Connect with us

india

ടെസ്റ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്;  ഇനി ഏകദിനത്തില്‍ മാത്രം

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം

Published

on

ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഏവരെയും അമ്പരപ്പിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്കുവേണ്ടി ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമാകും താരം കളിക്കുക. 67 ടെസ്റ്റുകളില്‍നിന്ന് 4301 റണ്‍സാണ് ഇതുവരെ താരം ഇന്ത്യക്കായി നേടിയത്. 12 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.

‘ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്ന വിവരം ഏവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. വെള്ളക്കുപ്പായത്തില്‍ രാജ്യത്തിനുവേണ്ടി കളിക്കാനായത് വലിയ അംഗീകാരമാണ്. ഇത്രയുംകാലം നിങ്ങള്‍ തന്ന സ്‌നേഹത്തിനും പിന്തുണക്കും നന്ദി. ഇന്ത്യക്കുവേണ്ടി ഏകദിന ക്രിക്കറ്റില്‍ തുടരും’ -രോഹിത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

ജൂണ്‍ 20നാണ് ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. മോശം ഫോമിലുള്ള രോഹിത്തിനെ നേരത്തെ തന്നെ ടെസ്റ്റ് ടീമില്‍നിന്ന് ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2024 ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചിരുന്നു.

38കാരനായ രോഹിത്തിന്റെ കീഴിലാണ് ഇന്ത്യ കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയത്. ഫൈനലില്‍ ആസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ആസ്‌ട്രേലിയയോട് നാണംകെട്ടതും രോഹിത്തിന്റെ നായക പദവി തുലാസിലാക്കിയിരുന്നു. രണ്ടു പരമ്പരകളിലും രോഹിത് ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. എന്നാല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തോടെ രോഹിത് തന്നെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലും ടീം ഇന്ത്യയെ നയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.

india

റഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് പിഴ; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ; പ്രതികാര നടപടിയുമായി ട്രംപ്

ആഗസ്റ്റ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ട് വരുമെന്ന് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് അറിയിച്ചു. തീ

Published

on

യു.എസില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. ആഗസ്റ്റ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ട് വരുമെന്ന് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് അറിയിച്ചു. തീരുവക്ക് പുറമെ, ഇന്ത്യ റഷ്യയില്‍ നിന്ന് സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങിയതിന് പിഴ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ട്രംപ് പ്രഖ്യാപിച്ച തീരുവ പ്രാബല്യത്തില്‍ വരുന്നത് ആഗസ്റ്റ് ഒന്നുമുതലായിരിക്കും. കഴിഞ്ഞ ഏപ്രിലിലാണ് മറ്റ് രാജ്യങ്ങള്‍ക്കെതിരെ ട്രംപ് തീരുവ യുദ്ധം പ്രഖ്യാപിച്ചത്. അതില്‍ ചിലത് വെട്ടിക്കുറക്കുകയും മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച നടത്താനുള്ള സന്നദ്ധതയും ട്രംപ് അറിയിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളും മറ്റൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളുമാണ് ഇന്ത്യയിലുള്ളതെന്നും ട്രംപ് ആരോപിച്ചു. ഇതുമൂലം കുറച്ചു കാലങ്ങളായി ഇന്ത്യയുമായി കുറഞ്ഞ വ്യാപാരമേ നടന്നിട്ടുള്ളൂവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഇന്ത്യ തങ്ങളുടെ സുഹൃത്താണെന്നു പറഞ്ഞാണ് ട്രംപിന്റെ പോസ്റ്റ് തുടങ്ങുന്നത്. റഷ്യയില്‍ നിന്ന് തുടര്‍ച്ചയായി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതാണ് ട്രംപിന്റെ പ്രതികാരത്തിന് കാരണം.

”എപ്പോഴും തങ്ങളുടെ സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. റഷ്യ യുക്രെയ്‌നിലെ കൂട്ടക്കൊല നടത്തണമെന്ന് ലോകം ആഗ്രഹിക്കുമ്പോ, ചൈനക്കൊപ്പം റഷ്യയില്‍ നിന്ന് ഏറ്റവും ക്രൂഡ് ഓയില്‍ വാങ്ങുകയാണ് ഇന്ത്യ. ഇതൊന്നും നല്ലതല്ല. അത്‌കൊണ്ട് ആഗസ്റ്റ് ഒന്നുമുതല്‍ ഇന്ത്യ 26ശതമാനം തീരുവയും നേരത്തേ പറഞ്ഞ കാര്യങ്ങള്‍ക്ക് പിഴയും നല്‍കേണ്ടി വരും”എന്നാണ് ട്രംപിന്റെ പോസ്റ്റ്.

