Connect with us

india

പാണക്കാട്ടെ മുത്ത് വീണ്ടും അമരത്തെത്തുമ്പോള്‍

സ്വതസ്സിദ്ധമായ നര്‍മത്തോടൊപ്പം പാര്‍ട്ടികാര്യങ്ങളിലെ കാര്‍ക്കശ്യവും സാദിഖലി തങ്ങളുടെ സവിശേഷതയാണ്. അത് പാര്‍ട്ടിക്കും സമുദായത്തിനും സമൂഹത്തിനാകെയും മുതല്‍കൂട്ടാണെന്ന് പ്രമുഖര്‍ വിലയിരുത്തുന്നു.

Published

on

കെ.പി ജലീല്‍

പാണക്കാട് കുടുംബത്തില്‍നിന്ന് ഇതാ വീണ്ടും മുസ്്‌ലിം ലീഗിന്റെ അമരത്തേക്കൊരു മുത്ത് ഇറങ്ങിവന്നിരിക്കുന്നു. കേരളീയസാംസ്‌കാരികമതരംഗത്തെ നിറസാന്നിധ്യവും മുസ്്‌ലിം ലീഗിന്റെ അമരക്കാരനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഇത് ആദ്യമായാണ് പാര്‍ട്ടിയുടെ മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തിയാക്കിയ ശേഷമുള്ള സമിതിയുടെ സാരഥ്യമേറ്റെടുക്കുന്നത്.സഹോദരന്‍ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങളുടെ അപ്രതീക്ഷിത വേര്‍പാടിനെതുടര്‍ന്ന് 2022 മാര്‍ച്ച് ഏഴിനാണ് സാദിഖലി തങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷപദത്തിലേക്ക് കാലെടുത്തുവെക്കുന്നത്. അന്നുമുതല്‍ പാര്‍ട്ടിയെ കൂടുതല്‍ ജനപ്രിയമാക്കുന്നതിനും വിവിധ സമൂഹങ്ങളുമായി അടുത്തിടപഴകുന്നതിനും അദ്ദേഹം സമയം കണ്ടെത്തി. വെറും പത്തുമാസത്തിനകം പാര്‍ട്ടിയുടെ വേരുകള്‍കൂടുതല്‍ ജനങ്ങളിലേക്ക് പടര്‍ത്തുന്നതില്‍ തങ്ങളുടെ നേതൃപാടവം അനന്യമായിരുന്നു. തങ്ങളുടെ സൗഹാര്‍ദയാത്രതന്നെയാണ് അദ്ദേഹത്തിലെ മഹാമനീഷിയെ പുറത്തെടുത്തത്. പല സമുദായനേതാക്കളുമായും രാഷ്ട്രീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളില്‍ ചുരുങ്ങിയ കാലയളവില്‍ അദ്ദേഹം തന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു.

പാണക്കാട് കുടുംബത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന ശരീരചേഷ്ടകളും തീരുമാനങ്ങളും തന്നെയാണ് തങ്ങളില്‍നിന്നുണ്ടായത്. കേരളത്തിലും പുറത്തും അദ്ദേഹത്തിന്റെ സൗഹാര്‍ദസംഗമങ്ങള്‍ പാര്‍ട്ടിക്ക് കരുത്തായി.

പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ ആറുമക്കളില്‍ അഞ്ചാമനായാണ് പിറന്നത്. പിതാവിന്റെയും ജ്യേഷ്ഠന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും പാണക്കാട് ഉമറലി തങ്ങളുടെയും തൊട്ടടുത്ത സഹോദരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും പന്ഥാവ് തന്നെയാണ് സാദിഖലിയും പിന്തുടരുന്നത്. മന്ദഹാസമായിരുന്നു അതിന്റെ മുഖമുദ്ര. വിവിധ സമുദായങ്ങളുടെ മുറ്റത്ത് കസേരയിട്ടിരിക്കാനും അവരുടെ വിരുന്നുകളില്‍ പങ്കുകൊള്ളാനും സാദിഖലിതങ്ങള്‍ക്കും കഴിയുന്നത് അതുകൊണ്ടാണ്. പ്രസിഡന്റ് പദവി പോലെതന്നെയാണ് ദേശീയതലത്തിലെ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ പദവിയും തങ്ങള്‍ ചുമലിലേറ്റിയിരിക്കുന്നത്. സ്വതസ്സിദ്ധമായ നര്‍മത്തോടൊപ്പം പാര്‍ട്ടികാര്യങ്ങളിലെ കാര്‍ക്കശ്യവും സാദിഖലി തങ്ങളുടെ സവിശേഷതയാണ്. അത് പാര്‍ട്ടിക്കും സമുദായത്തിനും സമൂഹത്തിനാകെയും മുതല്‍കൂട്ടാണെന്ന് പ്രമുഖര്‍ വിലയിരുത്തുന്നു.

