Connect with us

kerala

“പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചതിൽ, ആളുകൾ കാണുന്നത് എന്റെ മതം” ; ഷെയ്ൻ നിഗം

Published

on

പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത് കുഞ്ഞുങ്ങളെ അടക്കം കൊന്നു തള്ളുന്നത് കണ്ടിട്ടാണ്, അവിടെയും ആളുകൾ തന്റെ മതം ചൂണ്ടിക്കാണിച്ച് വിമർശിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്ന് ഷെയ്ൻ നിഗം. ഉണ്ണി ശിവലിംഗത്തിന്റെ സംവിധാനത്തിൽ ഷെയിൻ നിഗം നായകനായി, ശന്തനു, അൽഫോൻസ് പുത്രൻ, സെൽവരാഘവൻ, പ്രീതി അസ്രാണി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ബൾട്ടി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷെയിൻ നിഗം.

“പലസ്‌തീൻ വിഷയം വളരെ വലിയൊരു പ്രശ്നമായിട്ട് മാറി, ഇന്നും അത് കഴിഞ്ഞിട്ടില്ല, അതിൽ പലരും കമന്റ് ചെയ്യുന്നത്, ‘ഈ മതത്തിന്റെ ഒരു സംഭവം നടന്നപ്പോൾ, എന്താ ഷെയ്ൻ പ്രതികരിക്കാത്തത്?, മറ്റൊരിടത്ത് ഇങ്ങനെയൊരു സംഭവം നടന്നപ്പോൾ എന്ത്കൊണ്ട് പ്രതികരിച്ചില്ല, എന്നൊക്കെയാണ്. ഞാൻ പത്രം വായിക്കുന്നരാളല്ല. കാരണം ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ നെഞ്ചുവേദനയെടുക്കും. സോഷ്യൽ മീഡിയയിൽ ഈ വിഷയം പലവട്ടം കാണേണ്ടി വന്നപ്പോൾ പ്രതികരിച്ച് പോയതാണ് ; ഷെയ്ൻ നിഗം.

ഒരു വർഷം മുൻപായിരുന്നു പലസ്തീൻ വിഷയത്തിലെ ഒരു അഭിമുഹത്തിൽ ഷെയ്ൻ നിഗം പ്രതികരിച്ചത്. വെറുതെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുന്നത് എന്തിനാ, തമ്മിൽ പ്രശ്നമുള്ളവർ മാറി നിന്ന് അങ്ങ് അടിച്ച് തീർക്ക് എന്നും, യുദ്ധം ബാധിക്കപ്പെട്ടവരെയൊക്കെ കാണുമ്പോ തന്റെ അമ്മയെ ആ സ്ഥാനത്ത് കാണും എന്നുമായിരുന്നു ഷെയ്ൻ നിഗം പറഞ്ഞിരുന്നത്.

കബഡി കളിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘ബൾട്ടി’ ആക്ഷൻ ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് പുതിയ തമിഴ് മ്യൂസിക്ക് സെൻസേഷനായ സായ് അഭ്യായങ്കറാണ്. നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന ‘ഹാൽ’ എന്ന ചിത്രത്തിലും ഷെയ്ൻ നിഗം കേന്ദ്ര കഥാപാത്രത്തെ അഭിനയിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍

പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും വേഗത്തിലാക്കിയിരുന്നു

Published

on

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെയോ ചൊവാഴ്ചയോ ഉണ്ടായേക്കും. ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. ഡിസംബര്‍ 20ന് മുന്‍പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും വേഗത്തിലാക്കിയിരുന്നു. പല തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഏതാനും മാസങ്ങള്‍ കഴിയുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പും എത്തും. തദ്ദേശ തിരഞ്ഞെടുപ്പായതിനാല്‍ ദേശീയ നേതാക്കളുടെ സാന്നിധ്യം സംസ്ഥാനത്തുണ്ടാകില്ല. എന്നാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാവും.

Continue Reading

kerala

ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ പനിയില്ലായിരുന്നു, ലേബര്‍ റൂമില്‍ ഒരു അണുബാധ ഉണ്ടാകില്ല; പ്രതികരിച്ച് എസ്എടി അധികൃതർ

ലേബര്‍ റൂമില്‍ ഒരു അണുബാധയും ഉണ്ടാകില്ലെന്നും കൃത്യമായി അണുവിമുക്തമാക്കിയാണ് മുന്നോട്ടുപോകുന്നതെന്നും ഡോ.ബിന്ദു പറഞ്ഞു.

