Connect with us

Views

സി.ഐ.എ യുടെ ചോര്‍ത്തല്‍ വിദ്യകള്‍ ലോകത്തിനു കൈമാറാന്‍ അസാഞ്ചെ

Published

on

അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ യുടെ ഹാക്കിംഗ് വിദ്യകള്‍ കമ്പനികളുമായ പങ്കുവെക്കാന്‍ തയ്യാറാണെന്ന് ലൂസിയന്‍ അസാഞ്ചെ. തങ്ങളുടെ കമ്പനികള്‍ സി.ഐ.എ യുടെ ചാരകണ്ണുകളില്‍ നിന്ന് സ്വയം രക്ഷപ്പെടുത്താനുള്ള മാര്‍ഗം ഇനി അവരവര്‍ക്കു തന്നെ തയ്യാറാക്കാം.

എന്നാല്‍ എങ്ങനെയാണ് വിക്കിലീക്‌സ് കമ്പനികളുമായി് സഹകരിക്കുക എന്ന് വ്യക്തമല്ല. ചൊവ്വാഴ്ചയാണ് കമ്പനികളുടെ കമ്പ്യൂട്ടര്‍ കോഡുകള്‍ സി.ഐ.എ ചോര്‍ത്തുന്നതായ രഹസ്യം വിവരം വിക്കിലീക്‌സ് പുറത്തു വിട്ടത്. അതേസമയം സി.ഐ.എ ഹാക്കിങിന്റെ പൂര്‍ണ്ണ വിവരം വിക്കിലീക്‌സ് പുറത്തുവിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Indepth

ഒഡിഷ ട്രെയിനപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളില്‍ 82 എണ്ണം ഇപ്പോഴും അനാഥം

Published

on

ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളിൽ 82 എണ്ണം ഇപ്പോഴും അനാഥം. എയിംസ് ഭുവനേശ്വറിലെ മോർച്ചറിയിൽ ഇനിയും സൂക്ഷിച്ചിരിക്കുന്ന 82 മൃതദേഹങ്ങളുണ്ട്. ആകെ 162 മൃതദേഹങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ചില മൃതദേഹങ്ങൾക്ക് ഒന്നിലധികം ആളുകളെത്തിയപ്പോൾ മറ്റ് ചില മൃതദേഹങ്ങൾക്ക് ആളുകൾ വന്നതേയില്ല. ഒന്നിലധികം അവകാശികളെത്തിയ മൃതദേഹങ്ങളുടെ ശരിയായ അവകാശികൾ ആരെന്ന് കണ്ടെത്താനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബക്കാരിൽ നിന്ന് 57 ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്. എങ്കിലും, ഇനിയും 30ലധികം മൃതദേഹങ്ങൾക്ക് ആളുകൾ വന്നിട്ടില്ല.

ഒഡിഷ ട്രെയിൻ അപകടത്തിൽ സിബിഐ കേസെടുത്തിരിക്കുന്നത് റെയിൽവേയുടെ കുറ്റകരമായ അനാസ്ഥയ്ക്കാണ്. അട്ടിമറി സാധ്യതയെക്കുറിച്ച് എഫ്ഐആറിൽ പരാമർശവും ഇല്ല. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം, ഇന്നും അപകട സ്ഥലം സന്ദർശിക്കും. അപകടത്തിന്റെ കാരണം സംബന്ധിച്ച് റെയിൽവേ യിലെ വകുപ്പുകൾ തമ്മിൽ ഭിന്നതയുണ്ട്. അപകടം ഉണ്ടായ ലൂപ് ലൈനിൽ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

Bodies Of 82 Odisha Crash Victims Still Unclaimed At AIIMS Bhubaneswar

ബാലസോർ ട്രെയിൻ അപകടത്തിന് പിന്നിൽ അട്ടിമറി എന്ന സംശയത്തെ തുടർന്നാണ്, റെയിൽവേ അന്വേഷണം സിബിഐയെ ഏൽപ്പിച്ചത്. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അട്ടിമറിയെ കുറിച്ച് പരാമർശമില്ല. IPC ചട്ടം 337, 338, 304A, റെയിൽവേ ചട്ടം 153, 154, 175 എന്നിവ അനുസരിച്ചാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. മരണത്തിന് ഇടയാക്കിയ അശ്രദ്ധ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സിബിഎസ് സംഘം അപകടസ്ഥലം വീണ്ടും സന്ദർശിച്ച് പരിശോധന നടത്തും. അപകടം സംബന്ധിച്ച സംയുക്ത പരിശോധനാ റിപ്പോർട്ടിൽ മുതിർന്ന റെയിൽവേ എഞ്ചിനീയർ വിയോജനക്കുറിപ്പ് നൽകിയിരുന്നു. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ടിലാണ് വിയോജിപ്പ്.

