കൊച്ചി: മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം പുലിമുരുകന്റെ റെക്കോര്‍ഡ് കലക്ഷന്‍ തകര്‍ക്കാന്‍ ആറു ബിഗ് ബജറ്റ് പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നു. ബാഹുബലി-2, എന്തിരന്‍2 (2.0), ലൂസിഫര്‍, കര്‍ണന്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളാണ് ലാലിന്റെ പുലിമുരുകന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഒരുങ്ങുന്നത്. ഇവക്കു പുറമെ നീരദ്-ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിലുള്ള പുതിയ ചിത്രവും പ്രേക്ഷക ശ്രദ്ധ നേടുമെന്നാണ് മോളിവുഡ് സംസാരം.
ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത പുലിമുരുകന്‍ ഇതിനകം കോടികള്‍ കൊയ്തതായാണ് വിവരം. രജനികാന്ത് ചിത്രം കബാലിയുടെ ആദ്യദിന കളക്ഷന്‍ തകര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും മൂന്നാം ദിവസം കബാലിയെ അട്ടിമറിക്കുന്ന കളക്ഷന്‍ (4.83 കോടി) സ്വന്തമാക്കി മുന്നേറുകയാണ് പുലിമുരുകന്‍. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ബാഹുബലിയുടെയും യന്തിരന്റെയും രണ്ടാം ഭാഗം പുലിമുരുകനെ കടത്തിവെട്ടുമെന്നാണ് വിലയിരുത്തല്‍.

 

bb

ബാഹുബലി 2

പ്രഭാസും അനുഷ്‌ക ഷെട്ടിയും തകര്‍ത്തഭിനയിച്ച ബാഹുബലി ആദ്യപതിപ്പിന് കേരളത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഈ ചിത്രത്തിന് രാജ്യത്ത് ഒരു തിയറ്ററില്‍ നിന്നു മാത്രമായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചത് കേരളത്തില്‍ നിന്നായിരുന്നു. കേരളത്തില്‍ പത്തു കോടി രൂപയാണ് വിതരണാവകാശത്തിന് ആവശ്യപ്പെടുന്നത്. മലയാളത്തില്‍ വിതരണാവകാശത്തിന് ഇത്രയും ഉയര്‍ന്ന തുക ലഭിക്കുന്ന ചിത്രവും ബാഹുബലിയായിരിക്കും. 2017 ഏപ്രിലിലാണ് ബാഹുബലി രണ്ടിന്റെ റിലീസിങ്.

2

എന്തിരന്‍ 2

സ്റ്റൈല്‍മന്നന്‍ രജനികാന്തിന്റെ എന്തിരന്‍ 2 ബ്രഹ്്മാണ്ട ചിത്രമായിരിക്കുമെന്നതില്‍ സംശയമില്ല. സിനിമപ്രേമികളെയും ശാസ്ത്രപ്രേമികളെയും ഒരുപോലെ രസിപ്പിച്ച ചിത്രമായിരുന്നു എന്തിരന്റെ ആദ്യഭാഗം. വസീഗരന്‍ എന്ന റോബോട്ടിക് സയന്റിസ്റ്റായും റോബോട്ടായും രജനീകാന്ത് വേഷമിട്ട എന്തിരന്റെ രണ്ടാം ഭാഗം 250 കോടി രൂപയുടെ ബജറ്റിലാണ് ഒരുങ്ങുന്നത്. 2017ലാണ് റിലീസിങ് നിശ്ചയിച്ചിരിക്കുന്നത്.

karn

കര്‍ണന്‍

എന്ന് നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്‍ണന്‍. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് ബാഹുബലിയുടെ ഛായാഗ്രാഹകന്‍ സെന്തില്‍കുമാറാണ് ക്യാമറ ചലിപ്പിക്കുന്നത്. കേരളത്തില്‍ 250 ലേറെ തിയറ്ററുകളിലാണ് റിലീസിങ് പ്രതീക്ഷിക്കുന്നത്.

untitled-1-5

കായംകുളം കൊച്ചുണ്ണി

ഏറ്റവും പുതിയ നിവിന്‍പോളി ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രത്തില്‍ ബാഹുബലിയുടെ വിഎഫ്എക്‌സ് ഒരുക്കിയ ഫയര്‍ഫ്‌ളൈ ആണ് ഗ്രാഫിക്‌സ് ഒരുക്കുന്നത്. ചിത്രീകരണവും റിലീസിങും 2017ലാണ് പ്രതീക്ഷിക്കുന്നത്.

prithviraj-mohanlal-lucifer-19-1474286332
ലൂസിഫര്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ബോക്‌സ് ഓഫീസില്‍ ഏറെ ചര്‍ച്ചയായേക്കാവുന്ന ഈ ബിഗ്ബജറ്റ് ചിത്രം 2017 ഡിസംബറില്‍ റിലീസ് ചെയ്യും.