റയല്‍ മാഡ്രിഡ് സട്രൈക്കറും ഫ്രഞ്ച് ഫുട്‌ബോള്‍ താരവുമായ കരീം ബെന്‍സേമ കുറ്റക്കാരനാണെന്ന് കോടതി വിധി. ഫ്രഞ്ച് ഫുട്‌ബോള്‍ വൃത്തങ്ങളില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച സെക്്‌സ് ടേപ്പ് വിവാദത്തിന്റെ പേരിലാണ് ബെന്‍സേമയെ കുറ്റക്കാരന്‍ എന്ന് കോടതി വിധിച്ചത്.

ഒരു വര്‍ഷം സസ്‌പെന്‍ഡഡ് തടവും അരകോടിയിലധികം രൂപയുമാണ് പിഴ ശിക്ഷയായി കോടതി വിധിച്ചത്. മാത്യു വാല്‍ബുവേനെ എന്ന ദേശിയ ടീമിലെ സഹതാരത്തെ ബ്ലാക്ക്‌മെയ്ല്‍ ചെയ്യാന്‍ പുറത്തുവിട്ട സെക്‌സ് ടേപ്പിനു പിന്നില്‍ ബെന്‍സമെയ്ക്കും പങ്കുണ്ടെന്നായിരുന്നു വിവാദം. ബെന്‍സേമയെ കൂടാതെ നാല് പേരെയും കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചിട്ടുണ്ട്.

സസ്‌പെന്‍ഡഡ് തടവ് ശിക്ഷയായതിനാല്‍ ബെന്‍സേമയ്ക്ക് ജയിലില്‍ കഴിയേണ്ടിവരില്ല.