News
കൊടും ക്രൂരതയുടെ 732 ദിനങ്ങള്‍; ഭൂമുഖത്ത് നിന്നും തുടച്ചു നീക്കപ്പെടുന്ന ഗസ്സയിലെ ബാല്യങ്ങള്‍
ഗസ്സയില്‍ 732 ദിവസമായി ഇസ്രാഈല്‍ തുടരുന്ന വംശഹത്യയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 20,000 കടന്നു.
ഗസ്സയില്‍ 732 ദിവസമായി ഇസ്രാഈല്‍ തുടരുന്ന വംശഹത്യയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 20,000 കടന്നു. ഗസ്സയിലെ ആകെ ജനസംഖ്യയുടെ രണ്ട് ശതമാനത്തോളം വരും ഇത്. പരിക്കേറ്റ കുട്ടികളുടെ എണ്ണം 42,011 ആണ്. ഇതില്‍ 21,000ത്തോളം കുട്ടികള്‍ സ്ഥിരമായി അംഗവൈകല്യം സംഭവിച്ചവരായി മാറിയെന്ന് യൂ എന്‍ കണക്കുകള്‍ പറയുന്നു. ഇതില്‍ ഏറ്റവും സാരമായി ബാധിക്കപ്പെട്ട വിഭാഗം ഒരു വയസിന് താഴെയുള്ള 1,009 കുട്ടികളാണ്. ഇസ്രാഈലിന്റെ വംശഹത്യ ആരംഭിച്ചതിന് ശേഷം ജനിച്ച 450 കുട്ടികള്‍ക്ക് പട്ടിണിയും സ്‌ഫോടനങ്ങളുമില്ലാതെ മറ്റൊന്നും അറിയില്ല. ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കാണാതായിട്ടുണ്ട്. ഇവരില്‍ പലയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയതാവം എന്നാണ് കണക്ക് കൂട്ടുന്നത്.
ഗസ്സയില്‍ നടക്കുന്നത് ഭാവി ഫലസ്തീന്‍ ജനതയെ ഉന്‍മൂലനം ചെയ്യാനുള്ള മനപ്പൂര്‍വമായ യുദ്ധ കുറ്റകൃത്യമാണെന്ന് സേവ് ചില്‍ഡ്രന്‍ സംഘടനയുടെ ഫലസ്തീന്‍ റിജണല്‍ ഡയറക്ടര്‍ അഹമ്മദ് അല്‍ഹെവി പറയുന്നു. ഗസ്സയില്‍ നിലവില്‍ അവശേഷിക്കുന്ന കുട്ടികള്‍ക്കു പോലും ഭാവി ഇരുളടഞ്ഞതാണ്. സ്‌കൂളുകള്‍ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷത്തിനടുത്തായി. 165 സ്‌കൂള്‍ കെട്ടിടങ്ങളും കോളജുകളും യൂണിവേഴ്സിറ്റികളുമെല്ലാം നാമാവശേഷമായി 12,000 വിദ്യാര്‍ത്ഥികളും 130 അധ്യാപകരും 193 അക്കാദമിക് വിദഗ്ധരും കൊല്ലപ്പെട്ടു. ഇതിനു പുറമെ പോഷകാഹാരക്കുറവും ഭക്ഷ്യദൗര്‍ലെവും കാരണം പട്ടിണി കിടന്ന് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 115 കടന്നു. അഞ്ചു വയസിന് താഴെയുള്ള 132.400 കുട്ടികള്‍ കൊടും പട്ടിണിയെ അഭിമുഖീകരിക്കുകയാണെന്ന് യൂ.എന്‍ പറയുന്നു.
ഗസ്സയിലെ ഭൗതിക സംവിധാനങ്ങളില്‍ 90 ശതമാനവും നശിപ്പിക്കപ്പെട്ടു. ഗസ്സയുടെ 80 ശതമാനത്തിന്റേയും നിയന്ത്രണം നിലവില്‍ ഇസ്രാഈല്‍ സേനക്കാണ്. 97 ശതമാനം സ്‌കൂളുകളും 94 ശതമാനം ആശുപത്രികളും തകര്‍ന്നു. 18 അശുപത്രികള്‍ 21 ആരോഗ്യ കേന്ദ്രങ്ങള്‍. 200 ആബുലന്‍സുകള്‍ എന്നിവ തകര്‍ക്കപ്പെട്ടു. 12,000 ഗര്‍ഭിണികള്‍ക്ക് പട്ടിണിയും ആരോഗ്യ പരിരക്ഷയും ലഭിക്കാത്തത് കാരണം ഗര്‍ഭം അലസി പ്പോയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
Film
നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: നടി ലക്ഷ്മി മേനോന്‍ പ്രതിയായ കിഡ്‌നാപ്പിങ് കേസ് റദ്ദാക്കി ഹൈക്കോടതി. തീരുമാനം നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെ. കൊച്ചിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു കേസ്.
