Connect with us

Views

പിണറായിയെ പേടിച്ച് ഇടതുസംഘടനകള്‍ക്ക് മൗനം

Published

on

നിര്‍ദിഷ്ട കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിനെ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നഖശിഖാന്തം എതിര്‍ത്ത ഇടതുസര്‍വീസ് സംഘടനകള്‍ക്ക് മൗനം. സി.പി.എം സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനില്‍ മുറുമുറുപ്പുണ്ടെങ്കിലും പിണറായി സര്‍ക്കാറിനെ പേടിച്ച് പ്രതിഷേധനത്തിനെന്നല്ല പ്രസ്താവനക്ക് പോലും മുതിരുന്നില്ല. അതേസമയം, സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളായ കേരള സെക്രട്ടറിയേറ്റ് അസോസിയേഷനും കേരള ഫിനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷനും ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് അഞ്ചാം തിയതി സൂചനാ പണിമുടക്ക് നടത്തും. സി.പി.ഐ അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷനും പ്രതിഷേധത്തിലാണെങ്കിലും പ്രത്യക്ഷനടപടികള്‍ക്ക് തയാറായിട്ടില്ല.

കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഇതേക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ എതിര്‍പ്പുമായി രംഗത്തുവന്നത് ഇടതു സര്‍വീസ് സംഘടനകളായിരുന്നു. ഇവരുടെ ആവശ്യത്തിന് അന്നത്തെ പ്രതിപക്ഷവും പിന്തുണ നല്‍കി. അന്ന് പ്രതിപക്ഷത്തായിരുന്നവര്‍ ഭരണത്തില്‍ കയറിയപ്പോള്‍ കെ.എ.എസ് നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ഇടതു സര്‍വീസ് സംഘടനകളാണ് വെട്ടിലായത്. തങ്ങളുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ വിഷയത്തില്‍ കടുത്ത എതിര്‍പ്പാണുള്ളത്. സെക്രട്ടേറിയറ്റിലെ വകുപ്പുകളെ കെ.എ.എസില്‍ ഉള്‍പ്പെടുത്തുന്നതിനെ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ തുടക്കം മുതല്‍ എതിര്‍ക്കുന്നുണ്ട്. സ്ഥാനക്കയറ്റ സാധ്യത അടയുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യം സെക്രട്ടേറിയറ്റ് ജീവനക്കാരെ ഇതില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സെക്രട്ടേറിയറ്റ് വകുപ്പുകളെയും ഉള്‍പ്പെടുത്തി അന്നത്തെ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

എന്നാല്‍, മുഖ്യമന്ത്രിയെ സെക്രട്ടേറിയറ്റില്‍ തടഞ്ഞതടക്കമുള്ള പ്രതിഷേധങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാര്‍ ഈ ഉത്തരവ് മരവിപ്പിച്ചു. താന്‍ വിരമിക്കുന്ന മാര്‍ച്ച് 31നു മുമ്പ് ഇതു നടപ്പാക്കണം എന്ന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ വാശിയാണ് സര്‍ക്കാരിന്റെ എടുത്തുപിടിച്ച തീരുമാനത്തിന് പിന്നിലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. സ്റ്റേറ്റ് സിവില്‍ സര്‍വീസ് വരുമ്പോള്‍ ജീവനക്കാരുടെ പ്രൊമോഷന്‍ സാദ്ധ്യതകള്‍ ഇല്ലാതായി അണ്ടര്‍ സെക്രട്ടറി തസ്തിക മുതല്‍ നേരിട്ട് നിയമനം നടക്കുമെന്നതാണ് എതിര്‍പ്പിന് കാരണം. ഇപ്പോള്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് പ്രൊമോഷനിലൂടെ ജോയിന്റ് സെക്രട്ടറി വരെ ആകാന്‍ കഴിയും. സെക്രട്ടേറിയറ്റിലേതടക്കം പ്രധാനവകുപ്പുകളിലെ രണ്ടാമത്തെ ഗസറ്റഡ് തസ്തികമുതല്‍ നേരിട്ട് നിയമനം നടത്തുന്നതിന് പ്രത്യേക കേഡര്‍ കൊണ്ടുവരികയാണ് കെ.എ.എസ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇങ്ങനെ നിയമനം നടത്തുന്ന തസ്തികകളില്‍ കുറഞ്ഞത് എട്ടുവര്‍ഷം സേവനമനുഷ്ഠിച്ചാല്‍ ഐ.എ.എസ്. കേഡറിന് യോഗ്യത നേടും. ഇതോടെ ഐ.എ.എസിലേക്കുള്ള കുറുക്കു വഴിയായി കെ.എ.എസ് മാറുമെന്നത് ഉറപ്പാണ്. സ്റ്റേറ്റ് സിവില്‍ സര്‍വീസ് വരുന്നതോടെ കഷ്ടിച്ച് സെക്ഷന്‍ ഓഫീസറായോ അസിസ്റ്റന്റ് പോസ്റ്റില്‍ തന്നെയോ വിരമിക്കേണ്ടിവരും. പുതിയ നിയമം വരുമ്പോള്‍ ബിരുദമുള്ളയാള്‍ക്ക് നേരിട്ട് ടെസ്റ്റെഴുതി അണ്ടര്‍ സെക്രട്ടറിയാകാം. അതേ ബിരുദവും വര്‍ഷങ്ങളുടെ പരിചയവും ഉള്ളവരുടെ ഭാവി വെള്ളത്തിലാക്കിയിട്ട് അണ്ടര്‍ സെക്രട്ടറിമാരെ നേരിട്ട് നിയമിക്കുന്നത് പ്രായോഗികമല്ലെന്നു കണ്ട് കെ.എ.എസ് കഴിഞ്ഞ സര്‍ക്കാര്‍ മാറ്റിവച്ചതാണെന്ന് ജീവനക്കാര്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണവില മേപ്പോട്ട് തന്നെ; ഇന്നും കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ ആഭരണ രൂപത്തില്‍ ലഭിക്കാന്‍ ഇനി 60,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.(Gold rate reached 53000)

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്.

