തൃശൂര്‍: ചാലക്കുടിയിലെ ലോഡ്ജ് മുറിയില്‍ യുവതിയുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരോട്ടിച്ചാല്‍ സ്വദേശി സജിത്, ഈറോഡ് സ്വദേശി അനിത എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. അനിതയുടെ കുട്ടികളും മുറിയിലുണ്ടായിരുന്നു.

കുട്ടികള്‍ ഉറങ്ങിയസമയത്താണ് ഇരുവരും ആത്മഹത്യ ചെയ്തത്. രാവിലെ കുട്ടികള്‍ ലോഡ്ജ് ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. മുറിയില്‍നിന്ന് ആത്മഹത്യകുറിപ്പ് കണ്ടെടുത്തു. രണ്ട് ദിവസം മുന്‍പാണ് ഇരുവരും മുറിയെടുത്തത്.