Connect with us

kerala

ഇന്ധന വില വർധന ജനജീവിതം ദുസ്സഹമാക്കും : പിണറായി വിജയൻ

പെട്രോൾ ഡീസൽ സെസ് വിലക്കയറ്റത്തിന് വഴിവെക്കുമെന്ന ആരോപണത്തിനിടെ മുഖ്യമന്ത്രി പിണറായിയുടെ പഴയ പോസ്റ്റ് വൈറലാകുന്നു

Published

on

2015 ഏപ്രിൽ 30ന് പിണറായി വിജയൻ ഇട്ട പോസ്റ്റാണ് വൈറലാകുന്നത്. ഇരട്ടത്താപ്പേ ,നിൻ്റെ പേരോ …. എന്നാണ് ജനം ചോദിക്കുന്നത് ..പിണറായിയുടെ പഴയ ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ: പെട്രോൾ ഡീസൽ വില വർധന നല്ല നാളിൻ്റെ ലക്ഷണമാണോ? എന്താണ് രണ്ടാം യു പി എ ഗവർമെൻ്റും മോഡി സർക്കാരും തമ്മിലുളള സാമ്യം എന്ന് സംശയിക്കുന്നവർക്ക് ബോധ്യമാകുന്ന ഉത്തരമാണ് അന്യായമായ വില വർധന. ജനജീവിതം അക്ഷരാർത്ഥത്തിൽ ദുസ്സഹം ആക്കുന്നതാണ് ഈ നടപടി ”

kerala

പാനൂർ ബോംബ് സ്‌ഫോടനക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്

മോദി വർഗീയവത്കരിക്കുന്നതിനേക്കാൾ വർഗീയത പറയുന്നത് പിണറായിയാണെന്നും ഹസൻ പറഞ്ഞു

Published

on

പാനൂർ ബോംബ് സ്‌ഫോടനക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്. ഇക്കാര്യം ഉന്നയിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസൻ കത്ത് നൽകി. യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിർമാണമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബോംബ്  നിർമിച്ചതെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മും പ്രതികളെ പിന്തുണക്കുകയാണ്. ബോംബ് നിർമാണം ഭീകര പ്രവർത്തനമാണ്. മുഖ്യമന്ത്രി പറഞ്ഞതു പോലെ ചെറിയ കാര്യമല്ല. വടകരയിൽ ഷാഫിയുടെ വിജയത്തെ സിപിഎം പേടിക്കുകയാണെന്നും ഹസൻ പറഞ്ഞു.

വീടിനടുത്ത് ഒരാൾ മരിച്ചാൽ അനുശോചിക്കാൻ പോകില്ലേയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. ക്ലിഫ് ഹൗസിൽ നിന്നും 16 കിലോമീറ്റർ അപ്പുറത്തുള്ള സിദ്ധാർഥന്റെ വീട്ടിൽ മുഖ്യമന്ത്രി പോയില്ല. ക്രൂരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മോദി വർഗീയവത്കരിക്കുന്നതിനേക്കാൾ വർഗീയത പറയുന്നത് പിണറായിയാണെന്നും ഹസൻ ആരോപിച്ചു.

Continue Reading

kerala

ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി; പരിസരത്ത് സിറിഞ്ചുകൾ

ഒഞ്ചിയം നെല്ലാച്ചാരി പള്ളിയുടെ പിറകിലെ ആളൊഴിഞ്ഞ സ്ഥലത്ത് രാവിലെ എട്ടരയോടെയാണ് രണ്ട് യുവാക്കളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

വടകര ഒഞ്ചിയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് രണ്ട് യുവാക്കാളെ മരിച്ച നിലയില്‍ കണ്ടെത്തി. അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് നിഗമനം. ഇവരുടെ കൂടെ ഉണ്ടായിരുന്ന ഒരാളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒഞ്ചിയം നെല്ലാച്ചാരി പള്ളിയുടെ പിറകിലെ ആളൊഴിഞ്ഞ സ്ഥലത്ത് രാവിലെ എട്ടരയോടെയാണ് രണ്ട് യുവാക്കളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രദേശവാസികളായഅക്ഷയ്, രണ്‍ദീപ് എന്നിവരാണ് മരിച്ചത്. അവശനിലയില്‍ കാണപ്പെട്ട മറ്റൊരു യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ ചോദ്യം ചെയ്യാനുള്ള അവസ്ഥയിലായിട്ടില്ലെന്ന് എടച്ചേരി പൊലീസ് അറിയിച്ചു. മൃതദേഹങ്ങളുടെ സമീപത്തു നിന്നും സിറിഞ്ചുകളും ലഹരിമരുന്ന് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. . ഫോറന്‍സിക്, ഇന്‍ക്വസ്റ്റ് പരിശോധനകള്‍ പൂര്‍ത്തിയായി. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം.

Continue Reading

gulf

മനുഷ്യ നന്മയുടെ 34 കോടി; റഹീമിന്റെ മോചനത്തിന് കൈയയച്ച് സഹായിച്ച് കേരളം

മുസ്ലിംലീഗിന്റെ ഫറോക്കിലെ പ്രാദേശിക നേതാക്കൾ നേതൃത്വം നൽകിയ നിയമ സഹായ സമിതിയാണ് മോചനദ്രവ്യം സ്വരൂപിക്കുന്നതിന് വേണ്ടി മുന്നിട്ടിറങ്ങിയത്.

Published

on

34 കോടി രൂപയുടെ ലക്ഷ്യം തൊട്ട് അബ്ദുൽ റഹീം നിയമ സഹായ സമിതി. സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന റഹീമിന്റെ മോചനത്തിന് വേണ്ടിയാണ് കേരളം ഒന്നടങ്കം രംഗത്തിറങ്ങി ഇത്രയും തുക ദ്രുതഗതിയിൽ സമാഹരിച്ചത്. മുസ്ലിംലീഗിന്റെ ഫറോക്കിലെ പ്രാദേശിക നേതാക്കൾ നേതൃത്വം നൽകിയ നിയമ സഹായ സമിതിയാണ് മോചനദ്രവ്യം സ്വരൂപിക്കുന്നതിന് വേണ്ടി മുന്നിട്ടിറങ്ങിയത്. കേരളത്തിലെ വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക, സന്നദ്ധ പ്രവർത്തകർ ഈ സംരംഭത്തെ കൈയയച്ച് സഹായിച്ചു.

പെരുന്നാൾ ദിനത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം വ്യാപകമായ ധനസമാഹരണം നടത്തി. ഇതിനായി തയ്യാറാക്കിയ പ്രത്യേക ആപ്ലിക്കേഷൻ വഴി അപ്പപ്പോൾ അപ്‌ഡേഷനുകൾ വന്നുകൊണ്ടിരുന്നു. മണിക്കൂറുകൾക്കകമാണ് കോടിക്കണക്കിന് രൂപ നൽകി മനുഷ്യ സ്‌നേഹികൾ ഈ മഹാ ദൗത്യത്തിന്റെ ഒപ്പം നിന്നത്. കേരളത്തിന് പുറമെ ഗൾഫ് രാജ്യങ്ങളിലും ഫണ്ട് കളക്ഷൻ നടന്നിരുന്നു.

Continue Reading

Trending