പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ പൊങ്ങച്ചം പറച്ചില്‍ തുടരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. അവിശ്വാസ പ്രമേയത്തിന് മേല്‍ മോഡി നടത്തിയ മറുപടി പ്രസംഗത്തില്‍ ഉപയോഗിച്ചത് വ്യാജകണക്കുകളാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെ ജീവിതം എന്താണ് യഥാര്‍ത്ഥ്യമെന്ന് ബോധ്യപ്പെടുത്തുന്നതാണ്. ദരിദ്രരാക്കുന്ന,വര്‍ഗീയമായി വേര്‍പിരിക്കുന്ന ഈ നയങ്ങളെ ജനം എതിര്‍ത്ത് പരാജയപ്പെടുത്തുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

പൊതുപണം ഉപയോഗിച്ച് നടത്തുന്ന ഒരു കരാറിനെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും അറിയാന്‍ ഓരോ ഭാരതീയനും അവകാശമുണ്ട്. കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്ന ദുരിതങ്ങളിലാണ് യഥാര്‍ത്ഥത്തിലുള്ള ഇന്ത്യയെന്നും സീതാറാം യെച്ചൂരി പറഞ്ഞു.