കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ വെറ്ററന്‍ താരം യുവരാജ് സിങിന് സെഞ്ച്വറി യും കരിയര്‍ ബെസ്റ്റ് സ്‌കോറും. നാലാമനായി ബാറ്റിങിനിറങ്ങിയ യുവി 98 പന്തില്‍ 15 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും പിന്‍ബലത്തിലാണ് മൂന്നക്കം കണ്ടത്. 2011-നു ശേഷം യുവി നേടുന്ന ആദ്യ സെഞ്ച്വറിയാണിത്.

40 ഓവര്‍ പിന്നിടുമ്പോള്‍ 145 റണ്‍സുമായി യുവരാജും 85 റണ്‍സുമായി ധോണിയും ക്രീസിലുണ്ട്. മൂന്നു വിക്കറ്റിന് 261 എന്ന നിലയിലാണ് ഇന്ത്യ.

ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ഇന്ത്യക്ക് 25 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. ലോകേഷ് രാഹുല്‍ (5), ശിഖര്‍ ധവാന്‍ (11), ക്യാപ്ടന്‍ വിരാട് കോഹ്‌ലി എന്നിവരാണ് പുറത്തായത്. മൂന്നു വിക്കറ്റും വോക്‌സിനായിരുന്നു. മൂന്നിന് 25 എന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച ധോണിയും യുവരാജും ഇന്നിങ്‌സ് മുന്നോട്ടു നയിക്കുകയായിരുന്നു.