Published

on

പ്രസവസമയത്തോ ആശുപത്രിയില്‍ നിന്നു പോകുമ്പോഴോ ശിവപ്രിയയ്ക്ക് അണുബാധയൊ, പനിയൊ ഉണ്ടായിട്ടില്ലെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു. ഡിസ്ചാര്‍ജ് ആകുന്ന സമയം പനി ഉള്ള കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലേബര്‍ റൂമില്‍ ഒരു അണുബാധയും ഉണ്ടാകില്ലെന്നും കൃത്യമായി അണുവിമുക്തമാക്കിയാണ് മുന്നോട്ടുപോകുന്നതെന്നും ഡോ.ബിന്ദു പറഞ്ഞു. അതേസമയം, ശിവപ്രിയയുടെ പോസ്റ്റുമോര്‍ട്ടം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നാളെ നടത്തും. മരണകാരണം കണ്ടെത്തുമെന്ന് ഉറപ്പ് ലഭിച്ചതോടെ ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചു.

വളരെ മനോവിഷമമുണ്ടാക്കിയ കാര്യമാണ് ശിവപ്രിയയുടെ മരണം. വീട്ടില്‍ പോയതിനു ശേഷമാണ് പനി ബാധിച്ച് അഡ്മിറ്റാകുന്നത്. വന്നപ്പോള്‍ തന്നെ ഗുരുതരമായ അവസ്ഥയിലായിരുന്നു. പ്രസവം കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റി അടുത്ത രണ്ടുദിവസവും റൗണ്ട്‌സിന് ഡോക്ടര്‍മാര്‍ ശിവപ്രിയയെ കണ്ടിരുന്നു. അപ്പോള്‍ എല്ലാം നോര്‍മലായിരുന്നുവെന്ന് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സുജ പറഞ്ഞു. പനിയുമുണ്ടായിരുന്നില്ല. അതിനാലാണ് മൂന്നാമത്തെ ദിവസം ഡിസ്ചാര്‍ജ് ചെയ്തത്. വീട്ടില്‍ പോയതിനു ശേഷം പിറ്റേ ദിവസമാണ് പനിയും വയറിളക്കവുമായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.- ഡോ.ബിന്ദു പറഞ്ഞു.

എസ്എടി ആശുപത്രിയില്‍ പ്രസവത്തിനു പിന്നാലെയുള്ള ചികിത്സാ പിഴവിനെ തുടര്‍ന്ന് അണുബാധയേറ്റാണ് ശിവപ്രിയ (26) മരിച്ചതെന്ന് ആരോപിച്ചായിരുന്നു ആശുപത്രിയില്‍ ബന്ധുക്കളുടെ പ്രതിഷേധം. കഴിഞ്ഞ മാസം 22നായിരുന്നു എസ്എടി ആശുപത്രിയില്‍ ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ട ഇവര്‍ പനിയെ തുടര്‍ന്ന് 26ന് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ ബ്ലഡ് കള്‍ചറില്‍ അണുബാധ കണ്ടെത്തി. തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റിയെങ്കിലും ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. എസ്എടി ആശുപത്രിയില്‍ നിന്നാണ് ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതെന്നും ചികിത്സാപ്പിഴവ് സംഭവിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

Continue Reading

Environment

യുപിയില്‍ ദിനോസറിന്റെതെന്ന് കരുതപ്പെടുന്ന ഫോസില്‍ കണ്ടെത്തി

സഹറന്‍പൂര്‍ ജില്ലയിലെ സഹന്‍സറ നദീതീരത്താണ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെടുത്തത്.

Published

on

ഉത്തര്‍പ്രദേശില്‍ ട്രൈസെറാടോപ്പ്‌സ് വിഭാഗത്തിലെ ദിനോസറിന്റെതെന്ന് കരുതപ്പെടുന്ന ഫോസില്‍ ഭാഗങ്ങള്‍ കണ്ടെത്തി. സഹറന്‍പൂര്‍ ജില്ലയിലെ സഹന്‍സറ നദീതീരത്താണ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെടുത്തത്.

മൂന്ന് കൊമ്പുകളുള്ള ദിനോസര്‍ വിഭാഗമായ ട്രൈസെറാടോപ്പ്‌സിന്റെ മൂക്കിന്റെ ഭാഗമാണ് കണ്ടെത്തിയതെന്ന് നാച്ചുറല്‍ ഹിസ്റ്ററി ആന്‍ഡ് കണ്‍സര്‍വേഷന്‍ സെന്ററിന്റെ സ്ഥാപകന്‍ മുഹമ്മദ് ഉമര്‍ സെയ്ഫ് പറഞ്ഞു.

100.5 ദശലക്ഷം വര്‍ഷങ്ങള്‍ക്കും 66 ദശലക്ഷം വര്‍ഷങ്ങള്‍ക്കും ഇടയിലുള്ള അവസാന ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണ് െ്രെടസെറാടോപ്പ്‌സുകള്‍ ജീവിച്ചിരുന്നത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നിരവധി ഫോസിലുകള്‍ സമീപ വര്‍ഷങ്ങളില്‍ ഈ പ്രദേശത്ത് നിന്ന് ഖനനം ചെയ്തതെടുത്തിട്ടുണ്ട്.

Continue Reading

Trending