Connect with us

india

തന്നെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടി മസ്ക്

ഡോക്‌സിങ് റൂള്‍ അടിസ്ഥാനമാക്കിയാണ് മാധ്യമപ്രവര്‍ത്തകരുടേയും അക്കൗണ്ടുകള്‍ പൂട്ടിയത് എന്നാണ് സൂചന.

Published

on

വാഷിങ്ടണ്‍ പോസ്റ്റിലേയും ന്യൂയോര്‍ക്ക് ടൈംസിലേയും ഉള്‍പ്പടെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റര്‍.അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന് കാരണം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ അടുത്തകാലത്തായി ഇലോണ്‍ മസ്‌കിനെ കുറിച്ചും അദ്ദേഹം ട്വിറ്റര്‍ വാങ്ങിയതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ചുമെല്ലാം എഴുതിയ മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് പൂട്ടിയത്. മറ്റുള്ളവരുടെ വ്യക്തിവിവരങ്ങള്‍ പൊതുമധ്യത്തില്‍ പങ്കുവെക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണ് ട്വിറ്ററിന്റെ ഡോക്‌സിങ് റൂള്‍.

വ്യാഴാഴ്ച മസ്‌കിന്റെ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ യാത്ര തത്സമയം പിന്തുടര്‍ന്ന് വിവരങ്ങള്‍ പങ്കുവെച്ചിരുന്ന അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോക്‌സിങ് റൂള്‍ അടിസ്ഥാനമാക്കിയാണ് മാധ്യമപ്രവര്‍ത്തകരുടേയും അക്കൗണ്ടുകള്‍ പൂട്ടിയത് എന്നാണ് സൂചന.

india

പൗരത്വം നിഷേധിച്ച് തുറുങ്കിലടച്ച സംഭവം: മുസ്‌ലിം ലീഗ് അഭിഭാഷക സംഘം അസം ജയില്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു, നിയമസഹായത്തിന് കൂടെയുണ്ടാകും: അഡ്വ. ഹാരിസ് ബീരാന്‍ എം.പി

ലോയേഴ്സ് ഫോറം പ്രസിഡണ്ട് ഇല്യാസ് അഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി മുഹമ്മദ് തൗഫീഖ് ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലാണ് ഡിറ്റൻഷൻ സെന്ററിൽ സന്ദർശിച്ചതെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി അറിയിച്ചു.

Published

on

അസമിലെ ബർപേട്ട ജില്ലയിൽ നിന്നുള്ള 28 പേരെ ഗോൾപാര തടങ്കൽ കേന്ദ്രത്തിൽ തടവിലാക്കിയ അസം സർക്കാറിന്റെ നടപടിയുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റിയുടെ നിർദേശ പ്രകാരം അഡ്വ. ഇല്യാസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള അസം ലോയേഴ്സ് ഫോറം നേതാക്കൾ ജയിൽ സന്ദർശിച്ചു. ലോയേഴ്സ് ഫോറം പ്രസിഡണ്ട് ഇല്യാസ് അഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി മുഹമ്മദ് തൗഫീഖ് ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലാണ് ഡിറ്റൻഷൻ സെന്ററിൽ സന്ദർശിച്ചതെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി അറിയിച്ചു.

ഇതിനകം കുറച്ച് കുടുംബങ്ങൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും, സാമ്പത്തിക പ്രയാസം കൊണ്ടും നടപടിക്രമങ്ങളുടെ അറിവില്ലായ്മ കൊണ്ടും മറ്റും കോടതിയിൽ എത്താൻ കഴിയാത്ത നിരവധി പേർ നിസ്സഹായരാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു.