നേരത്തെ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് ലക്ഷ്മി മോനോന്റെ സുഹൃത്തുക്കള്‍ ഇടപെടല്‍ നടത്തിയിരുന്നു. വെലോസിറ്റി എന്ന ബാറില്‍ നിന്നാണ് തര്‍ക്കമുണ്ടായത്. ഈ തര്‍ക്കം റോഡിലേക്ക് നീങ്ങുകയും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള പാലത്തിന് താഴെവച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കേസ്.
പരാതിയെ തുടര്‍ന്ന് ലക്ഷ്മി മേനോന്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.
കാറില്‍ നിന്ന് ഇറങ്ങിയ ഐടി ജീവനക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് ബിയര്‍കുപ്പി കൊണ്ട് ആക്രമിച്ചെന്നും ഇത് കണ്ടപ്പോഴാണ് തന്റെ സുഹൃത്തുക്കള്‍ പ്രതികരിച്ചതെന്നും കേസിലെ കൂട്ടുപ്രതിയായ സോന മോള്‍ നേരത്തെ പ്രതികരിച്ചിരുന്നു.
ഈ പ്രശ്‌നം പരിഹരിക്കാന്‍ വന്ന ഐടി ജീവനക്കാരനെ ആലിംഗനം ചെയ്താണ് കാറില്‍ കയറ്റിയത്. തട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും, സംഭവം വളച്ചൊടിച്ച് കേസ് കൊടുക്കുകയുമാണ് ചെയ്തതെന്നും സോന വ്യക്തമാക്കി.
kerala
മലപ്പുറത്ത് സ്കൂൾ വാനിടിച്ച് വിദ്യാർഥി മരിച്ചു
മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ ഇടിച്ച് LKG വിദ്യാർഥി മരിച്ചു. കുമ്പള പറമ്പ് മോണ്ടിസോറി സ്കൂളിലെ വിദ്യാർഥിയായ മിൻ ഇസ് വിൻ(5) ആണ് മരിച്ചത്.
അതേ സ്കൂളിലെ വാനാണ് ഇടിച്ചത്. മൃതദേഹം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി
Cricket
രഞ്ജി ട്രോഫി; ജയം ലക്ഷ്യമിട്ട് കേരളം നാളെ സൗരാഷ്ട്രക്കെതിരെ
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം നാളെ സൗരാഷ്ട്രയെ നേരിടും. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മാച്ചിൽ കർണ്ണാടകയോട് ഇന്നിങ്‌സ് തോൽവി വഴങ്ങിയ കേരളത്തെ സംബന്ധിച്ച് നാളത്തെ മത്സരം നിർണ്ണായകമാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് കേരളത്തിനുള്ളത്. കളിച്ച മൂന്ന് മത്സരങ്ങളും സമനിലയിൽ അവസാനിച്ച സൗരാഷ്ട്രയ്ക്ക് അഞ്ച് പോയിന്റാണുള്ളത്.
സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി കേരള ടീമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സി.കെ നായിഡു ടൂർണ്ണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച വരുൺ നായനാർ, ആകർഷ് എ കൃഷ്ണമൂർത്തി എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. ഇതിനു പുറമെ കെസിഎല്ലിലടക്കം മികവ് തെളിയിച്ച സിബിൻ ഗിരീഷും പുതുതായി ടീമിലെത്തി. മറുവശത്ത് മുൻ ഇന്ത്യൻ താരം ജയ്‌ദേവ് ഉനദ്ഘട്ടിന്റെ നേതൃത്വത്തിലാണ് സൗരാഷ്ട്ര കളിക്കാനിറങ്ങുക.
കേരള ടീം – മുഹമ്മദ് അസ്ഹറുദ്ദീൻ, ബാബ അപരാജിത്, രോഹൻ എസ് കുന്നുമ്മൽ, കൃഷ്ണപ്രസാദ്, അഹ്‌മദ് ഇമ്രാൻ, സച്ചിൻ ബേബി, ആകർഷ് എ കൃഷ്ണമൂർത്തി, വരുൺ നായനാർ, അഭിഷേക് പി നായർ, സച്ചിൻ സുരേഷ്, അങ്കിത് ശർമ്മ, ഹരികൃഷ്ണൻ എം യു, നിധീഷ് എം ഡി, ബേസിൽ എൻ പി, ഏദൻ ആപ്പിൾ ടോം, സിബിൻ പി ഗിരീഷ്
-
kerala2 days agoദേവസ്വം ബോര്‍ഡ് കാലാവധി നീട്ടാനുള്ള നീക്കം സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാന്‍; സണ്ണി ജോസഫ്
-
kerala3 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala2 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
-
kerala2 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News2 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
kerala2 days agoകുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്, മാതാവ് അറസ്റ്റില്‍
-
india2 days agoകാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു
-
News2 days agoസൂപ്പര്‍ കപ്പ്: മുഹമ്മദന്‍സ് എസ്എസിക്കെതിരെ ഗോകുലം കേരളയ്ക്ക് ജയം

