Connect with us

News

ഇന്ത്യയുള്‍പ്പടെ വിദേശ രാജ്യങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കി യു.എസ്; പിന്നില്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജ്

ഇന്ത്യയിലെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനുള്ള 21 മില്യണ്‍ ഡോളര്‍ ഇതിലുള്‍പ്പെടും

Published

on

ഇന്ത്യയുള്‍പ്പടെ വിദേശ രാജ്യങ്ങള്‍ക്കുള്ള വിവിധ ധനസഹായ പദ്ധതികള്‍ നിര്‍ത്തലാക്കി യു.എസ്. ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന യു.എസ് വകുപ്പായ ഡിപാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്)യുടേതാണ് തീരുമാനം. ഇന്ത്യയിലെ വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തി വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി വകയിരുത്തിയ 21 മില്യണ്‍ ഡോളര്‍ ഉള്‍പ്പെടെയുള്ളവയാണ് നിര്‍ത്തലാക്കിയത്. ട്രംപിന്റെ രണ്ടാം വരവിലെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഇതും.

യു.എസിലെ നികുതിദായകര്‍ നല്‍കുന്ന പണം കൊണ്ട് നടത്തുന്ന വിവിധ പദ്ധതികള്‍ റദ്ദാക്കിയെന്ന് ഡോജ് എക്‌സ് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ ശക്തിപ്പെടുത്തുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് 486 മില്യണ്‍ ഡോളര്‍ യു.എസ് നല്‍കിയിരുന്നു. ഇതാണ് റദ്ദാക്കിയിട്ടുള്ളത്. ഇന്ത്യയിലെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനുള്ള 21 മില്യണ്‍ ഡോളര്‍, മോള്‍ഡോവയിലെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തിനുള്ള 22 മില്യണ്‍ ഡോളര്‍ എന്നിവ ഇതിലുള്‍പ്പെടും.

ആകെ 750 മില്യണ്‍ ഡോളറിന്റെ പദ്ധതികളാണ് യു.എസ് റദ്ദാക്കിയിരിക്കുന്നത്. ഏഷ്യയിലെ പഠനസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള 47 മില്യണ്‍ ഡോളര്‍, മാലിയിലെ സാമൂഹിക ഐക്യത്തിനുള്ള 14 മില്യണ്‍ ഡോളര്‍, നേപ്പാളിലെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള 19 മില്യണ്‍ ഡോളര്‍, ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം ശക്തിപ്പെടുത്തുന്നതിനുള്ള 29 മില്യണ്‍ ഡോളര്‍ തുടങ്ങിയവ നിര്‍ത്തലാക്കിയ പദ്ധതികളിലുള്‍പ്പെടും. അതേസമയം, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യു.എസ് ഫണ്ട് ചെലഴിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രതികരിച്ചിട്ടില്ല.

india

കര്‍ണാടകയില്‍ മീന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

Published

on

കര്‍ണാടകയില്‍ മീന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ മാല്‍പെ തുറമുഖ പ്രദേശത്താണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വിഷയത്തില്‍ രോഷം പ്രകടിപ്പിച്ച സിദ്ധരാമയ്യ, സ്ത്രീയോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ അപലപിക്കുന്നു എന്നും ദൃശ്യങ്ങള്‍ കണ്ട് താന്‍ ഞെട്ടിപ്പോയി എന്നും പറഞ്ഞു. ”കാരണമെന്തു തന്നെയായാലും ഒരു സ്ത്രീയുടെ കൈകാലുകള്‍ ഈ രീതിയില്‍ കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതം മാത്രമല്ല, ഗുരുതരമായ കുറ്റകൃത്യവുമാണ്. കര്‍ണാടക പോലുള്ള ഒരു പരിഷ്‌കൃത സ്ഥലത്തിന് യോജിച്ചതല്ല ഇത്തരം ക്രൂരമായ പെരുമാറ്റം, ഇത്തരം നടപടികള്‍ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും സമഗ്രമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി.

Continue Reading

kerala

കെ.ഇ.ഇസ്മയിലിന് സസ്‌പെന്‍ഷന്‍; പി. രാജുവിന്റെ മരണത്തിലെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് നടപടി

. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് കെ.ഇ.ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്.

Published

on

മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്തു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് കെ.ഇ.ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. പി. രാജുവിന്റെ മരണത്തിലെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി നടപടി.

്അതേസമയം സംഭവത്തില്‍ കെ ഇ ഇസ്മയിലിനോട് വിശദീകരണം തേടിയിരുന്നു. കെ ഇ ഇസ്മയിലിന്റെ പ്രതികരണത്തിനെതിരെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുക്കാനുള്ള തീരുമാനം.

മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ഇസ്മയില്‍ നിലവില്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്.

പി രാജുവിന്റെ മരണത്തവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. പി രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനായി വെക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. അത്സമയം പി രാജുവിന്റെ കുടുംബത്തിന്റെ പരാതികളില്‍ കഴമ്പുണ്ടെന്ന് കാണിക്കുന്ന പ്രതികരണമായിരുന്നു കെ ഇ ഇസ്മയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.

 

Continue Reading

kerala

‘ആശ സമരങ്ങളെ പുച്ഛിക്കുന്നവര്‍ കമ്മ്യൂണിസ്റ്റല്ല, മുതലാളിത്ത സര്‍ക്കാര്‍’; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

550 രൂപയില്‍ നിന്നും അഞ്ച് വര്‍ഷം കൊണ്ട് വേതനം 10000 രൂപയാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

അങ്കണവാടി ജീവനക്കാര്‍ക്ക് മിനിമം കൂലിയുടെ പകുതി പോലും നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 550 രൂപയില്‍ നിന്നും അഞ്ച് വര്‍ഷം കൊണ്ട് വേതനം 10000 രൂപയാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് മൂന്നു തവണയായി കിട്ടുന്ന തുച്ഛ വേതനത്തില്‍ നിന്നും അങ്കണ്‍വാടിയുടെ ചിലവിനുള്ള പണം കൂടി അവര്‍ക്ക് കണ്ടത്തേണ്ടി വരുന്നു. 9 മാസമായി പെന്‍ഷനും നല്‍കുന്നില്ല.
അങ്കണവാടി, ആശ സമരങ്ങളെ പുച്ഛിക്കുന്നവര്‍ കമ്മ്യൂണിസ്റ്റല്ല. മുതലാളിത്ത സര്‍ക്കാരാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് സംരക്ഷണം നല്‍കാന്‍ സ്പീക്കര്‍ തയാറായില്ലെങ്കില്‍ നിയമസഭ നടപടികളുമായി സഹകരിക്കണമോയെന്ന് പ്രതിപക്ഷത്തിന് ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

”യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അങ്കണവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 10,000 രൂപയായും ഹെല്‍പര്‍മാരുടേത് 7,000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രിയായിരുന്ന കെ.കെ ശൈലജ 2016ല്‍ പറഞ്ഞിരുന്നു. ഇന്ന് പോഷകാഹാര വിതരണം, അനൗപചാരിക വിദ്യാഭ്യാസം, നവജാത ശിശുക്കളുടെയും ഗര്‍ഭിണികളുടെയും ഭവന സന്ദര്‍ശനം, അവര്‍ക്കുവേണ്ട ന്യൂട്രീഷന്‍ കൗണ്‍സലിംഗ് എന്നിവ അങ്കണവാടി പ്രവര്‍ത്തകര്‍ ചെയ്യണം. അങ്കണവാടി പ്രവര്‍ത്തകരുടെ ജോലിഭാരം വര്‍ധിച്ചു. സാമൂഹ്യാധിഷ്ഠിത പരിപാടി, ഗ്രാമീണ ആരോഗ്യ-ശുചിത്വ-പോഷക ദൗത്യം , മൊബിലൈസിങ് പ്രവര്‍ത്തനം എന്നിവ കൂടാതെ സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏല്‍പ്പിക്കുന്ന വിവിധ ജോലികള്‍, സര്‍വേകള്‍, സെന്‍സസ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യണം.

കേരളത്തിലെ മിനിമം വേജസ് ഒരുദിവസം 700 രൂപയായിട്ടും അങ്കണവാടി ജീവനക്കാര്‍ക്ക് കിട്ടുന്നത് മൂന്നൂറോ 350 രൂപയോ മാത്രമാണ്. ഇപ്പോള്‍ കിട്ടുന്ന ഓണറേറിയം തന്നെ മൂന്നു തവണയായാണ് കിട്ടുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിഹിതം വര്‍ധിപ്പിക്കണമെന്നതു തന്നെയാണ് യുഡിഎഫിന്റെ നിലപാടെന്നും ഇന്നത്തെ ജീവിതചെലവ് കൂടി പരിഗണിച്ച് അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

2024 മുതല്‍ ഒന്‍പത് മാസമായി അങ്കണ്‍വാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയിട്ടില്ലെന്നും ഇതിനൊക്കെ വേണ്ടി സമരം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ പരിഹസിച്ചാല്‍ നിങ്ങള്‍ ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടിയല്ല, മുതലാളിത്ത പാര്‍ട്ടിയാണെന്ന് പറയേണ്ടി വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Continue Reading

Trending