മൊസൂള്‍: കഴിഞ്ഞ പത്തു ദിവസമായി മൊളൂള്‍ കേന്ദ്രീകരിച്ചു ഇറാഖ് സൈന്യം നടത്തിയ ആക്രമണത്തില്‍ 770 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ഇറാഖ് സൈന്യമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ ഐഎസിന്റെ നിയന്ത്രണത്തിലായിരുന്ന മൊസൂള്‍ ഇറാഖ് സൈന്യം പിടിച്ചെടുത്തയായി പ്രഖ്യാപിച്ചു.

യുഎസ് സൈന്യത്തിന്റെ സഹകരണത്തോടെയാണ് ഇറാഖ് സൈന്യം മൊസൂള്‍ കേന്ദ്രീകരിച്ചു ആക്രമണം നടത്തിയത്. മൊസൂളിലെ 87 ഗ്രാമങ്ങള്‍ സൈന്യം ഐഎസില്‍ നിന്നും പിടിച്ചെടുത്തുതായി സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. 23 ഭീകരരെ ജീവനോടെ സൈന്യം പിടികൂടി. ഇവരുടെ വന്‍ ആയുധ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. 130 ഓളം വരുന്ന വന്‍ ആയുധ വാഹനങ്ങള്‍ കണ്ടെത്തി. 27 മോട്ടോര്‍ ഷെല്ലുകള്‍ പിടിച്ചെടുത്തു. 397 വന്‍ സ്‌ഫോടക വസ്തുക്കളും ഭീകരരുടെ ക്യാമ്പുകളില്‍ നിന്നും പിടിച്ചെടുത്തതായി സൈന്യം അവകാശപ്പെട്ടു. 2014 മധ്യത്തോടെയാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ ഭീകരര്‍ പിടിച്ചെടുത്തത്. വര്‍ഷങ്ങളായുള്ള ആക്രമണത്തില്‍ ഒട്ടേറെ സിവിലിയന്മാരും കൊല്ലപ്പെട്ടു.