kerala
നീതി തേടി പാര്‍വതി; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ സ്ത്രീസുരക്ഷ ചൂണ്ടിക്കാട്ടി പ്രതികരണം
പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞ വാക്കുകളുള്ള പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്‍ശനം.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത് ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം. ‘പ്രതികള്‍ക്ക് മിനിമം തടവും മാക്സിമം പരിഗണനയും. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഒരിടമില്ല. അത് തിരിച്ചറിയുന്നു’ എന്ന കുറിപ്പോടെയാണ് പാര്‍വതി നിലപാട് വ്യക്തമാക്കിയത്. പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞ വാക്കുകളുള്ള പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്‍ശനം.
ക്രിമിനലുകള്‍ അപേക്ഷിക്കുമ്പോള്‍ ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതകളും ഉണ്ടാകുന്നുവെന്നും, ഇത് നമ്മുടെ കേരളത്തിലാണ് സംഭവിക്കുന്നതെന്നും പാര്‍വതി കുറിച്ചു. ആദ്യം നാം അക്രമങ്ങളെ അതിജീവിക്കണം, പിന്നീട് നിയമത്തെയും അതിജീവിക്കണോ എന്ന ചോദ്യവും അവര്‍ ഉയര്‍ത്തി. നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിചാരണത്തടവുകാലം ശിക്ഷാകാലമായി പരിഗണിക്കുമെന്ന ഉത്തരവിനെ തുടര്‍ന്ന്, ആദ്യം ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങുക ഒന്നാം പ്രതിയായ പള്‍സര്‍ സുനിയായിരിക്കും. 2017ല്‍ നടന്ന കുറ്റകൃത്യത്തിന് ശേഷം ഏഴ് വര്‍ഷം ആറുമാസം 29 ദിവസം സുനി ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഇനി ഏകദേശം 12 വര്‍ഷം കൂടി ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.
രണ്ടാം പ്രതിയായ മാര്ട്ടിന് ആന്റണി അഞ്ച് വര്‍ഷവും 21 ദിവസവും ഇതിനകം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഇനി 14 വര്‍ഷവും 11 മാസവും കൂടി ശിക്ഷ അനുഭവിക്കാനുണ്ട്. ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമായിരുന്നു ആവശ്യം.
ആറാം പ്രതിയായ പ്രദീപ് ഇളവ് അപേക്ഷിച്ച് കോടതി മുറിയില്‍ വിങ്ങിപ്പൊട്ടുകയും ചെയ്തു. ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും മാര്ട്ടിന് കോടതിയില്‍ പറഞ്ഞു. തന്റെ പേരില്‍ മുമ്പ് ഒരു ചെറിയ പെറ്റിക്കേസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചനയില്‍ പങ്കില്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നും മൂന്നാം പ്രതിയായ മണികണ്ഠന് കോടതിയില്‍ പറഞ്ഞു.
ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും മണികണ്ഠന് ആവശ്യപ്പെട്ടു. കോടതിക്ക് പുറത്തുവെച്ച് മകളെ കെട്ടിപ്പിടിച്ച് മണികണ്ഠന് കരഞ്ഞത് ശ്രദ്ധേയമായി. നാലാം പ്രതിയായ വിജീഷ് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും താന്‍ തലശ്ശേരി സ്വദേശിയാണെന്നും കണ്ണൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തെറ്റ് ചെയ്തിട്ടില്ലെന്നും ഭാര്യയും മകളുമുണ്ടെന്നും അഞ്ചാം പ്രതിയായ വടിവാള്‍ സലിം കോടതിയില്‍ പറഞ്ഞു. കോടതി വിധിയും പാര്‍വതിയുടെ പ്രതികരണവും സംസ്ഥാനത്ത് സ്ത്രീസുരക്ഷയും നിയമനീതിയും സംബന്ധിച്ച ശക്തമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
kerala
സെമി ഫൈനലില്‍ എല്‍.ഡി.എഫിന് റെഡ് കാര്‍ഡ്, 2026ല്‍ മെസി വന്നില്ലെങ്കിലും യുഡിഎഫ് വരും’; പി കെ ഫിറോസ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് യുഡിഎഫ് നേടിയത്.
