More

2ജി സ്‌പെക്ട്രം കേസില്‍ വിധി അല്‍പസമയത്തിനകം

By chandrika

December 21, 2017

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ വിധി അല്‍പസമയത്തിനകം പ്രഖ്യാപിക്കും. മുന്‍ ടെലികോം മന്ത്രിയും ഡി.എം.കെ നേതാവുമായ എ.രാജ, കരുണാനിധിയുടെ മകളും രാജ്യസഭ എം.പിയുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബറുവ, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി, വ്യവസായി ഷാഹിദ് ബല്‍വ, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഗൗതം ഡോഷി ഉള്‍പ്പെടെ പ്രമുഖര്‍ പ്രതികളായ മൂന്നു സുപ്രധാന കേസുകളിലെ വിധിയാണ് പട്യാല പ്രത്യേക സിബിഐ കോടതി ഇന്നു പ്രഖ്യാപിക്കുന്നത്.