലയിലെത്തിച്ചു. പക്ഷേ ആഘോഷങ്ങള്‍ അവസാനിക്കും മുന്‍പേ 13-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ചെന്നൈന്റെ ജോര്‍ദാന്‍ മുറെ വലയിലെത്തിച്ചു.

19-ാം മിനിറ്റിലെ ചെന്നൈന്‍ വലചലിപ്പിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ബ്ലാസ്റ്റേഴ്‌സ് കീപ്പര്‍ സച്ചിനെ ഫൗള്‍ ചെയ്തതാണ് ചെന്നൈക്ക് തിരിച്ചടിയായത്. പക്ഷേ 24-ാം മിനിറ്റില്‍ ചെന്നൈയിന്‍ വീണ്ടും മുന്നിലെത്തി. വീണ്ടും ജോര്‍ദാന്‍ മുറെയാണ് ഗോള്‍ നേടിയത്. ഇതോടെ ഒന്നിനെതിരെ 3 ഗോളിന് ചെന്നൈന്‍ മുന്നിലെത്തി.

37-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. ക്വാമി പെപ്ര സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ കുറിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ചെന്നൈയിന്‍ 3-2ന് മുന്നിലായിരുന്നു. രണ്ടാം പകുതി ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ ആക്രമണങ്ങള്‍ക്കായിരുന്നു സാക്ഷ്യം വഹിച്ചത്. 58-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് സമനില നേടി. കിടിലന്‍ ഷോട്ടിലൂടെ വീണ്ടും ദിമിത്രിയോസ് ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി.

തുടര്‍ച്ചയായുള്ള ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങള്‍ ചെന്നൈയിന്‍ പ്രതിരോധം കഷ്ടപ്പെട്ട് തടഞ്ഞിട്ടു. 75 മിനിറ്റിന് ശേഷം ചെന്നൈയിന്‍ താളം വീണ്ടെടുത്തു. എങ്കിലും അവസാന മിനിറ്റുകളില്‍ ഗോള്‍ പിറക്കാതെ വന്നതോടെ മത്സരം സമനിലയില്‍ അവസാനിച്ചു

 

Continue Reading

india

പള്ളികളിലെ മൈക്കിലൂടെയുള്ള ബാങ്ക് വിളി തടയാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി ഗുജറാത്ത് ഹൈക്കോടതി; മതവിശ്വാസത്തിൻ്റെ ഭാഗമെന്ന്

ബജറങ് ദൾ പ്രവർത്തകനായ ശക്തി സിംഗ് സാലയാണ് ഹരജി നൽകിയത് .

Published

on

മുസ്ലിം പള്ളികളിൽ നമസ്കാരത്തിന് മുമ്പ് മൈക്കിലൂടെ ബാങ്ക് വിളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി ഗുജറാത്ത് ഹൈക്കോടതി. ഹരജി ദുരുദ്ദേശ്യപരമാണെന്ന് ചീഫ് ജസ്റ്റിസ് സുനിത് അഗർവാൾ വിധിന്യായത്തിൽ പറഞ്ഞു .

ഉച്ചഭാഷിണിയിലൂടെ വിവിധ സമയങ്ങളിൽ പള്ളികളിൽ നിന്ന് ബാങ്ക് കൊടുക്കുന്നത് ശല്യം ആണെന്നും ഇത് നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. ബജറങ് ദൾ പ്രവർത്തകനായ ശക്തി സിംഗ് സാലയാണ് ഹരജി നൽകിയത് .

ബാങ്ക് വിളിക്കുന്നത് വർഷങ്ങളായി നടന്നുവരുന്ന മതപരമായ ആചാരത്തിന്റെ ഭാഗമാണ് .ഇതിൽ ഇടപെടാൻ കോടതിക്ക് കഴിയില്ല .ഇനി ശബ്ദ മലിനീകരണമാണ് പ്രശ്നമെങ്കിൽ ശബ്ദത്തിന്റെ തീവ്രത സംബന്ധിച്ചു ശാസ്ത്രീയമായ പഠനം ആവശ്യമാണ് .

ഏതായാലും ഈ ഹർജി അനുവദിക്കാൻ കഴിയില്ല .അതേസമയം ശബ്ദ മലിനീകരണം ആണ് പ്രശ്നമെങ്കിൽ ക്ഷേത്രങ്ങളിൽ നിന്ന് പുലർച്ചെ മൂന്നു മണിക്ക് ആരതി സമയത്ത് മണിമുഴക്കുന്നതും മറ്റും ശബ്ദമല്ലേ എന്ന് ഡിവിഷൻ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് സുനിത് അഗർവാളും ജസ്റ്റിസ് അനിരുദ്ധ മായേയും വാദത്തിനിടെ ഹർജിക്കാരനോട് ചോദിച്ചു.

