തിരുവനന്തപുരം: എ.ടി.എമ്മുകളില്‍ 2000 രൂപയുടെ നോട്ട് നിറച്ചു തുടങ്ങി. ഇന്നലെ രാവിലെ തന്നെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ രണ്ട് എസ്.ബി.ഐ എ.ടി.എമ്മുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ നിറച്ചു.

പുതുതായി പുറത്തിറക്കിയ നോട്ടായതിനാല്‍ ഒരു എ.ടി.എമ്മിലെ സോഫ്റ്റ്‌വെയര്‍ ക്രമീകരിച്ച് പണം നിറക്കാന്‍ മുക്കാല്‍ മണിക്കൂറോളം വേണ്ടിവന്നു. ഓരോ എ.ടി.എമ്മുകളായി ഇത്തരത്തില്‍ ക്രമേണ 2000 രൂപ ലഭ്യമാക്കാനാണ് തീരുമാനം. 500 രൂപയുടെ നോട്ടും ഇന്നു മുതല്‍ എ.ടി.എമ്മുകളില്‍ നിറക്കുമെന്ന് ബാങ്കുകള്‍ വ്യക്തമാക്കി. 2500 രൂപയാണ് ഒരാള്‍ക്ക് ഒരു ദിവസം എ.ടി.എമ്മില്‍ നിന്നു പിന്‍വലിക്കാവുന്ന പരമാവധി തുക.
2000 രൂപ നിറച്ച എ.ടിഎമ്മുകളില്‍ നിന്ന് 2500 രൂപ പിന്‍വലിച്ചാല്‍ 2000 രൂപയുടെ ഒരു നോട്ടും 100 രൂപയുടെ അഞ്ചു നോട്ടുകളും ലഭിക്കുന്ന തരത്തിലാണ് സോഫ്റ്റ്‌വെയര്‍ ക്രമീകരിച്ചിരിക്കുന്നത്.