തൃശ്ശൂര്‍: യുവ സംവിധായകന്‍ നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയതായി പരാതി. തൃശ്ശൂര്‍ പാവറട്ടിയില്‍ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഭാര്യക്കൊപ്പം കാറില്‍ പോവുകയായിരുന്നു നിഷാദ് ഹസന്‍. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

മുഖംമൂടി ധരിച്ചെത്തിയവരാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് നിഷാദ് ഹസന്റെ ഭാര്യ പറഞ്ഞു. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. ആക്രമണത്തിനിടെ നിഷാദ് ഹസന്റെ ഭാര്യക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവരെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പേരാമംഗലം പോലീസ് കേസെടുത്തു.