Connect with us

kerala

കേരള ബജറ്റ് : ചെലവുചുരുക്കല്‍ എളുപ്പമല്ലെന്ന് മന്ത്രി; ധനമന്ത്രിയുടെ ജില്ലയായ കൊല്ലത്ത് കല്ലുമാല സ്‌ക്വയര്‍

വിലക്കയറ്റം തടയാന്‍ 2000 കോടി

Published

on

കേരള ബജറ്റ്
ചെലവുചുരുക്കല്‍ എളുപ്പമല്ലെന്ന് മന്ത്രി

 

സവിശേഷതകള്‍:—

കൃഷിക്ക് 971 കോടി
നാളികേരതാങ്ങുവില 34 രൂപയാക്കി

ഫലവര്‍ഗകൃഷിക്ക് 18 കോടി

വിലക്കയറ്റം തടയാന്‍ 2000 കോടി

മീന്‍പിടിത്ത ബോട്ടുകള്‍ നവീകരിക്കാന്‍ 10 കോടി
വിഴിഞ്ഞം മല്‍സ്യത്തൊഴിലാളികള്‍ക്ക് തലോടല്‍
ഫിഷറീസ് ഗവേഷണം-1 കോടി

മല്‍സ്യമേഖലക്ക് 321 കോടി

ഗവ. കോളജ് -98 കോടി

ജലജീവന്‍ മിഷന്‍- 500 കോടി

ലളിതകലാ അക്കാദമി ഫെല്ലോഷിപ്പുകള്‍ വര്‍ധിപ്പിക്കും

പകര്‍ച്ചവ്യാധി നിയന്ത്രണം-11 കോടി

ലോകത്തിന്റെ ആരോഗ്യഹബ്ബാക്കും-30 കോടി
ആരോഗ്യമേഖല- 2828 കോടി
മെഡിക്കല്‍ കോളജ്- 237.27 കോടി

ആയുര്‍വേദ കോളജുകള്‍-20.15 കോടി
കാരുണ്യപദ്ധതിക്ക്- 574.5 കോടി

ജലജീവന്‍ മിഷന്‍- 500 കോടി

ലളിതകലാ അക്കാദമി ഫെല്ലോഷിപ്പുകള്‍ വര്‍ധിപ്പിക്കും

പകര്‍ച്ചവ്യാധി നിയന്ത്രണം-11 കോടി

ലോകത്തിന്റെ ആരോഗ്യഹബ്ബാക്കും-30 കോടി
ആരോഗ്യമേഖല- 2828 കോടി
മെഡിക്കല്‍ കോളജ്- 237.27 കോടി