ഈ വിഷയം വിശദമായി പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിനായി അഡ്വ. ഇല്ല്യാസിനെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. നമ്മുടെ നിർദേശപ്രകാരം ഇവരുടെ വിശദാംശങ്ങളും രേഖകളും ശേഖരിക്കുകയും അവർക്ക് നിയമസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

അസം വിഷയം എത്രയും വേഗം സുപ്രീം കോടതി മുമ്പാകെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ക്യാമ്പുകളിൽ കഴിയുന്നവരുടെ ബന്ധുക്കൾ നമ്മളുടെ പ്രതിനിധികൾ വശം രേഖകൾ കൈമാറുന്ന മുറക്ക് നമ്മൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും.- അദ്ദേഹം പറഞ്ഞു.

തലമുറകളായി രാജ്യത്ത് താമസിച്ചുവരുന്ന, സാങ്കേതിക കാരണങ്ങളാൽ പിറന്ന മണ്ണിലെ പൗരത്വം നിഷേധിക്കപ്പെട്ട ഈ കുടുംബങ്ങൾക്ക് ആവശ്യമായ സാമ്പത്തികവും നിയമപരവുമായ സഹായങ്ങൾ ഉറപ്പാക്കി ഹിമന്ത ബിസ്വ ശർമയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ഭരണഘടനാവിരുദ്ധവും മുസ്ലിം വിരുദ്ധവുമായ വേട്ടയാടലിനെതിരെ ശക്തമായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Continue Reading

india

അയോധ്യ പള്ളി ഇപ്പോഴും കടലാസില്‍ തന്നെ; കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സമാഹരിച്ചത് വെറും 90 ലക്ഷം

കഴിഞ്ഞ 5 വര്‍ഷം കൊണ്ട് എന്തുകൊണ്ടാണ് പള്ളിക്കായി ഒരു ഇഷ്ടിക പോലും വെച്ചില്ലെന്ന ചോദ്യമാണ് വിവിധയിടങ്ങളില്‍ നിന്ന് ഉയരുന്നത്.

Published

on

ബാബരി മസ്ജിദ് പൊളിച്ചയിടത്ത് പണിത രാമക്ഷേത്രം ഉദ്ഘാടനം കഴിഞ്ഞെങ്കിലും അയോധ്യയിലെ പള്ളിക്കായി ഇതുവരെ ഒരു കല്ല് പോലും ഇട്ടിട്ടില്ല. ബിജെപി നേതാവായ ഹാജി അര്‍ഫാത് ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള മസ്ജിദ് വികസന സമിതി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സമാഹരിച്ചതാകട്ടെ 90 ലക്ഷം രൂപമാത്രം. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് എന്തുകൊണ്ടാണ് പള്ളിക്കായി ഒരു ഇഷ്ടിക പോലും വെച്ചില്ലെന്ന ചോദ്യമാണ് വിവിധയിടങ്ങളില്‍ നിന്ന് ഉയരുന്നത്. രാമക്ഷേത്രത്തിനൊപ്പം പള്ളിയും പണിയണമെന്നായിരുന്നു ഉത്തരവ്. കഴിഞ്ഞ ജനുവരിയിലാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്.

അയോധ്യയിലെ ഒരു പ്രധാന സ്ഥലത്ത് ഭൂമി അനുവദിക്കണമെന്നായിരുന്നു ഉത്തരവെങ്കിലും ബാബരി മസ്ജിദ് നിന്നയിടത്ത് നിന്ന് 25 കി.മീ അകലെയാണ് ഭൂമി അനുവദിച്ചത്. സുന്നി വഖഫ് ബോര്‍ഡിന് അനുവദിച്ച 5 ഏക്കര്‍ ഭൂമി ഇപ്പോള്‍ കാട് പിടിച്ചുകിടക്കുകയാണ്. നിര്‍ദ്ദിഷ്ട മസ്ജിദിന്റെ ചിത്രമുള്ള ഒരു ബോര്‍ഡ് മാത്രമാണിപ്പോഴതിലുള്ളത്. പള്ളിയുടെ നിര്‍മ്മാണ ചുമതലയുള്ള ട്രസ്റ്റ് 2020 ഡിസംബറില്‍ നിര്‍ദ്ദിഷ്ട പള്ളിയുടെ ഡിസൈന്‍ പുറത്തുവിട്ടിരുന്നു. നാല് വര്‍ഷം പിന്നിട്ടിട്ടും ആ പേപ്പറിലെ വരയിലൊതുങ്ങിയിരിക്കുകയാണ് പള്ളി. പള്ളിനിര്‍മ്മാണവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അസാധാരണമായ മെല്ലെപ്പോക്കാണ് പള്ളിനിര്‍മാണത്തിന് തിരിച്ചടിയാകുന്ന പ്രധാനകാരണങ്ങളിലൊന്നെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറയുന്നു. ഫണ്ട് ലഭിക്കുന്നതില്‍ വലിയ കുറവുണ്ടെന്ന് ബിജെപിനേതാവായ ഹാജി അര്‍ഫത്ത് ഷെയ്ഖ് പറയുന്നു.

