EDUCATION
കാലിക്കറ്റ് സര്‍വകലാശാലയില്‍ സി.പി.എം നേതാവിന്റെ മകന് ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥിരം നിയമനത്തിന് നീക്കം
തസ്തിക നിലവിലില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും മുസ്ലിം ലീഗ്
അംഗങ്ങള്‍

കാലിക്കറ്റ് സര്‍വകലാശാല കായികവിഭാഗത്തില്‍ സി.പി.എം നേതാവിന്റെ മകന് ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥിരം നിയമനത്തിന് നീക്കമെന്ന് ആരോപണം. ആലപ്പുഴക്കാരനായ സി.പി.എം നേതാവിന്റെ മകന് സര്‍വകലാശാലയില്‍ സ്ഥിരം നിയമനത്തിന് മന്ത്രി ശിപാര്‍ശ ചെയ്തതിനാല്‍ ഒന്നാം റാങ്ക് നല്‍കിയെന്നും സര്‍വകലാശാലയില്‍ നിലവിലില്ലാത്ത തസ്തികയിലാണ് സ്ഥിരം നിയമന നീക്കമെന്നും മുസ്ലിം ലീഗ് പ്രതിനിധികളായ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആരോപിച്ചു.
നിയമനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിന്‍ഡിക്കേറ്റ് യോഗത്തില്‍ എതിര്‍ക്കുമെന്നും ലീഗ് പ്രതിനിധിയായ അംഗം ഡോ. പി. റഷീദ് അഹമ്മദ് വ്യക്തമാക്കി.
അസോസിയേറ്റ് പ്രഫസര്‍ക്ക് തുല്യമായ തസ്തികയില്‍ നിയമനത്തിന് സംവരണ മാനദണ്ഡങ്ങള്‍പോലും പാലിച്ചിട്ടില്ലെന്നും സഹ ഉദ്യോഗാർഥികളുടെ പ്രവൃത്തി പരിചയവും അധികയോഗ്യതയും പരിഗണിച്ചില്ലെന്നും മുസ്ലിം ലീഗ് അംഗങ്ങള്‍ ആരോപിച്ചു. 2022 നവംബറിലാണ് നിയമന വിജ്ഞാപനമിറങ്ങിയത്. ആ ഘട്ടത്തില്‍തന്നെ ഇത്തരമൊരു തസ്തിക സര്‍വകലാശാലയില്‍ ഇല്ലെന്ന വാദമുയര്‍ന്നിരുന്നു.
ശനിയാഴ്ച നടന്ന നിയമന അഭിമുഖത്തില്‍ 4 ഉദ്യോഗാർഥികളാണ് പങ്കെടുത്തത്. ഇതില്‍ 3 പേര് സി.പി.എം അനുഭാവികളായിരുന്നു. ഇവരില്‍ ആലപ്പുഴക്കാരന് ഒന്നാം റാങ്ക് നല്‍കുകയായിരുന്നു. ഒന്നാം റാങ്ക് ലഭിച്ച ആലപ്പുഴക്കാരന്റെ ഗവേഷക മാര്‍ഗദര്‍ശിയായിരുന്നു സെലക്ഷന് കമ്മിറ്റിയിലെ ഒരംഗം.
EDUCATION
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം.
സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1,89,479 വിദ്യാര്‍ഥികളില്‍ 1,30,158 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം.
പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം:
https://results.hse.kerala.gov.in/results എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക
രജിസ്റ്റര്‍ നമ്പരും ജനനത്തീയതിയും നല്‍കുക
ക്യാപ്ച കോഡ് നല്‍കുക
പരീക്ഷാ ഫലം ലഭ്യമാകും.
തുടരാവശ്യങ്ങള്‍ക്കായി പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.
EDUCATION
‘സംസ്ഥാനത്ത് സ്കൂള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും’: വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ രണ്ടിന് തന്നെ സ്കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാലാവസ്ഥ നോക്കിയതിന് ശേഷം തിയതിയില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
EDUCATION
പ്ലസ് വൺ പ്രവേശനം: ഇന്നു കൂടി അപേക്ഷിക്കാം; ട്രയല്‍ അലോട്ട്മെന്റ് 24ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം. ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണം ഇന്ന് (മെയ് 20) വൈകിട്ട് അഞ്ചിന് അവസാനിക്കും. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേയ്ക്കുള്ള അപേക്ഷാ സമർപ്പണത്തിനുള്ള സമയപരിധിയും ഇന്നുവരെയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india23 hours ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News2 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
film2 days ago
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ കുറ്റം ചെയ്തതിന് തെളിവുണ്ടെന്ന് പൊലീസ്