Connect with us

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Health

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷം; ഇന്നലെ പനി ബാധിച്ചത് 7,932 പേര്‍ക്ക്

ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതര്‍ ഏറണാകുളത്താണ് ഉള്ളത്.

Published

on

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷം. ഇന്നലെ പനി ബാധിച്ചത് 7,932 പേര്‍ക്ക്. സംസ്ഥാനത്ത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഡെങ്കിപ്പനിയും എലിപ്പനിയും. 59 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതര്‍ ഏറണാകുളത്താണ് ഉള്ളത്. 233 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്.

ആറു പേര്‍ പനി ബാധിച്ച് മരിച്ചു. 2  പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലും മലപ്പുറത്തുമാണ് എലിപ്പനി മരണം സംഭവിച്ചത്. സംസ്ഥാനത്ത് എട്ടു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 24പേര്‍ക്ക് എലിപ്പനി രോഗബാധയുണ്ടെന്ന് സംശയിക്കുന്നുണ്ട്. 74 പേര്‍ക്കാണ് ഇന്നലെ ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചത്. 3 പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.

മലപ്പുറം(1236), തിരുവനന്തപുരം(708), എറണാകുളം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ അഞ്ഞൂറിലധികം പേര്‍ പനി ബാധിച്ച് ചികിത്സ തേടി. സംസ്ഥാനത്ത് ഇതുവരെ 50 പനി മരണങ്ങളാണ് നടന്നത്. ഇതില്‍ 13 മരണങ്ങള്‍ പനി മൂലമെന്ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 37 മരണങ്ങള്‍ പനി മൂലമെന്ന് സംശയിക്കുകയും ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ച് 28ഓളം പേരാണ് മരിച്ചത്. 9 ഓളം എലിപ്പനി മരണങ്ങള്‍ ഉണ്ടായതായും സംശയിക്കുന്നുണ്ട്.

Continue Reading

Food

പത്രങ്ങളില്‍ ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

Published

on

പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. കമല വര്‍ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകള്‍ ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കമല വര്‍ധന റാവു പറഞ്ഞു.

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വട പാവ്, ബേക്കറി വസ്തുക്കള്‍ അടക്കം ആഹാര സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞു നല്‍കുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാര്‍ക്കും മറ്റും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അച്ചടി മഷി ഹാനികരമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞ് നല്‍കരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

Continue Reading

Health

ഡോക്ടര്‍മാരുടെ കുറിപ്പടി നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സമിതി

സ്ഥാപനമേധാവി ചെയര്‍മാനായും റീജണല്‍ മെഡിക്കല്‍ ഓഫീസര്‍ (ആര്‍.എം.ഒ), ഡെപ്യൂട്ടി സൂപ്രണ്ട്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, സ്‌റ്റോര്‍ കസ്‌റ്റോഡിയന്‍ എന്നിവരാകും അംഗങ്ങള്‍.

Published

on

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ മരുന്നുകുറിക്കലില്‍ പിടിമുറുക്കി സര്‍ക്കാര്‍. കുറിപ്പടി നിരീക്ഷിക്കാനായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രിസ്‌ക്രിപ്ഷന്‍ (കുറിപ്പടി) ഓഡിറ്റ് കമ്മിറ്റി രൂപവത്കരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുകയാണ് പ്രധാനലക്ഷ്യം. ഡോക്ടര്‍മാര്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ കുറിക്കുന്നതിനും നിയന്ത്രണംവരും. ആശുപത്രികളിലുള്ള ജനറിക് മരുന്നുകള്‍ പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് ഓഡിറ്റ് കമ്മിറ്റി ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കി. എല്ലാ സ്ഥാപനങ്ങളിലും ഇതു നിരീക്ഷിക്കുന്നതിനായി ഓഡിറ്റ് കമ്മിറ്റിയുണ്ടാക്കണം.

സ്ഥാപനമേധാവി ചെയര്‍മാനായും റീജണല്‍ മെഡിക്കല്‍ ഓഫീസര്‍ (ആര്‍.എം.ഒ), ഡെപ്യൂട്ടി സൂപ്രണ്ട്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, സ്‌റ്റോര്‍ കസ്‌റ്റോഡിയന്‍ എന്നിവരാകും അംഗങ്ങള്‍.

ഒരു മെഡിക്കല്‍ ഓഫീസര്‍മാത്രമുള്ള സ്ഥാപനങ്ങളില്‍ അതിന്റെ പരിധിയിലുള്ള ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ചെയര്‍മാനായും സ്ഥാപനമേധാവി, സ്‌റ്റോര്‍ കസ്‌റ്റോഡിയന്‍ എന്നിവര്‍ അംഗങ്ങളായും കമ്മിറ്റി രൂപവത്കരിക്കണം. എല്ലാമാസവും കമ്മിറ്റി പരിശോധന നടത്തി അപാകമുണ്ടെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു കൈമാറണമെന്നും ഉത്തരവിലുണ്ട്.

മരുന്നു കുറിക്കുമ്പോള്‍

എല്ലാ ഡോക്ടര്‍മാരും ഒ.പി. ചീട്ടില്‍ മരുന്നുകുറിക്കുമ്പോള്‍ ചില നിബന്ധനകള്‍ പാലിക്കണം ആശുപത്രിയിലില്ലാത്ത മരുന്നുകള്‍ അനാവശ്യമായി കുറിക്കരുത്. ബ്രാന്‍ഡഡ് മരുന്നുകളുള്‍പ്പെടെ കുറിക്കുന്നത് ഇതിലൂടെ തടയാനാകുമെന്നാണ് വിലയിരുത്തല്‍.

1.ഹൗസ് സര്‍ജന്‍സി ചെയ്യുന്നവര്‍ നല്‍കുന്ന കുറിപ്പുകള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടമുണ്ടാകണം.

2. ഫാര്‍മസിയിലെത്തുന്ന മരുന്നുചീട്ടുകളില്‍ നിബന്ധന പാലിക്കാത്ത മരുന്നുകള്‍ വിതരണംചെയ്യരുത്.

3.ഒ.പി. ചീട്ടുകളില്‍ അപാകമുണ്ടെങ്കില്‍ സ്‌റ്റോര്‍ കസ്‌റ്റോഡിയന്‍ വഴി കമ്മിറ്റിക്കു റിപ്പോര്‍ട്ടുനല്‍കണം

ഫാര്‍മസിസ്റ്റുമാര്‍ക്കുപോലും വായിക്കാനാകാത്ത കുറിപ്പടികളെഴുതുന്ന ഡോക്ടര്‍മാര്‍ക്ക് പുതിയ നടപടി തിരിച്ചടിയാകും

Continue Reading

Trending