മുസ്‌ലിം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിനും ബാബരിമസ്ജിദിന് പകരം ആ ഭൂമിയില്‍ പള്ളി നിര്‍മ്മിക്കുന്നതില്‍ വലിയ താല്‍പര്യമില്ലെന്നതാണ് സംഭാവനകളിലുണ്ടാകുന്ന കുറവ് കാണിക്കുന്നതെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനും ട്രസ്റ്റിന്റെ ചീഫ് ട്രസ്റ്റിയുമായ സഫര്‍ ഫാറൂഖി പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി ഫൗണ്ടേഷന് സംഭാവനയായി ലഭിച്ച 90 ലക്ഷം രൂപ ഇതിന്റെ തെളിവാണ്.

‘പള്ളിയുമായി ആളുകള്‍ക്ക് വൈകാരിക ബന്ധം ഉണ്ടാക്കാന്‍ ഞങ്ങള്‍ ഒരുപാട് സമയം ചെലവഴിച്ചെങ്കിലും അതുണ്ടായില്ലെന്ന് തെളിയിക്കുന്നതാണ് ഫണ്ടിങ്ങിലെ കുറവെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഡിസൈന്‍ പ്രകാരം മസ്ജിദ് നിര്‍മ്മാണത്തിന് മാത്രം 6-7 കോടി രൂപയെങ്കിലും ചെലവ് വരും. നിലവിലെ സാഹചര്യത്തില്‍ ഫണ്ട് കണ്ടെത്താന്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ (ഭേദഗതി) ആക്ട്, 2020 പ്രകാരം വിദേശ ധനസഹായം സ്വീകരിക്കാനുള്ള അനുമതിക്കായി ട്രസ്റ്റ് ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. ബാബരി മസ്ജിദിന് പകരം അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിച്ചതിനെതിരെ നിരവധി പണ്ഡിതന്മാരും രാഷ്ട്രിയക്കാരും നിലപാടെടുത്തിരുന്നുവെന്ന് ട്രസ്റ്റ് അംഗങ്ങളിലൊരാള്‍ പറഞ്ഞു.

വിധി വന്നതിന് പിന്നാലെ ‘ഈ ദാനം സമുദായത്തിന് വേണ്ടെന്നായിരുന്നു എഐഎംഐഎം പ്രസിഡന്റ്‌റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞത്. ബാബരി മസ്ജിദിന് വേണ്ടിയുള്ള നിയമപരമായ അവകാശത്തിനു വേണ്ടിയായിരുന്നു ഞങ്ങളുടെ പോരാട്ടം. അല്ലാതെ ഒരു തുണ്ട് ഭൂമി കിട്ടാനല്ലായിരുന്നു ഞങ്ങളുടെ പോരാട്ടം എന്നും ഒവൈസി പറഞ്ഞു. മുസ്‌ലിം പണ്ഡിതന്മാരിലൊരാളായ അര്‍ഷദ് മദനിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. പ്രശ്നം ഭൂമിയെക്കുറിച്ചല്ല അവകാശങ്ങളെപറ്റിയും നീതിയെ പറ്റിയുമാണ്. ഞങ്ങള്‍ക്ക് ഭൂമി വേണ്ട. മുസ്‌ലിംകള്‍ക്ക് ആ ഭൂമി ആവശ്യമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത്തരത്തിലുള്ള നിലപാടുകള്‍ ഉള്ളവരാണ് സമുദാത്തിലേറെയുമെന്ന് ട്രസ്റ്റ് അംഗങ്ങള്‍ സമ്മതിക്കുന്നു.

