ന്യൂഡല്‍ഹി: ബറോഡക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഡിബിള്‍ സെഞ്ച്വറി തികച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 597 റണ്‍സെന്ന നിലയിലാണ്. 245 റണ്‍സുമായി യുവരാജ് ക്രീസിലുണ്ട്. രഞ്ജിയില്‍ യുവിയുടെ ആദ്യ ഡബിള്‍ സെഞ്ച്വറിയാണിത്. 25 ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് യുവിയുടെ ഇന്നിങ്‌സ്. അവസാന ദിവസമായ ഇന്ന് യുവി 300 അടിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ബറോഡയുടെ ആദ്യ ഇന്നിങ്‌സ് 529ല്‍ അവസാനിച്ചിരുന്നു. പഞ്ചാബിന് 68 റണ്‍സ് നിലയിലാണ്. മധ്യപ്രദേശിനെതിരായ മത്സരത്തിലും യുവി സെഞ്ച്വറി നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ യുവിയുടെ മിന്നും ഫോം സെലക്ടര്‍മാരെ പ്രീതിപ്പെടുത്തുമോയെന്നും കാണേണ്ടിയിരിക്കുന്നു.


dont miss: തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഗൗതം ഗംഭീര്‍ തിരിച്ചുവരുന്നു