ലോകരാജ്യങ്ങളിലെ യുദ്ധങ്ങളും അമേരിക്ക പലിശ നിരക്ക് കുറച്ചതുമാണ് ഇപ്പോഴത്തെ സ്വര്‍ണവില വര്‍ധനവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധം അവസാനിക്കുകയും വിലക്കയറ്റത്തില്‍ അയവ് വരുകയും പലിശ നിരക്ക് കൂടുകയും ചെയ്താല്‍ മാത്രമേ ഇനി സ്വര്‍ണവിലയില്‍ കാര്യമായ കുറവുണ്ടാവുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത.

സാധാരണനിലയില്‍ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വര്‍ണവില കുതിക്കാറുള്ളത്. എന്നാല്‍ ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വര്‍ണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോള്‍. ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.

Continue Reading

kerala

കുതിപ്പ് തുടരുന്നു; സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ

ഒരു പവൻ സ്വർണത്തിന്റെ വില 52600 രൂപയുമായി. 

Published

on

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് വിലയിൽ നേരിയ വർധനയേ ഉണ്ടായുള്ളുവെങ്കിലും സ്വർണവില സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഗ്രാമിന് 10 രൂപ വർധിച്ച് ഇന്നത്തെ വില 6575 ൽ എത്തി. ഒരു പവൻ സ്വർണത്തിന്റെ വില 52600 രൂപയുമായി.

സ്വർണ്ണവില ഉയരങ്ങളിലേക്ക് തന്നെ പോവുകയാണ്. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കും എന്ന അനിശ്ചിതത്വം നിലനിൽക്കുന്നത്, ലോകമെമ്പാടുമുള്ള സ്വർണത്തോടുള്ള താൽപര്യം എന്നിവ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവില വർദ്ധനയ്ക്ക് കാരണമാകുന്നു.

അന്താരാഷ്ട്ര സ്വർണ്ണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. വെള്ളി വിലയും വർധിക്കുകയാണ്. 27.85 ആണ് ഇപ്പോഴത്തെ ഡോളർ നിരക്ക്. 30 ഡോളർ മറികടക്കും എന്നാണ് വിപണി നൽകുന്ന സൂചന.

Continue Reading

Food

വാടക കുടിശ്ശിക നൽകിയില്ല; മട്ടാഞ്ചേരിയിലെ മാവേലി സ്റ്റോര്‍ അടപ്പിച്ച് കെട്ടിട ഉടമ

വാടക മുടങ്ങിയത് മാത്രമല്ല, സ്റ്റോറില്‍ മിക്കപ്പോഴും അവശ്യസാധനങ്ങളും ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Published

on

വാടക കുടിശ്ശിക നൽകാത്തതിനെ തുടർന്ന് മട്ടാഞ്ചേരിയിൽ സപ്ലൈകോ മാവേലി സ്റ്റോർ കെട്ടിട ഉടമ അടപ്പിച്ചു. 3 മാസത്തെ കുടിശ്ശികയാണ് സപ്ലൈകോക്ക് നൽകാൻ ഉള്ളത്. പ്രതിഷേധത്തെ തുടർന്ന് ഉടൻ കുടിശ്ശിക തീർക്കാമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.

മട്ടാഞ്ചേരി പാലസ് റോഡിലെ സപ്ലൈകോ മാവേലി സ്റ്റോര്‍ രാവിലെ ജീവനക്കാര്‍ തുറക്കാനെത്തിയപ്പോഴാണ് പ്രതിഷേധവുമായി ഉടമ രാജേന്ദ്ര കുമാര്‍ സ്ഥലത്തെത്തിയത്.

പിന്നാലെ പൊലീസെത്തി പ്രശ്നപരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കി. സപ്ലൈകോ അധികൃതരുമായി ബന്ധപ്പെട്ടു. ഉടന്‍ കുടിശ്ശിക തീര്‍ക്കാമെന്ന ഉറപ്പിന്‍മേലാണ് പിന്നീട് സ്റ്റോര്‍ തുറക്കാന്‍ കെട്ടിട ഉടമ സമ്മതിച്ചത്.

വാടക മുടങ്ങിയത് മാത്രമല്ല, സ്റ്റോറില്‍ മിക്കപ്പോഴും അവശ്യസാധനങ്ങളും ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 2 ദിവസത്തിനകം പ്രശ്നപരിഹാരം കാണുമെന്നാണ് സപ്ലൈകോ അധികൃതര്‍ നല്‍കിയ ഉറപ്പ്. ഒരാഴ്ച വരെ താന്‍ സമയം അനുവദിക്കുമെന്നും അനിശ്ചിതത്വം തുടര്‍ന്നാല്‍ സ്റ്റോര്‍ അടപ്പിക്കുമെന്ന നിലപാടിലാണ് രാജേന്ദ്ര കുമാര്‍.

Continue Reading

Trending