ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ തിരിച്ചുവരവ്. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ പഞ്ചാബിന് വേണ്ടിയാണ് യുവരാജ് സെഞ്ച്വറി നേടിയത്. യുവിയുടെ 25ാം ഫസ്റ്റ് ക്ലാസ സെഞ്ച്വറിയാണിത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 115 റണ്‍സുമായി യുവി ക്രീസിലുണ്ട്. ജിവാന്‍ജോത് സിങ്(59) ആണ് കൂട്ടിന്. പഞ്ചാബ് ഇപ്പോള്‍ 2ന് 188 എന്ന നിലയിലാണ്. 174 പന്തില്‍ നിന്ന് 17 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് യുവിയുടെ ഇന്നിങ്‌സ്. ആദ്യ മത്സരത്തില്‍ റെയില്‍വെക്കെതിരെ യുവരാജിന് തിളങ്ങാനായിരുന്നില്ല. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന യുവരാജിന് ഈ സെഞ്ച്വറി കരുത്ത് പകരും. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ യുവിക്ക് ഇടം നേടാനായിരുന്നില്ല.