Continue Reading

india

ബെറ്റിങ് ആപ്പുകള്‍ പ്രമോട്ട് ചെയ്ത സംഭവം; ഇഡിക്ക് മുന്നില്‍ ഹാജരായി നടന്‍ പ്രകാശ് രാജ്

പണം സമ്പാദിക്കുകയെന്ന ലക്ഷ്യം തനിക്കുണ്ടായിട്ടില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോടു പ്രകാശ് രാജ് പ്രതികരിച്ചു.

Published

on

ബെറ്റിങ് ആപ്പുകള്‍ പ്രമോട്ട് ചെയ്ത സംഭവത്തില്‍ ഇഡി ചോദ്യം ചെയ്യലിന് ഹാജരായി നടന്‍ പ്രകാശ് രാജ്. 2016ലുണ്ടായ സംഭവമാണിതെന്നും ധാര്‍മികമായി താന്‍ അതില്‍ പങ്കെടുത്തിട്ടില്ല. പണം സമ്പാദിക്കുകയെന്ന ലക്ഷ്യം തനിക്കുണ്ടായിട്ടില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോടു പ്രകാശ് രാജ് പ്രതികരിച്ചു. ചോദ്യം ചെയ്യലിനോട് സഹകരിച്ചതായും നടന്‍ പറഞ്ഞു.

സൈബരാബാദ് പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് ബഷീര്‍ബാഗിലെ ഇഡി ഓഫിസിലാണ് പ്രകാശ് രാജ് ചോദ്യം ചെയ്യലിനു ഹാജരായത്. 2016ല്‍ ജംഗ്ലീ റമ്മിയുടെ പരസ്യത്തില്‍ അഭിനയിച്ചതിനാണ് നടനെതിരെ കേസെടുത്തത്. ബെറ്റിങ് ആപ്പ് കമ്പനിയുമായുള്ള കരാര്‍ അവസാനിച്ചുവെന്നും 2017നു ശേഷം ഗെയിം ആപ്ലിക്കേഷനുകള്‍ പ്രമോട്ട് ചെയ്തിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഇതില്‍ രാഷ്ട്രീയ പ്രേരിതമായി ഒന്നുമില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

Continue Reading

india

കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം; ബജ്‌രംഗ് ദള്‍ വാദം അനുകൂലിച്ച് ജാമ്യാപേക്ഷ എതിര്‍ത്ത് ഛത്തീസ്ഗഢ് സര്‍ക്കാര്‍

ജാമ്യം നല്‍കിയാല്‍ മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്ന ബജ്‌രംഗ് ദള്‍ വാദം പ്രോസിക്യൂഷന്‍ അനുകൂലിച്ചു.

Published

on

ഛത്തീസഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ത്തു. ജാമ്യം നല്‍കിയാല്‍ മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്ന ബജ്‌രംഗ് ദള്‍ വാദം പ്രോസിക്യൂഷന്‍ അനുകൂലിച്ചു. അതേസമയം, കേരളത്തിലെ വിവിധയിടങ്ങളില്‍ ഇന്ന് കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധ റാലി നടന്നു. വിവിധ സഭകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം രാജ്ഭവനില്‍ പ്രതിഷേധ റാലി നടന്നു.

അതേസമയം,  അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല. പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു. മനുഷ്യക്കടത്ത് അടക്കമുള്ള വകപ്പുകള്‍ ചുമത്തിയതിനാല്‍ കേസ് പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയാണെന്ന് പൊലീസ് വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണക്കുന്നതിനിടെ സെഷന്‍സ് കോടതിക്ക് സമീപം ബജ് റംഗദള്‍ പ്രവര്‍ത്തകര്‍ തടിച്ചു കൂടി. ജാമ്യഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.

Continue Reading

Trending