മുസ്്‌ലിംലീഗിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷം ചെന്നൈയില്‍ വന്‍വിജയമാക്കിയതിലും വരും നാളുകളില്‍ രാജ്യത്തെ പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മ വിളിച്ചുചേര്‍ക്കുന്നതിലും സാദിഖലിതങ്ങളുടെ തീരുമാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സമസ്തയുടെ വാഫിവിഭാഗം തലവനും എസ്.വൈ.എസ് അധ്യക്ഷനും കൂടിയായ സാദിഖലി തങ്ങള്‍ സമുദായത്തിലെ പ്രശ്‌നങ്ങള്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നതിലും വിജയം വരിച്ചശേഷമാണ് വീണ്ടും പാര്‍ട്ടിയുടെ അമരത്തെത്തിയിരിക്കുന്നത്. ”എല്ലാവരുടെയും എല്ലാം എപ്പോഴും വേണ”മെന്ന തങ്ങളുടെ കുറിപ്പ് തന്നെയാണ് വരുംകാലത്തെ സാദിഖലിതങ്ങളെ രേഖപ്പെടുത്തുക . വലിയൊരു പാരമ്പര്യവും ജനലക്ഷങ്ങളുടെ പിന്തുണയും തേട്ടവും തന്നെയാണ് ഈ അമരത്ത് പാണക്കാട്ടെ പുതിയമുത്തിനും ബലമാകുക എന്നതില്‍സംശയമില്ല. വലിയ പ്രതീക്ഷകള്‍ രാഷ്ട്രീയസാംസ്‌കാരികകൈരളി കാത്തുവെക്കുന്നതും തങ്ങളിലെ ഈ എളിമയും മെയ് വഴക്കവും കൊണ്ടുതന്നെയാണ്. പ്രായം അമ്പത്തെട്ടുമാത്രമാണെന്നതും ഭാവി ഈ കരങ്ങളില്‍ ഭദ്രമാണെന്ന് വിളിച്ചോതുന്നു. ആയിരത്തോളം മഹല്ലുകളുടെ കാരണവസ്ഥാനവും തങ്ങളിലെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം: പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചു

ബിജെപിയിൽ ചേർന്നാൽ നേതാക്കൾക്കെതിരായ കേസുകൾ ഒഴിവാക്കുകയോ മൂടിവയ്ക്കുകയോ ചെയ്യാറുണ്ടെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു

Published

on

കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് 14 പ്രതിപക്ഷ പാർട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.സിബിഐ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികൾ ബിജെപിയുടെ എതിരാളികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പരാതി. ഏപ്രിൽ അഞ്ചിന് സുപ്രീം കോടതി കേസ് പരിഗണിക്കും.

ബിജെപിയിൽ ചേർന്നാൽ നേതാക്കൾക്കെതിരായ കേസുകൾ ഒഴിവാക്കുകയോ മൂടിവയ്ക്കുകയോ ചെയ്യാറുണ്ടെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഈ ആരോപണങ്ങൾ ബിജെപി നിഷേധിച്ചു, “തൊണ്ണൂറ്റിയഞ്ച് ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. അറസ്റ്റിന് മുമ്പുള്ള മാർഗ്ഗനിർദ്ദേശങ്ങളും അറസ്റ്റിന് ശേഷമുള്ള മാർഗ്ഗനിർദ്ദേശങ്ങളും പാർട്ടികൾ ആവശ്യപ്പെട്ടു.

കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ജനതാദൾ യുണൈറ്റഡ്, ഭാരത് രാഷ്ട്ര സമിതി, രാഷ്ട്രീയ ജനതാദൾ, സമാജ്‌വാദി പാർട്ടി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), നാഷണൽ കോൺഫറൻസ്, നാഷണലിസ്റ്റ്, ഡിഎംകെ. തുടങ്ങിയ പാർട്ടികളാണ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിരി

Continue Reading

crime

ഡല്‍ഹിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; നാലു വയസായ മകനും പരുക്ക്

യുവതി മകനോടൊപ്പം നില്‍ക്കുമ്പോഴാണ് സംഭവം

Published

on

ഡല്‍ഹിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഡല്‍ഹിയിലെ ഭരത് നഗറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. യുവതി മകനോടൊപ്പം നില്‍ക്കുമ്പോഴാണ് സംഭവം. ആക്രമണത്തില്‍ കുഞ്ഞിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

രാവിലെ എട്ട് മണിയോടെ ഒരാള്‍ അടുത്തുള്ള പാര്‍ക്കിനുള്ളില്‍ നിന്ന് വന്ന് യുവതിയുടെ നേരെ ആസിഡ് എറിയുകയായിരുന്നു. പൊള്ളലേറ്റ അമ്മയും മകനും ആശുപത്രിയില്‍ ചികിത്സ തേടി.

Continue Reading

india

ആണ്‍സുഹൃത്തിനെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ടശേഷം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

പാല്‍ഗര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.

Published

on

മഹാരാഷ്ട്രയില്‍ ആണ്‍ സുഹൃത്തിനെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തില്‍ മുംബൈ വിരാറിലെ 22,25 വയസ്സുള്ള രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പാല്‍ഗര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. ആണ്‍ സുഹൃത്തിനൊപ്പം നടക്കുന്നത് കണ്ട പെണ്‍കുട്ടിയെ യുവാക്കള്‍ കാണുകയും ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തര്‍ക്കം രൂക്ഷമായതോടെ വക്കേറ്റവും കയ്യാങ്കളിയും നടന്നു. ശേഷം യുവാവിനെ മര്‍ദ്ദിച്ച് വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്തു.

പെണ്‍കുട്ടി വീട്ടില്‍ എത്തി കാര്യങ്ങള്‍ പറഞ്ഞ ശേഷമാണ് കാര്യം പുറംലോകം അറിയുന്നത്. പൊലീസത്തി മണിക്കൂറുകള്‍ കഴിഞ്ഞ ശേഷമാണ് ആണ്‍കുട്ടിയെ മരത്തില്‍ നിന്നും മോചിപ്പിച്ചത്.

Continue Reading

Trending