താരങ്ങളെ വിട്ടുനൽകുന്നതിനുള്ള സമയം ക്ലബിന്റെ അധികാര പരിധിക്കുള്ളതാണെന്ന് ചൂണ്ടിക്കാട്ടി
ലണ്ടൻ: അടുത്ത മാസം തുടങ്ങുന്ന ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ തയ്യാറെടുപ്പിനായി താരങ്ങളെ നേരത്തെ വിളിച്ചുവരുത്താനുള്ള ദേശീയ ടീമുകളുടെ നീക്കത്തെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡ് ആശങ്ക പ്രകടിപ്പിച്ചു. താരങ്ങളെ വിട്ടുനൽകുന്നതിനുള്ള സമയം ക്ലബിന്റെ അധികാര പരിധിക്കുള്ളതാണെന്ന് ചൂണ്ടിക്കാട്ടി, വിവിധ ദേശീയ ഫുട്‌ബോൾ ഫെഡറേഷനുകളുമായി ചർച്ചകൾ തുടരുന്നുവെന്ന് പരിശീലകൻ റൂബൻ അമോറിം വ്യക്തമാക്കി.
യുനൈറ്റഡിന്റെ നിരയിൽ നിന്ന് കാമറൂണിന്റെ ബ്രയാൻ എംബ്യുമോ, മൊറോക്കോയുടെ മസ്‌റോയി, ഐവറി കോസ്റ്റ് താരമായ അമാദ് ഡിയാലോ എന്നിവരാണ് നേഷൻസ് കപ്പിനായി ദേശീയ ടീമുകളിൽ ചേരാനൊരുങ്ങുന്നത്. ഡിസംബർ 21 മുതൽ ജനുവരി 18 വരെ മൊറോക്കോയിലാണ് ടൂർണമെന്റ് നടക്കുന്നത്.
സാധാരണയായി മത്സരങ്ങൾക്ക് രണ്ട് ആഴ്‌ച മുമ്പ് താരങ്ങളെ ദേശീയ ടീമുകൾ വിളിച്ചുവരുത്തും. എന്നാൽ ഡിസംബർ 8-ന് വോൾവ്‌സിനെതിരെയും ഡിസംബർ 15-ന് ബോൺമൗത്തിനെയുംതിരെയും നടക്കുന്ന നിർണായക മത്സരങ്ങൾക്കായി ഈ താരങ്ങൾ ക്ലബിനൊപ്പം തുടരണം എന്നതാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ആവശ്യം.
പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ സ്വന്തം മൈതാനത്ത് നോട്ടിങ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ തോറ്റു.
ലണ്ടന്‍: ഈ സീസണിലെ ആറാം പരാജയം ലിവര്‍പൂളിനെ തേടിയെത്തി. പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ സ്വന്തം മൈതാനത്ത് നോട്ടിങ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ തോറ്റു. മുറീലോ, നിക്കോള സാവോണ, മോര്‍ഗന്‍ ഗിബ്സ്-വൈറ്റ് എന്നിവര്‍ നോട്ടിങ്ഹാമിനായി ഗോളുകള്‍ നേടി.
12 മത്സരങ്ങളില്‍ ആറു ജയം മാത്രമുള്ള ലിവര്‍പൂള്‍ 18 പോയിന്റുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്.
ദിവസത്തിലെ മറ്റു മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് വോള്‍വ്സിനെ 2-1 ന് തോല്‍പ്പിക്കുകയും ഫുള്‍ഹാം സണ്ടര്‍ലാന്‍ഡിനെതിരെ 1-0 ന് ജയം നേടുകയും ചെയ്തു. ബ്രൈറ്റണ്‍ 2-1 ന് ബ്രെന്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി. ബോണ്‍മൗത്ത്-വെസ്റ്റ്ഹാം മത്സരം 2-2 എന്ന നിലയില്‍ സമനിലയായി. നേരത്തെ ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച ചെല്‍സി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിന് നേതൃത്വം നല്‍കും. യുവതാരം അഹമ്മദ് ഇമ്രാന്‍ ഉപനായകനായി തിരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം: 2025ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിന് നേതൃത്വം നല്‍കും. യുവതാരം അഹമ്മദ് ഇമ്രാന്‍ ഉപനായകനായി തിരഞ്ഞെടുക്കപ്പെട്ടു.
നവംബര്‍ 26 മുതല്‍ ഡിസംബര്‍ 8 വരെ ലക്‌നൗവിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. മുഖ്യപരിശീലകന്‍ അമയ് ഖുറാസിയയുടെ നേതൃത്വത്തിലായിരിക്കും ടീം മത്സരിക്കുന്നത്. ടീം ഈ മാസം 22-ന് ലക്‌നൗവിലേക്ക് യാത്രതിരിക്കും.
കേരള ടീം സഞ്ജു സാംസണ്‍ (നായകന്‍), അഹമ്മദ് ഇമ്രാന്‍ (ഉപനായകന്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ധീന്‍, വിഷ്ണു വിനോദ്, നിധീഷ് എം.ഡി, ആസിഫ് കെ.എം, അഖില്‍ സ്‌കറിയ, ബിജു നാരായണന്‍, അങ്കിത് ശര്‍മ, കൃഷ്ണ ദേവന്‍, അബ്ദുല്‍ ബാസിത്, ശറഫുദ്ധീന്‍ എന്‍.എം, സിബിന്‍ ഗിരീഷ്, കൃഷ്ണ പ്രസാദ്, സാലി സാംസണ്‍, വിഘ്നേശ് പുത്തൂര്‍, സല്‍മാന്‍ നിസാര്‍. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് കെ. സി. എ പ്രതീക്ഷിക്കുന്നത്.
ബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
കേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
പാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
തൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്