ചേരാപുരം: വേളം പുത്തലത്ത് മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് നസീറുദ്ദീനെ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ വേളം വലകെട്ടിലെ ചെമ്പേങ്കോട്ടുമ്മല്‍ സാദിഖ് (29) നെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലായ് 15ന് രാത്രി് എസ്.ഡി.പി.ഐ സംഘം പുത്തലത്ത് അനന്തോത്ത് മുക്കില്‍ വെച്ചാണ് വെട്ടി കൊലപ്പെടുത്തിയത്. പ്രതികളായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു, എന്‍.പി റഫീഖ്, ഒറ്റതെങ്ങുള്ളതില്‍ റഫീഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലയാളികള്‍ക്ക് സഹായം ചെയ്തുകൊടുത്തതിനും തെളിവ് നശിപ്പിച്ചതിനുമാണ് സാദിഖിനെതിരായ കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.