സിഗ്നൽ തകരാറല്ല അപകടത്തിന് ഇടയാക്കിയതെന്നും കോറമാണ്ടൽ എക്‌സ്പ്രസിന് ലൂപ്പ് ലൈനിലേക്കല്ല മെയിൻ ലൈനിലേക്കാണ് ഗ്രീൻ സിഗ്നൽ നൽകിയിരുന്നതെന്നും വിയോജനകുറിപ്പിൽ പറയുന്നു. അപകടം ഉണ്ടായ ലൂപ് ലൈനിൽ ഗതാഗതം പുനസ്ഥാപിച്ചു. ദമ്ര തുറമുഖത്തു നിന്നുള്ള ചരക്ക് തീവണ്ടിയാണ് ആദ്യം സർവീസ് നടത്തിയത്. 43 ബിഹാർ സ്വദേശികൾ അപകടത്തിൽ മരിച്ചതായും 44 പേർക്ക് പരുക്ക് ഏറ്റതായും മന്ത്രി ഷാനവാസ് ആലം അറിയിച്ചു.

Continue Reading

Indepth

പര്‍ദയും ഹിജാബും ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ശ്രീനഗറിലെ സ്കൂളിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി

Published

on

പര്‍ദയും ഹിജാബും ധരിച്ചതിന്റെ പേരില്‍ സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചില്ലെന്നാരോപിച്ച് ശ്രീനഗറിലെ വിശ്വ ഭാരതി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം.

പര്‍ദ ധരിക്കുകയാണെങ്കില്‍ സ്‌കൂളിലേക്ക് വരേണ്ടെന്നും മദ്രസയിലേക്ക് പോകാനാണ് പറഞ്ഞതെന്നും പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ ആരോപിച്ചു. പര്‍ദ ധരിക്കുന്നത് വഴി മുസ്‌ലിം വിദ്യാര്‍ഥിനികള്‍ സ്‌കൂളിന്റെ സാമൂഹാന്തരീക്ഷം നശിപ്പിക്കുകയാണെന്നു അധികൃതര്‍ ആരോപിച്ചതായും പെണ്‍കുട്ടികള്‍ ചൂണ്ടിക്കാട്ടി.

അതേസമയം വീട്ടില്‍ നിന്ന് സ്‌കൂളിനു പുറത്തു വരെ പര്‍ദ ധരിക്കാനാണ് പെണ്‍കുട്ടികളോട് പറഞ്ഞിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ മെംറോസ് ഷാഫി പറഞ്ഞു. സ്‌കൂളിന് അകത്തെത്തിയാല്‍ യൂനിഫോം ധരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. സ്‌കൂള്‍ യൂനിഫോമിന്റെ ഭാഗമായി വെള്ള നിറത്തിലുള്ള നീളമുള്ള ഹിജാബും വലിയ ദുപ്പട്ടയും ധരിക്കാമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ പല നിറത്തിലുള്ള, ഡിസൈനുകളിലുളള പര്‍ദകള്‍ ധരിച്ചാണ് അവര്‍ സ്‌കൂളിലേക്ക് വരുന്നത്. ഇത് യൂനിഫോമായി കണക്കാക്കാനാവില്ലെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മീരില്‍ ഇത്തരം സംഭവമുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് വക്താവ് തന്‍വീര്‍ സാദിഖ് പ്രതികരിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Continue Reading

india

കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് രണ്ട് കുട്ടികളുള്‍പ്പെടെ 7പേര്‍ തല്‍ക്ഷണം മരിച്ചു

Published

on

മധ്യപ്രദേശില്‍ കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ജപ്പെടുന്നു. രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം.

സിദ്ധിയിലെ ബരം ബാബ ഗ്രാമ പഞ്ചായത്തില്‍ രാവിലെ 10.30നാണ് അപകടം നടന്നത്. അപകടത്തില്‍ പെട്ട ഏഴുപേരും തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

 

 

 

 

 

 

 

 

 

 

 

 

Continue Reading

Trending