Connect with us

india

സി പി ഐ എം പിന്തുണ വ്യക്തിക്കല്ല, നിയമവാഴ്‌ചയും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനാണെന്ന് സീതാറാം യെച്ചൂരി

സിപിഐ എമ്മിന്റെ പിന്തുണയും സഹതാപവും രാഹുൽ ഗാന്ധിക്ക്‌ ആവശ്യമില്ലെന്ന്‌ കേരളത്തിലെ ചില കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Published

on

സിപിഐ എം പിന്തുണ വ്യക്തിക്കല്ല, നിയമവാഴ്‌ചയും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനാണെന്ന് സി.പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എമ്മിന്റെ പിന്തുണയും സഹതാപവും രാഹുൽ ഗാന്ധിക്ക്‌ ആവശ്യമില്ലെന്ന്‌ കേരളത്തിലെ ചില കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധിയെ ശിക്ഷിച്ചതും അദ്ദേഹത്തെ എംപിസ്ഥാനത്തുനിന്ന്‌ തിരക്കിട്ട്‌ അയോഗ്യനാക്കിയതും വിമർശങ്ങളോട്‌ ബിജെപി പ്രകടിപ്പിക്കുന്ന പ്രകടമായ അസഹിഷ്‌ണുതയ്‌ക്കും ഏകാധിപത്യസ്വഭാവത്തിനും തെളിവാണ്‌.കേന്ദ്ര ഏജൻസികൾ ബിജെപിയുടെ രാഷ്‌ട്രീയ ആയുധമായി മാറിയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഇഡിയും സിബിഐയും ബിജെപിയുടെ രാഷ്‌ട്രീയ ആയുധമായി മാറി. സംഭവങ്ങൾ ഊതിവീർപ്പിച്ച്‌ വിവിധ സംസ്ഥാനങ്ങളിൽ രാഷ്‌ട്രീയ എതിരാളികളെ കേസുകളിൽ കുടുക്കുന്നു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയെ ജയിലിൽ അടച്ചു. ആർജെഡി നേതാക്കളായ ലാലുപ്രസാദ്‌ യാദവിന്റെയും തേജസ്വി യാദവിന്റെയും കുടുംബാംഗങ്ങളെയും ബിആർഎസ്‌ നേതാവ്‌ കവിതയെയും മറ്റ്‌ പല നേതാക്കളെയും ലക്ഷ്യമിട്ട്‌ കേന്ദ്ര ഏജൻസികൾ നീങ്ങുന്നുവെന്നും നീങ്ങുന്നുവെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

അദാനി ഗ്രൂപ്പിന്റെ ഗുരുതര ക്രമക്കേടുകളെ ബിജെപി സർക്കാർ നിർലജ്ജം പ്രതിരോധിക്കുകയാണ് \. അദാനിഗ്രൂപ്പിന്റെ ക്രമക്കേടുകൾ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്നും യെച്ചുരി ആവശ്യപ്പെട്ടു.

crime

50 രൂപയെ ചൊല്ലി തര്‍ക്കം; കടയുടമയുടെ വിരല്‍ കടിച്ചുപറിച്ചു

പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ്

Published

on

50 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്ന് കടയുടമയുടെ വിരല്‍ കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. വസ്ത്രവ്യാപാരം നടത്തുന്ന ശിവചന്ദ്ര കര്‍വാരിയയാണ് ആക്രമണത്തിന് ഇരയായത്.

ഇയാളുടെ കടയില്‍ നിന്നും ഒരാള്‍ വസ്ത്രം വാങ്ങിയിരുന്നു. അടുത്ത ദിവസം കടയിലേക്ക് തിരിച്ചെത്തി വാങ്ങിയ വസ്ത്രം ചെറുതാണെന്നും വലുത് നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, വലിയ വസ്ത്രം നല്‍കണമെങ്കില്‍ 50 രൂപ അധികം വേണമെന്ന് കര്‍വാരിയ പറഞ്ഞു. ഇതിനെചൊല്ലി ഇവര്‍ക്കിടയില്‍ തര്‍ക്കം രൂപപ്പെട്ടു.

തർക്കത്തിനിടെ ഇയാള്‍ കര്‍വാരിയയുടെ ഇടതു കൈയിലെ തള്ളവിരല്‍ കടിച്ചെടുക്കുകയായിരുന്നു. കര്‍വാരിയയുടെ മകനെയും ഇയാള്‍ കടിച്ച് പരിക്കേല്‍പിച്ചു. കൂടാതെ പ്രതി കടയിലെ വസ്ത്രങ്ങള്‍ റോഡിലേക്ക് വലിച്ചെറിയുകയും കടയുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കടയുടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചെന്നും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും എസ്.എച്ച്.ഒ കോട്വാലി നാരായണി പറഞ്ഞു.

Continue Reading

india

തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ടര വയസ്സുകാരി മരിച്ചു

ഹൈദരാബാദിലെ ഗായത്രി നഗറിൽ ഏപ്രിൽ 12നായിരുന്നു സംഭവം.

Published

on

കളിക്കുന്നതിനിടെ തെരുവ് നായയുടെ കടിയേറ്റ രണ്ടര വയസ്സുകാരി മരിച്ചു. ഹൈദരാബാദിലെ ഗായത്രി നഗറിൽ ഏപ്രിൽ 12നായിരുന്നു സംഭവം. ഛത്തീസ്ഗഢ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുട്ടിയുടെ സഹോദരിക്കും പരിക്കേറ്റിരുന്നു.

നിർമാണത്തിലിരിക്കുന്ന അപ്പാർട്ട്മെന്റിലാണ് കുഞ്ഞിന്റെ പിതാവിന് ജോലി. ഇതിന് പുറത്ത് ഇവർ കളിക്കുമ്പോഴാണ് നായകള്‍ ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഫെബ്രുവരിയില്‍ ശംഷാബാദിലും സമാനരീതിയില്‍ ഒരുവയസ്സുളള ആണ്‍കുട്ടി തെരുവ് നായയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു.

Continue Reading

gulf

റഹീമിനായുള്ള ദയാധനം നാളെ ഇന്ത്യൻ എംബസിക്കു കൈമാറും

മോചനത്തിന് രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരും

Published

on

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദിയിലെ ജയിലിൽ കഴിയുന്ന എം.പി.അബ്ദുൽറഹീമിന്റെ മോചനത്തിനായി പ്രവാസി സമൂഹവും നാട്ടുകാരും വിവിധ സംഘടനകളും സ്വരുക്കൂട്ടിയ ദയാധനമായ 34 കോടി രൂപ നാളെ സൗദിയിലെ ഇന്ത്യൻ എംബസിക്കു കൈമാറുമെന്ന് റഹീമിന്റെ ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. തുക കൈമാറിയാലും റഹീമിന്റെ മോചനത്തിനായി രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരും.

റഹീമിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള സമ്മതപത്രം മരിച്ച കുട്ടിയുടെ കുടുംബം കോടതിക്കു കൈമാറിയാൽ ഇന്ത്യൻ എംബസി തുക അക്കൗണ്ടിലേക്കു നൽകും. സമ്മതപത്രം സ്വീകരിച്ച് കോടതി വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയാൽ ആ വിധി ജയിൽ അധികൃതർക്കു കൈമാറും. ഇതിനുശേഷമായിരിക്കും റഹീമിന്റെ മോചനമെന്ന് കേസിലെ നിയമോപദേഷ്ടാക്കളിൽ ഒരാളായ മുഹമ്മജ് നജാത്തി പറഞ്ഞു.

അറബി ഭാഷ കൃത്യമായി അറിയാത്തതും സൗദിയിലെ നിയമരീതികളെക്കുറിച്ച് അറിയാത്തതുമാണ് അബ്ദുൽറഹീമിന്റെ ശിക്ഷയിലേക്കു നയിച്ചതെന്നു മുഹമ്മദ് നജാത്തി പറഞ്ഞു. ഭാഷ അറിയാത്ത റഹീം അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യങ്ങളെല്ലാം സമ്മതിച്ചുകൊടുക്കുകയായിരുന്നുവെന്ന് മൊഴിപ്പകർപ്പുകളിൽ നിന്ന് വ്യക്തമാണ്. ഇന്നലെ വൈകിട്ട് റഹീം മാതാവ് ഫാത്തിമയുമായി ഫോണിൽ സംസാരിച്ചിരുന്നു.

Continue Reading

Trending