Continue Reading

Health

ചൈനയിലെ വൈറസ് വ്യാപനം; അഞ്ച് സംസ്ഥാനങ്ങൾ ജാഗ്രതാ നിർദേശം നൽകി

തമിഴ്നാട്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

Published

on

ചൈനയിലെ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. തമിഴ്നാട്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് കുട്ടികളിൽ, വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നിർദ്ദേശത്തെത്തുടർന്നാണിത്. കുട്ടികളിലെ ശ്വാസകോശ രോ‌ഗങ്ങൾ നിരീക്ഷിക്കണമെന്നും ആശങ്കയില്ലെങ്കിലും കരുതൽ വേണമെന്നും നിർദേശമുണ്ട്.

രാജസ്ഥാനിലെ മെഡിക്കൽ, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരോട് ജാഗ്രത പാലിക്കാനും റാപിഡ് റെസ്പോൺസ് ടീമുകളെ രൂപീകരിക്കാനും നിർദ്ദേശിച്ചു. രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ഒരു കർമ്മ പദ്ധതി തയ്യാറാക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിലവിൽ സ്ഥിതിഗതികൾ ആശങ്കാജനകമല്ലെന്നും എന്നാൽ സംസ്ഥാനത്തുടനീളമുള്ള പകർച്ചവ്യാധികൾ തടയുന്നതിന് ആരോഗ്യ ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് രാജസ്ഥാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് നിർദേശം നൽകി.

രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി മൂന്ന് ദിവസത്തിനകം കർമ്മ പദ്ധതി തയ്യാറാക്കണം. ജില്ലാ, മെഡിക്കൽ കോളജ് തലങ്ങളിൽ നോഡൽ ഓഫീസറെ നിയമിക്കണമെന്നും ഡിവിഷൻ, ജില്ലാ തലങ്ങളിൽ റാപിഡ് റെസ്പോൺസ് ടീമിനെ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി ഡോ.ആർ.രാജേഷ് കുമാർ ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളിൽ ന്യുമോണിയയുടെയും ഇൻഫ്ലുവൻസയുടെയും ലക്ഷണങ്ങൾ നിരീക്ഷിക്കാൻ അദ്ദേഹം മെഡിക്കൽ ടീമുകളോട് ആവശ്യപ്പെട്ടു. എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണം എന്ന് ഗുജറാത്ത് സർക്കാർ സർക്കുലർ പുറത്തിറക്കി. വൈറസിന്റെ സാഹചര്യത്തിൽ ആശുപത്രികൾ സജ്ജമാക്കിയതായി അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ രാകേഷ് ജോഷി പറഞ്ഞു.

തമിഴ്‌നാട് ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിൻ സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കായി നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവകുപ്പിന് മുന്നറിയിപ്പ് നൽകി. നിരീക്ഷണം വർധിപ്പിക്കുന്നതിനൊപ്പം രോഗികൾക്കായുള്ള ചികിത്സാ സൗകര്യങ്ങൾ ശക്തമാക്കാനും ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനയിൽ ന്യൂമോണിയ ബാധിച്ച് നൂറ് കണക്കിന് കുഞ്ഞുങ്ങൾ ചികിത്സ തേടിയിരുന്നു. പുതിയ വൈറസ് മൂലമല്ല രോഗബാധയെന്ന വിശദീകരണവുമായി ചൈന രംഗത്ത് വന്നിരുന്നു. ലോകാരോഗ്യസംഘടനക്കും ചൈന ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നു. ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിരുന്നു.

പനി, ചുമ, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങളോടെയുള്ള ‘നിഗൂഢ ന്യുമോണിയ’ ചൈനയിലെ സ്കൂൾ കുട്ടികളെ ബാധിച്ചതായിരുന്നു നേരത്തെ റിപ്പോർട്ട്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലും സ്കൂൾ കുട്ടികളിൽ രോഗം പടരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഇവിടങ്ങളിലെ പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞ സ്ഥിതിയാണുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് പടർന്നുപിടിക്കുന്ന അസുഖത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യസംഘടനയും ആവശ്യപ്പെട്ടിരുന്നു. രോഗവ്യാപനം കുറയ്ക്കുന്നതിന് നടപടികൾ കൈക്കൊള്ളണമെന്നും നിർദേശം നൽകിയിരുന്നു.

Continue Reading

Trending