Video Stories
ഇനി കായിക കൗമാരത്തിന്റെ പാലാ നാളുകള്‍

പാലായുടെ കളിക്കളം കായിക കൗമാരത്തെ വരവേല്‍ക്കാന്‍ റെഡി. മുമ്പ് ദേശീയ, സംസ്ഥാന മത്സരങ്ങള്‍ക്ക് ആഥിത്യമരുളിയ പാലായുടെ മണ്‍സ്റ്റേഡിയം ഇന്ന് നവീന രീതിയില്‍ ലോകനിലവാരത്തിലുള്ള ഗ്രീന്‍ഫീല്‍ഡും സിന്തറ്റിക് ട്രാക്കോടും കൂടി സുന്ദരമാണ്. നഗരഹൃദയത്തിലുള്ള ഈ സ്റ്റേഡിയത്തിലെ പ്രഥമ കായികമേള കൂടിയാണിത്.
റവന്യു ജില്ലകളിലെ മണ്‍സ്റ്റേഡിയങ്ങളിലെ ചെളിയില്‍ തെന്നി നീങ്ങിയവര്‍ സംസ്ഥാന ഫൈനലില്‍ പങ്കെടുക്കുന്നത് അവര്‍ക്ക് അത്ര പരിചിതമല്ലാത്ത സിന്തറ്റിക് ട്രാക്കിലാണ് എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. നേരത്തെ ജില്ലാ മത്സരങ്ങള്‍ കഴിഞ്ഞ ടീമുകള്‍ പലതും സിന്തറ്റിക് ട്രാക്ക് പരിചയപ്പെടുന്നതിനും പരിശീലനത്തിനുമായി ഈ ട്രാക്കില്‍ എത്തിയിരുന്നു. ശക്തമായ മഴയത്തുപോലും വെള്ളം കെട്ടി നില്‍ക്കാത്ത സാങ്കേതിക മികവിലാണ് കളിക്കളം രൂപകല്പന ചെയ്തിരിക്കുന്നത്.
സ്റ്റേഡിയത്തിനുള്ളില്‍ അവസാന മിനിക്കുപണികളും പൂര്‍ത്തിയായി. മത്സരത്തിനായുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സ്റ്റേഡിയത്തിലേക്കുള്ള കായിക പ്രതി‘കളുടെ ആദ്യ പ്രവേശനോത്സവം കൂടിയാണ് ഈ കായികമേള. കായികതാരങ്ങളെ സ്വീകരിക്കുവാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനിലും കോട്ടയം, പാലാ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റേഷനുകളിലും ഹെല്പ് ഡസ്കുകളും ക്രമീകരിച്ചിട്ടുണ്ട്. ആദ്യം എത്തുന്ന ടീമിന്റെ രജിസ്ട്രേഷന് ഒക്ടോബര്‍ 19 രാവിലെ പാലാ സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആരം‘ിക്കും. രജിസ്ട്രേഷന് കൗണ്ടര്‍ കെ.എം. മാണി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 11 മണിക്ക് ആദ്യ രജിസ്ട്രേഷന് ജോസ് കെ. മാണി എം.പി. നിര്‍വ്വഹിക്കും. സമീപ പ്രദേശത്തുള്ള 21 വിദ്യാലയങ്ങളിലായിട്ടാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഒഫീഷ്യല്‍സിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നഗരത്തില്‍ തന്നെ താമസ സകൗര്യം ല‘്യമാക്കിയിട്ടുണ്ട്. പെണ്‍കുട്ടികളെ നഗരത്തിനു സമീപമുള്ള സ്കൂളുകളിലാണ് താമസിപ്പിക്കുക. ഇവിടെ വനിതാ അധ്യാപകരുടെ പോലീസിന്റെയും സാന്നിദ്ധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. കോട്ടയം റെയില്‍വേ സ്റ്റേഷന്, കെ.എസ്.ആര്.ടി.സി. എന്നിവിടങ്ങളില്‍ നിന്നും കായികതാരങ്ങള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താമസസ്ഥലത്തു നിന്നും കായിക താരങ്ങളെ ‘ക്ഷണശാലയിലേക്കും കളി സ്ഥലത്തേക്കും പ്രത്യേക വാഹനങ്ങളിലാണ് എത്തിക്കുക. ഇതിനുള്ള വാഹനങ്ങള്‍ ക്രമീകരിച്ചു കഴിഞ്ഞു.മേളയുടെ നടത്തിപ്പിനായി ഹോമിയോ, ആയൂര്‍വ്വേദ, അലോപ്പതി, എന്നീ ആരോഗ്യവി‘ാഗങ്ങളുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. നാല് ആംബുലന്‍സുകളുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. സ്ട്രക്ചറുകളും വീല്‍ചെയറുകളും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സേവനങ്ങള്‍ ഗ്രൗണ്ടില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ട്രാഫിക് പോലീസിന്റെയും വോളണ്ടിയേഴ്സിന്റെയും നേതൃത്വത്തില്‍ കായികമേള നടക്കുന്ന ദിവസങ്ങളില്‍ പാലായില്‍ ആവശ്യമായ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേളയില്‍ പങ്കെടുക്കുന്ന 4000-ഓളം പേര്‍ക്ക് നാലു ദിവസങ്ങളിലായി പാലാ സെന്റ് തോമസ് സ്കൂളില്‍ തയ്യാറാക്കിയ പ്രത്യേക പന്തലില്‍ ‘ക്ഷണം നല്‍കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ‘ക്ഷണ പന്തലില്‍ ആഹാരം വിളമ്പുക. മേളക്കെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും പോലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കുടിവെള്ളം സൗജന്യമായി സജ്ജീകരിച്ചിട്ടുണ്ട്. പന്തല്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉദ്ഘാടനവേദി തയ്യാറായിക്കൊണ്ടിരിക്കുന്നു. താത്ക്കാലിക ഗാലറിയും ടോയ്ലറ്റുകളും സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. കായികമേളക്കാവശ്യമായ ഉപകരണങ്ങള്‍ സ്റ്റേഡിയത്തില്‍ എത്തിക്കഴിഞ്ഞു. കായിക മേളക്കായുള്ള ദീപശിഖ മലപ്പുറം തേഞ്ഞിപ്പലം സ്റ്റേഡിയത്തില്‍ നിന്നും ഇന്നലെ രാവിലെ പ്രയാണമാരംഭിച്ചു കഴിഞ്ഞു. ഇന്നു വൈകിട്ട് കോട്ടയത്ത് എത്തിക്കും. 19-ന് രാവിലെ 9 മണിക്ക് പൂഞ്ഞാറിലും തുടര്‍ന്ന് സ്റ്റേഡിയത്തിലേക്കും എത്തിക്കും.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്