അതേസമയം, സര്‍ക്കാര്‍ സംവിധാനങ്ങളും മസ്ജിദ് നിര്‍മാണത്തോട് അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു. അനാവശ്യ നൂലാമലകള്‍ ഉയര്‍ത്തി സര്‍ക്കാരും വിവിധ വകുപ്പുകളും നിര്‍മാണവുമായി മുന്നോട്ട് പോകാനുള്ള രേഖകള്‍ കിട്ടുന്നതിന് വലിയ തടസമുണ്ടാക്കുകയാണ്. അയോധ്യയിലെ ഒരു പ്രധാന സ്ഥലത്ത് ഭൂമി അനുവദിക്കണമെന്നായിരുന്നു സുപ്രിം കോടതി പറഞ്ഞത്. എന്നാല്‍ എവിടെയാണ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതെന്ന് നിങ്ങള്‍ കണ്ടതാണ്. എന്നിട്ടും പള്ളിനിര്‍മാണവുമായി മുന്നോട്ട് പോകാന്‍ അയോധ്യ ഡെവലപ്മെന്റ് അതോറിറ്റിക്ക് ഡിസൈനും പ്ലാനുകളും ഫീസ് അടച്ച് സമര്‍പ്പിച്ചു.

മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിക?ളുണ്ടായില്ല. മാസങ്ങള്‍ കഴിഞ്ഞ് അവര്‍ ഓണ്‍ലൈനായി അപേക്ഷിക്കണമെന്നാവശ്യപ്പെട്ടു.പിന്നെ, ഞങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിച്ചു. വിവിധ വകുപ്പുകളില്‍ നിന്നുള്ള എന്‍ഒസികള്‍ ആവശ്യമാണെന്ന് പിന്നീട് അവര്‍ പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി ഇത് ഇങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സമീപനമായിരുന്നില്ല ക്ഷേത്ര ട്രസ്റ്റിനോട് സര്‍ക്കാരിനും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഉണ്ടായിരുന്നതെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു. ഇത്തരത്തില്‍ പള്ളി നിര്‍മ്മാണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. അതിനിടയില്‍ പള്ളി നിര്‍മ്മാണത്തിനായി അനുവദിച്ച ഭൂമിയില്‍ അവകാശവാദമുന്നയിച്ച് ഡല്‍ഹി സ്വദേശിനി രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ പലതരത്തിലുള്ള വെല്ലുവിളികളാണ് നേരിടുന്നതെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു.

Continue Reading

india

വർഷങ്ങളെടുത്ത് മോദിജി സൃഷ്ടിച്ച ഭയം ഒറ്റ നിമിഷംകൊണ്ട് ഇല്ലാതായി -രാഹുൽ ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം സമനിലയിലല്ലായിരുന്നുവെന്നും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യം തകർന്നുവെന്ന് രാഹുൽ അവകാശപ്പെട്ടു.

Published

on

പൊതുതെരഞ്ഞെടുപ്പ് ഫലത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ച ഭയം അപ്രത്യക്ഷമായെന്നും അത് ചരിത്രമായി മാറിയെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാലു ദിവസത്തെ യു.എസ് സന്ദർശനത്തിനിടെ വാഷിങ്ടൺ ഡി.സിയിലുള്ള ജോർജ് ടൗൺ സർവകലാശാലയിലെ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അ​ദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം സമനിലയിലല്ലായിരുന്നുവെന്നും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യം തകർന്നുവെന്ന് രാഹുൽ അവകാശപ്പെട്ടു.

‘മോദിജി സൃഷ്ടിച്ച ഭയം ഒരു നിമിഷം കൊണ്ട് ഇല്ലാതായി. വർഷങ്ങളെടുത്താണ് ആ ഭയം വളർത്തിയെടുത്തത്. ഒരുപാട് ആസൂത്രണവും പണവും അതിന് ചെലവഴിച്ചു. എന്നാലത് ബാഷ്പമാവാൻ ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ’ എന്നായിരുന്നു അദ്ദേഹത്തി​ന്‍റെ വാക്കുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിച്ചെങ്കിലും ഇത്തവണ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ല.

‘56 ഇഞ്ച് നെഞ്ച് എന്ന മിസ്റ്റർ മോദിയുടെ ആശയം, ദൈവവുമായി നേരിട്ടുള്ള ബന്ധം…അതെല്ലാം ഇല്ലാതായി. ചരിത്രം മാത്രമായി. ഈ തകർച്ച പ്രധാനമന്ത്രിയുമായി മാത്രം ബന്ധ​പ്പെട്ടതല്ല. അതിലും ആഴമുള്ളതാണ്. മോദിയെ അധികാരത്തിലെത്തിച്ച സഖ്യം നടുഭാഗത്തു തന്നെ തകർന്നുവെന്നും മോദി ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി സർക്കാർ നടത്തുന്നു എന്ന അടിസ്ഥാന ആശയം ഇല്ലാതായെന്നും’ അദ്ദേഹം പറഞ്ഞു. ഞാനിതിനെ സ്വതന്ത്ര തെരഞ്ഞെടുപ്പായി കാണുന്നില്ല.

ന്യായമായ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 246 സീറ്റുകളിൽ എത്തുമെന്ന് വിശ്വസിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമീഷൻ അവർക്കാവശ്യമുള്ളത് ചെയ്യുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത ആസൂത്രണത്തോടെ മോദിക്ക് രാജ്യത്തുടനീളം ത​ന്‍റെ അജണ്ട നടപ്പിലാക്കാൻ കഴിയുന്ന തരത്തിലാണ് മുഴുവൻ പ്രചാരണവും ക്രമീകരിച്ചത്.

എന്നാൽ, ബി.ജെ.പിക്ക് വൻ സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ച് മോദി എന്ന ആശയത്തെ തകർത്തു. പാർലമെന്‍റിൽ പ്രധാനമന്ത്രിയെ ഇ​പ്പോൾ കാണുമ്പോൾ നിങ്ങൾക്കത് മനസ്സിലാവും. അദ്ദേഹം മാനസികമായി തകർന്നിരിക്കുകയാണ്. തെര​ഞ്ഞെടുപ്പ് ഫലവുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല. ഇതെങ്ങനെ സംഭവിച്ചുവെന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നില്ലെന്നും രാഹുൽ പറഞ്ഞു. ‘ഞാൻ പ്രത്യേകതയുള്ളവനാണ്, അതുല്യനാണ്, ദൈവത്തോട് സംസാരിക്കുന്നു’എന്നൊക്കെ പ്രധാനമന്ത്രി പറഞ്ഞതായി ആളുകൾ കരുതുന്നു. പക്ഷേ നമ്മൾ കാണുന്നത് അങ്ങനെയല്ല. ആന്തരികമായ മാനസിക തകർച്ചയിലാണ് അദ്ദേഹമെന്നും രാഹുൽ പറഞ്ഞു.

ശനിയാഴ്ച യു.എസിലെത്തിയ രാഹുൽ ടെക്‌സസിലെ ഡാലസിൽ ഇന്ത്യൻ പ്രവാസികളും യുവാക്കളുമായും സംവദിച്ചു. വാഷിങ്ൺ ഡി.സിയിൽ നിയമനിർമാതാക്കളെയും യു.എസ് സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥരെയും കാണാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.

Continue Reading

Trending