india
ബംഗാളിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു: മമത ബാനർജി
പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടികളായ ‘റാമും ബാമും’ (ബി.ജെ.പിയും ഇടതുപക്ഷവും) സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മമത വിമർശിച്ചു.

പശ്ചിമ ബംഗാളിൽ ബി.ജെ.പിയും ആർ.എസ്.എസും കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ റെഡ് റോഡിൽ വാർഷിക ഈദ്-ഉൽ-ഫിത്തർ പ്രാർത്ഥനയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത. പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടികളായ ‘റാമും ബാമും’ (ബി.ജെ.പിയും ഇടതുപക്ഷവും) സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മമത വിമർശിച്ചു.
വർഗീയ കലാപങ്ങൾക്ക് ആക്കം കൂട്ടാൻ ലക്ഷ്യമിട്ടുള്ള പ്രകോപനങ്ങളിൽ വീഴരുതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒപ്പം തന്റെ സർക്കാർ സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കുമെന്നും പറഞ്ഞു.
‘കലാപത്തിന് ആക്കം കൂട്ടാൻ പ്രകോപനങ്ങൾ നടക്കുന്നുണ്ട്. പക്ഷേ ദയവായി ഈ കെണികളിൽ വീഴരുത്. പശ്ചിമ ബംഗാൾ സർക്കാർ ന്യൂനപക്ഷങ്ങൾക്കൊപ്പമാണ് നിൽക്കുന്നത്. സംസ്ഥാനത്ത് സംഘർഷം സൃഷ്ടിക്കാൻ ആർക്കും കഴിയില്ല,’മമത ബാനർജി പറഞ്ഞു.
രാജ്യത്ത് ന്യൂനപക്ഷണങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് മമത ബാനർജി ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കാൻ ബി.ജെ.പി ‘ജുംല രാഷ്ട്രീയത്തിൽ’ ഏർപ്പെടുന്നുവെന്ന് ആരോപിച്ചു.
അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ചെറുക്കുന്നതിൽ പാർട്ടി വിജയിച്ചുവെന്നും പാർട്ടിയിലെ ഐക്യമാണത്തിന് കാരണമെന്നും ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഒരുമിച്ച് ബി.ജെ.പിയുടെ മുന്നേറ്റത്തെ ചെറുത്തു. ബി.ജെ.പി ഹിന്ദുക്കൾ അപകടത്തിലാണെന്ന് പറയുന്നു. വർഗീയ രാഷ്ട്രീയത്തിന്റെ കണ്ണട മാറ്റാൻ ഞാൻ അവരോട് ആവശ്യപ്പെടുകയാണ്. സത്യം പറഞ്ഞാൽ, അവരുടെ രാഷ്ട്രീയം കാരണം രാജ്യം മുഴുവൻ അപകടത്തിലാണ്. പശ്ചിമ ബംഗാളിൽ ഭിന്നത സൃഷ്ടിക്കാൻ അവർ ശ്രമിച്ചാൽ, ഞങ്ങൾ അതിനെ ചെറുക്കും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഭിന്നത വിതയ്ക്കുന്നതിനും വർഗീയ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കെതിരെ തൃണമൂൽ കോൺഗ്രസ് തുടർന്നും പോരാടുമെന്ന് ഇരു നേതാക്കളും പറഞ്ഞു.
നിലവിൽ പശ്ചിമ ബംഗാളിലെ മാൾഡയിലെ മോട്ടബാരിയിൽ വർഗീയ സംഘർഷം തുടർന്നുകൊണ്ടിരിക്കുകയാണ്. തീവയ്പ്പ്, പൊതുസ്വത്ത് നശിപ്പിക്കൽ, ആക്രമണങ്ങൾ എന്നിവയെ തുടർന്ന് ജില്ലാ ഭരണകൂടം ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കാൻ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
ബംഗാളിലെ മാൾഡയിലെ പ്രാദേശിക പള്ളിയുടെ സമീപത്ത് കൂടി നടന്ന രാമനവമിക്കുള്ള ഒരുക്ക റാലിക്കിടെ ചിലർ പള്ളിക്ക് നേരെ പടക്കം എറിഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. സംഭവം വർഗീയ സംഘർഷമായി പരിണമിക്കുകയും ഇത് റോഡ് ഉപരോധങ്ങൾക്കും നിയമപാലകരുമായുള്ള ഏറ്റുമുട്ടലുകൾക്കും കാരണമായി.
india
എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി
പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

2026 ജനുവരി 1 മുതല്‍ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്‍ജിന്‍ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.
നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്‌കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.
india
വാല്‍പ്പാറയില്‍ നാലുവയസ്സുകാരിയെ പുലി പിടിച്ചു; തിരച്ചില്‍ തുടരുന്നു
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചു കൊണ്ടുപോയത്. കുട്ടിക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവമുണ്ടായത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.
കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും നാട്ടുകാരുമടക്കം തിരച്ചില്‍ നടത്തുകയാണ്.
india
ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി
പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു.

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പരാതി നിരീക്ഷിച്ച ഹൈക്കോടതി പാസ്‌പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി. അതേസമയം ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എന്‍ അനന്ദ് വെങ്കടേശ് പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കാലഘട്ടത്തില്‍ പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടേതെന്നും കോടതി വിമര്‍ശിച്ചു. യുവതിയുടെ അപേക്ഷയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് കോടതി ഉത്തരവ്.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.
-
kerala3 days ago
കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും
-
News3 days ago
ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന
-
News3 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
kerala3 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
kerala3 days ago
കണ്ണൂരില്‍ വീണ്ടും തെരുവുനായ ആക്രമണം; 11 പേര്‍ക്ക് പരിക്ക്
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala3 days ago
മഴ തുടരും; എട്ട് ജില്ലകളില്‍ മഴമുന്നറിയിപ്പ്
-
kerala2 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്