കോഴിക്കോട്: തദ്ദശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചതോടെ ഫെയ്സ്ബുക്ക് പോസ്റ്റുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. സെമിഫൈനല്‍ മത്സരത്തിന് എല്‍.ഡി.എഫിന് റെഡ് കാര്‍ഡ്. 2026 ല്‍ മെസ്സി വന്നില്ലെങ്കിലും യു.ഡി.എഫ് വരും’യെന്ന് പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് യുഡിഎഫ് നേടിയത്. നാല് കോര്‍പറേഷനുകള്‍ യുഡിഎഫ് നേടിയപ്പോള്‍ ഒരിടത്ത് എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎയും ഭൂരിപക്ഷം നേടി. കൊല്ലം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് യുഡിഎഫ് നേടിയത്. കോഴിക്കോട് യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് എന്‍ഡിഎക്കാണ് ജയം.
kerala
വിജയത്തിന് പിന്നില്‍ ടീം യുഡിഎഫ്, തെരഞ്ഞെടുപ്പില്‍ എല്ലാ കക്ഷികളും ഒറ്റകക്ഷികളായി പ്രവര്‍ത്തിച്ചു -വി ഡി സതീശന്
സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങള്‍ സ്വീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങള്‍ സ്വീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ‘യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റകക്ഷികളായാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ അജണ്ട നിശ്ചയിച്ചതും യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനം. ഉജ്ജ്വല വിജയം സാധ്യമാക്കിയ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നന്ദിയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നണിയുടെ മികച്ച പ്രകടനത്തിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
വിജയത്തിന് പിന്നില്‍ ടീം യുഡിഎഫ്. ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ അജണ്ട നിശ്ചയിച്ചതും യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനം.’യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റകക്ഷികളായാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു. ജനം വെറുക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. അവര്‍ കാണിച്ച വര്‍ഗീയത തോല്‍വിക്ക് കാരണമായി.’ സതീശന് പറഞ്ഞു.
‘പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ന്യൂനപക്ഷ വര്‍ഗീയതയും ശേഷം ഭൂരിപക്ഷ വര്‍ഗീയതയുമാണ് അവര്‍ സ്വീകരിച്ചത്. ഇത്രയും വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് കൂടുതല്‍ വിനയാന്വിതരായി പെരുമാറുകയെന്നതാണ് ഇനിയുള്ള ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
kerala
30 വര്‍ഷത്തെ ഇടത് ഭരണം അവസാനിച്ചു; പെരിന്തല്‍മണ്ണ നഗരസഭ പിടിച്ചടക്കി യുഡിഎഫ്
37 വാര്‍ഡുകളില്‍ 21 ഇടത്ത് യുഡിഎഫ് ജയിച്ചു.
പെരിന്തല്‍മണ്ണ: മുപ്പത് വര്‍ഷത്തിനു ശേഷം പെരിന്തല്‍മണ്ണ നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്. 37 വാര്‍ഡുകളില്‍ 21 ഇടത്ത് യുഡിഎഫ് ജയിച്ചു. 1995ല്‍ നഗരസഭ പിറവിയെടുത്ത ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം തന്നെയാണ് പെരിന്തല്‍മണ്ണ ഭരിച്ചത്. ഇത് തിരുത്തിയാണ് ഇത്തവണ ഭരണം യുഡിഎഫ് പിടിച്ചത്.
10 സീറ്റുകളില്‍ ലീഗ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചവരും അഞ്ച് ലീഗ് സ്വതന്ത്രരും വിജയിച്ചു. അഞ്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഒരു കോണ്‍ഗ്രസ് വിമതനും വിജയം നേടി. എല്‍ഡിഎഫില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച 14 പേരും രണ്ട് ഇടത് സ്വതന്ത്രരും വിജയിച്ചു. 2020ല്‍ 34 വാര്‍ഡുകളില്‍ 20 എണ്ണത്തില്‍ എല്‍ഡിഎഫും 14 ഇടത്ത് യുഡിഎഫും ആയിരുന്നു.
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
news23 hours agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala19 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി