Connect with us

More

യമനില്‍ അറബ് സഖ്യം വെടിനിര്‍ത്തി

Published

on

സന്‍ആ: ആഭ്യന്തരയുദ്ധം തുടരുന്ന യമനില്‍ ഹൂഥി വിമതര്‍ക്കെതിരെ സൈനിക നടപടി തുടരുന്ന സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഹൂഥി വിമതരും സഖ്യകക്ഷികളും അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും മാനുഷിക സഹായം എത്തിക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ വെടിനിര്‍ത്തല്‍ കാലാവാധി നീട്ടുമെന്ന് സഊദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. വ്യോമ, നാവിക നിയന്ത്രണം തുടരും. സഖ്യസേനയുടെ വിമാനങ്ങള്‍ യമനിനു മുകളില്‍ നിരീക്ഷണം തുടരുകയുംചെയ്യും. ഹൂഥി വിമതരോ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിന്റെ അനുഭാവികളോ അക്രമത്തിന് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും സഖ്യസേന വ്യക്തമാക്കി. സഊദി തലസ്ഥാനമായ റിയാദില്‍ കഴിയുന്ന പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ ആവശ്യപ്രകാരമാണ് അറബ് സഖ്യം വെടിനിര്‍ത്തലിന് സമ്മതിച്ചത്. ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ സാന്നിദ്ധ്യത്തില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം വെടിനിര്‍ത്തല്‍ പാലിക്കുമെന്ന് ഹൂഥികളും അറിയിച്ചിട്ടുണ്ട്. കരാര്‍ വ്യവസ്ഥകള്‍ പാലിച്ച് വെടിനിര്‍ത്തലുമായി മുന്നോട്ടുപോകുമെന്ന് ഹൂഥി വിമത വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ശറാഫ് ലുഖ്മാനും വ്യക്തമാക്കി. ഇരുകക്ഷികളും വെടിനിര്‍ത്തലിന് സന്നദ്ധരായിരിക്കെ പ്രശ്‌നത്തിന് ശാശ്വതപരിഹാരമുണ്ടാകുമെന്ന് യു.എന്‍ സമാധാന ദൂതന്‍ ഇസ്മാഈല്‍ ഔദ് ഷെയ്ഖ് അഹ്്മദ് പ്രത്യാശ പ്രകടിപ്പിച്ചു. യമനിലെ മൂന്നാമത്തെ വലിയ നഗരമായ തായിസിനു സമീപം വിമതരും യമന്‍ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് നേരത്തെ പ്രഖ്യാപിച്ച ആറ് വെടിനിര്‍ത്തല്‍ ശ്രമങ്ങളും പരാജയത്തിലാണ് കലാശിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുറുമ്പാച്ചി മലയിൽ കയറിയ ബാബുവിന്റെ അമ്മയും അനുജനും ട്രെയിൻ തട്ടി മരിച്ചു; കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ജീവനൊടുക്കിയതെന്ന് പൊലീസ്

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം

Published

on

പാലക്കാട്: മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. 2022 ൽ മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും തുടർന്ന് രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനുമാണ് ട്രെയിൻ തട്ടി മരിച്ചത്. മലമ്പുഴ ചെറാട് സ്വദേശി റഷീദ (46) മകൻ ഷാജി (23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇവരുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നി​ഗമനത്തിലാണ് പൊലീസ്. കുടുംബ പ്രശ്നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു.

2022 ഫെബ്രുവരിയിലാണ് മലമ്പുഴയിലെത്തിയ ബാബു കുറുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിപ്പോകുന്നത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബു എന്ന 23കാരനെ ദൗത്യസംഘം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒറ്റക്ക് ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കാതിരുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു.

 

Continue Reading

india

പരീക്ഷാ പേടി: വിദ്യാർഥി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

മണിപ്പാൽ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ ബിഎസ്സി വിദ്യാർഥിയാണ് 6 നിലയുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയത്

Published

on

കർണാടകയിൽ കോളജ് കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർഥി ജീവനൊടുക്കി. മണിപ്പാൽ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ ബിഎസ്സി വിദ്യാർഥിയാണ് 6 നിലയുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയത്. പരീക്ഷാഭയമാണ് ഇരുപതുകാരനായ വിദ്യാർഥിയുടെ ആത്മഹത്യക്ക് പിന്നിലെന്ന് നിഗമനം.

ബിഹാർ സ്വദേശി സത്യം സുമൻ എന്ന വിദ്യാർഥിയാണ് മരിച്ചത്. കോളജ് ക്യാമ്പസിലെ 6 നിലയുള്ള കെട്ടിടത്തിന് മുകളിൽ നിന്ന് സത്യം താഴേക്ക് ചാടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരീക്ഷാഭയമാണ് ആത്മഹത്യാ കാരണമെന്നാണ് നിഗമനം.

കോളജിൽ നടന്നുകൊണ്ടിരുന്ന പരീക്ഷ എഴുതാൻ സുമന് ഭയമായിരുന്നുവെന്ന് സഹപാഠികൾ പൊലീസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മണിപ്പാൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

india

ബേലൂർ മഖ്‌ന ദൗത്യം: സംയുക്ത കർമ പദ്ധതി തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം

വയനാട് കലക്ടർ, ജില്ല പൊലീസ് മേധാവി, എഡിജിപി, അഡീഷനൽ ചീഫ് സെക്രട്ടറി, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എന്നിവർ ഓൺലൈൻ വഴി ഹാജരായി നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചു

Published

on

വയനാട്ടിൽ ജനവാസ മേഖലയിലേക്കു കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കാട്ടുന്ന അതിക്രമങ്ങൾ നേരിടാനായി കേരളം, കർണാടക, തമിഴ്‌നാട് അഡീഷനൽ ചീഫ് സെക്രട്ടറിമാരുടെ തലത്തിൽ സംയുക്ത കർമപദ്ധതി തയാറാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു.

വയനാട്ടിൽ ആക്രമണം നടത്തിയ ബേലൂർ മഖ്‌നയെ മയക്കുവെടി വയ്ക്കാൻ കേരള വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ആന കർണാടക വനാതിർത്തിയിലേക്കു മാറിയാൽ ഉണ്ടാകുന്ന നിയമാധികാര പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.

വയനാട് കലക്ടർ, ജില്ല പൊലീസ് മേധാവി, എഡിജിപി, അഡീഷനൽ ചീഫ് സെക്രട്ടറി, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എന്നിവർ ഓൺലൈൻ വഴി ഹാജരായി നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചു.

Continue Reading

Trending