ആയുര്‍വേദ കോളജുകള്‍-20.15 കോടി
കാരുണ്യപദ്ധതിക്ക്- 574.5 കോടി

അംബേദ്കര്‍ ഗ്രാമവികസനം-60 കോടി

പേവിഷത്തിനെതിരെ റാബീസ് വാക്‌സിന്‍ വികസിപ്പിക്കും- 5 കോടി

പട്ടികജാതി വികസനം-2729 കോടി

ഭൂരഹിതപട്ടികജാതി കുടുംബങ്ങള്‍ക്ക് -180 കോടി

പഠനമുറി നിര്‍മാണം- 2 ലക്ഷം വീതം

തിരുവനന്തപുരം, കോഴിക്കോട് നഗരജലവിതരണം- 100 കോടി

കെ.ഡിസ്‌ക്- 100 കോടി

നഗരവികസനം- 1055 കോടി

ശുചിത്വകേരളം- 22 കോടി

കുടിവെള്ളം- 909 കോടി

ഭക്ഷ്യസുരക്ഷ- 7 കോടി

തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കാന്‍- 10 കോടി

പിണറായിയില്‍ പോളിടെക്‌നിക് കോളജ്

ടെക്‌നോപാര്‍ക്ക് -26 കോടി

ഗസ്റ്റ് അധ്യാപകരുടെ പ്രതിഫലം കൂട്ടും

കേന്ദ്രത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമം

കേന്ദ്രം സഹായിക്കുന്നില്ലെന്ന് ധനമന്ത്രി

അവഗണന മുമ്പില്ലാത്ത വിധം

കടമെടുപ്പ് പരിധി കുറച്ചു

തൃശൂര്‍ മഗശാലക്ക് 6 കോടി

വിള ഇന്‍ഷൂറന്‍സ് 30 കോടി
തീരസംരക്ഷണം-10 കോടി
മെയ്ക്ക് ഇന്‍ കേരള

പ്രവാസികള്ക്ക് വിമാനയാത്ര : 15 കോടി

കടക്കെണിയിലല്ലെന്ന് മന്ത്രി
അതേസമയം ചെലവുചുരുക്കല്‍ എളുപ്പമല്ലെന്നും മന്ത്രി

വയനാടിനും കാസര്‍കോടിനും പാക്കേജ്-75 കോടി

കുടുംബശ്രീക്ക്- 260 കോടി

ഉന്നതവിദ്യാഭ്യാസം- 816.79 കോടി

ലൈഫ് മിഷന്‍- 1436 കോടി

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി- 150

ചെറുകിട ജലസേചന പദ്ധതികള്‍- 169 കോടി

ജലസേചനം -524 കോടി

ശബരി മല മാസ്റ്റര്‍ പ്ലാന്‍-30 കോടി

വന്യജീവി ആക്രമണം തടയാന്‍-50 കോടി

ഇടുക്കി-
വയനാട്,
കാസര്‍കോട്-
75 കോടി വീതം

രണ്ടാം കുട്ടനാട് പാക്കേജ്- 137 കോടി

അങ്കണവാടി കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം മുട്ടയും പാലും-63.5 കോടി

 

ജൈവവൈവിധ്യസംരക്ഷണം-10 കോടി

ഇക്കോടൂറിസം-7 കോടി

മല്‍സ്യത്തൊഴിലാളി പഞ്ഞമാസപദ്ധതി-27 കോടി

ദാരിദ്ര്യനിര്‍മാര്‍ജനം-50 കോടി

ക്ഷീരവകുപ്പ്- 114 കോടി

ഞങ്ങളും കൃഷി -6 കോടി

നെല്‍കൃഷി- 95.10 കോടി

കെ-ഫോണ്‍- ഇന്റര്‍നെറ്റ്- 2കോടി

കെ.ഫോണ്‍- 100 കോടി
ഗതാഗതം- 2080 കോടി

ഐ.ടി -559 കോടി

സ്വയംതൊഴില്‍ സംരംഭകര്‍ക്ക് -60 കോടി

കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി- 200 കോടി

കയര്‍- 117 കോടി

എല്ലാ ജില്ലയിലും വൈദ്യുതിവാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍

സംസ്ഥാനത്തെ കടമെടുപ്പ് പരിധിയില്‍ 4000 കോടി രൂപയുടെ കുറവ്

റബര്‍ സബ്‌സിഡി- 600 കോടി

കെ.എസ്.ആര്‍.ടി.സിക്ക് -131 കോടി

തുറമുഖ അടിസ്ഥാനവികസനം-40 കോടി

ശബരി വിമാനത്താവളം- 2 കോടി

ഉച്ചഭക്ഷണം- 344 കോടി

ആര്‍.സി.സി -81 കോടി

സൗജന്യയൂണിഫോമിന്- 140 കോടി

 

എ.കെ ജി മ്യൂസിയം- 6 കോടി
പൊതുവിദ്യാഭ്യാസം- 1773 കോടി

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്- 50 കോടി
രാജ്യാന്തര ടൂറിസം പ്രചാരണം-81 കോടി

ടൂറിസം കേന്ദ്രങ്ങള്‍- 135 കോടി

കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍- 14 കോടി

ബിനാലേ- 2കോടി

വിദ്യാഭ്യാസമേഖല- 1773 കോടി

മലബാര്‍ കാന്‍സര്‍ സെന്റര്‍- 28 കോടി

ഡിജിറ്റല്‍ സര്‍വകലാശാല- 46 കോടി

സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യവികസനം- 95 കോടി

കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ 5 കോടി
കാരുണ്യ പദ്ധതിക്ക് ബജറ്റ് വിഹിതം 574.5 കോടി
ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 8.09 കോടി

