തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം നടത്തും. ഇതു സംബന്ധിച്ച വിജിലന്‍സ് ഡയരക്ടറുടെ ഉത്തരവ് നാളെ പുറപ്പെടുവിക്കും. വിജിലന്‍സിലെ തിരുവനന്തപുരം പ്രത്യേക യൂണിറ്റ്-2 അന്വേഷണം നടത്തും. നിയമോപദേശകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അന്വേഷണം സംബന്ധിച്ച തീരുമാനം എടുത്തത്. അതേസമയം ജയരാജന്റെ രാജിക്കാര്യത്തില്‍ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കും. പ്രാഥമിക അന്വേഷണം പ്രകാരം 42 ദിവസത്തിനുളളില്‍ വിജിലന്‍സ് പ്രത്യേക യൂണിറ്റ് അന്വേഷണം നടത്തണം. ശേഷം പരാതിയില്‍ കഴമ്പുണ്ടോയെന്നതിന്റെ അടിസ്ഥാനത്തിലാവും തുടര്‍ നടപടികളുണ്ടാവുക.