ഡേ കെയര്‍- 10 കോടി
ജെന്‍ഡര്‍ പാര്‍ക്ക്- 10 കോടി

പ്രവാസി തൊഴിലാളികള്‍ക്ക് നോര്‍ക്ക വര്‍ഷം 100 തൊഴില്‍ സൃഷ്ടിക്കുമെന്ന് മന്ത്രി

ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമം -5.02 കോടി

പൊലീസിന്റെ ആധുനികവല്‍കരണം-152 കോടി

മൈനര്‍ ധാതുക്കളുടെ റോയല്‍റ്റി പരിഷ്‌കരിക്കും

 

പ്രവാസി ക്ഷേമം- 50 കോടി

കാപ്പാട് മ്യൂസിയം- 10 കോടി

ഹൈക്കോടതി ഇ-ഗവേണന്‍സ്- 3.5കോടി

മെന്‍സ്ട്രല്‍ കപ്പ് ഉപയോഗ ബോധവല്‍കരണം- 10 കോടി

റീബില്‍ഡ് കേരള- 904.8 കോടി

പ്രവാസി പുനരധിവാസം- 25 കോടി

നോര്‍ക്ക ശുഭയാത്ര-2 കോടി

നോര്‍ക്ക തൊഴില്‍പദ്ധതി -5 കോടി

മടങ്ങിവരുന്ന പ്രവാസികള്‍ക്ക് തൊഴില്‍- 5 കോടി

 

 

 

 

 

 

 

 

 

 

 

 

 

 

kerala

കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

കേരള തീരത്ത് ഇന്ന് അർദ്ധരാത്രി വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.മുന്നറിയിപ്പ് കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

gulf

ഹൃദയാഘാതം; ദമ്മാമിൽ തൃശൂർ സ്വദേശി മരണപ്പെട്ടു

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.

Published

on

അഷ്‌റഫ് ആളത്ത്, ദമ്മാം.

സഊദിയിലെ ദമ്മാമിൽ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു. തൃശൂർ വാടാനപ്പള്ളി പരേതനായ പുതിയ വീട്ടിൽ മുഹമ്മദിൻറെ മകൻ അബ്ദുൽ റസാഖ് (52) ആണ് മരിച്ചത്. ഇന്നലെ താമസസ്ഥലത്ത് വെച്ച് നോമ്പ് തുറന്നുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രണ്ടു പതിറ്റാണ്ടിലധികമായി പ്രവാസിയായായ ഇദ്ദേഹം നിലവിൽ ദമ്മാമിലെ സ്വാകാര്യ അഡ്വർഡൈസിംഗ് കമ്പനിയിൽ ജീവനക്കാരനാണ്. ഇന്നലെ വൈകീട്ട് അഞ്ചുമണിവരെ ജോലിയിൽ ഉണ്ടായിരുന്ന അബ്ദുൽ റസാഖ് സഹപ്രവർത്തകരെ തിരിച്ചെത്തിച്ച ശേഷമാണ് താമസസ്ഥലത്തേക്ക് മടങ്ങിയത്.മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. മാതാവ് ഫാത്തിമ.ഭാര്യ.നസീറ.ഒരു പെൺകുട്ടിയടക്കം മൂന്ന് മക്കളുണ്ട്.

Continue Reading

kerala

പിണറായി ലോകായുക്തയുടെ ശവമടക്ക് നടത്തിയെന്നു സുധാകരന്‍

മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവച്ചു പുറത്തുപോകണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു

Published

on

അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്റെ ഏക സ്വതന്ത്രസ്ഥാപനമായ ലോകായുക്തയുടെ ശവമടക്കാണ് നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പറഞ്ഞു. ഇതിന് മുഖ്യകാര്‍മികത്വം വഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും കടിക്കാന്‍പോയിട്ട് കുരയ്ക്കാന്‍പോലും ത്രാണിയില്ലാതെ ലോകായുക്തയ്ക്കും തുല്യപങ്കാണുള്ളത്. ഇതിലൊരു വലിയ ഡീല്‍ നടന്നിട്ടുണ്ട് എന്ന നേരത്തെ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. അവിഹിതമായ നേടിയ വിധിയോടെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുന്നു. ജനം കഴുത്തിനു പിടിച്ചു പുറത്താക്കുന്നതിനു മുമ്പ് മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവച്ചു പുറത്തുപോകണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു.

Continue Reading

Trending